Renu Sudhi: ‘ആരാ പറഞ്ഞത് രേണുവിന് വൃത്തി ഇല്ലെന്ന്! കാലിലേക്ക് നോക്ക്, റോസ് പോലെ’
Big Boss Renu Sudhi: ഒരാളുടെ വൃത്തി അറിയാൻ അവരുടെ കാൽപാദം നോക്കിയാൽ മതിയെന്നും രേണുവിന്റെ പാദങ്ങൾ റോസ് പോലെ പിങ്ക് കളറിൽ നല്ല വൃത്തിയുള്ളതും ആണെന്നുമാണ് ഇവർ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വൈറൽ താരം രേണു സുധിയെ കുറിച്ചാണ്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രേണുവിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക അഭിപ്രായം. എന്നാൽ രേണു സുധിക്കെതിരെ പുറത്ത് വലിയ തരത്തിലുള്ള വിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രേണുവിന് ഹെയർ എക്സ്സ്റ്റെൻഷൻ ചെയ്ത് നൽകിയ റോമ കോസ്മെറ്റോളജി ഉടമയുടെ വിവാദങ്ങൾ അതിൽ എടുത്തുപറയേണ്ടതാണ്.
രേണുവിന്റെ തലനിറയെ പേൻ ആയിട്ടുണ്ടാകുമെന്നാണ് ഉടമ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ വിമർശർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് ആരാധിക പ്രവീണ പ്രവി. ബിഗ് ബോസിൽ ഗെയിം കളിക്കാനുള്ള ആരോഗ്യം പാവത്തിന് ഇല്ലെന്നാണ് ആരാധിക പറയുന്നത്. ഒരു ദോശയും ഒരു അപ്പവും ഒക്കെയാണ് രേണു കഴിക്കുന്നതെന്നും കണ്ടാൽ അറിയില്ലേ ഫുഡ് കൂടുതൽ കഴിക്കുന്ന കൂട്ടത്തിൽ അല്ലെന്നുമാണ് ഇവർ പറയുന്നത്.
രേണുവിന്റെ തലയിൽ നിറയെ പേൻ ആണെന്ന് പറഞ്ഞ ഒരാൾ വീഡിയോ ഇട്ടതിനെ കുറിച്ചും ഇവർ പറഞ്ഞു. എക്സ്റ്റെൻഷൻ ഹെയർ കെയർ ചെയ്യാതെ ബിഗ് ബോസ് നിന്നപ്പോൾ സൈഡ് എഫക്ട്സ് ആയി ചൊറിച്ചിൽ ഉണ്ടായതാകും. നല്ല വൃത്തിയുള്ള പെണ്ണ് ആണ് രേണു. കാരണം ഒരാളുടെ വൃത്തി അറിയാൻ അവരുടെ കാൽപാദം നോക്കിയാൽ മതിയെന്നും രേണുവിന്റെ പാദങ്ങൾ റോസ് പോലെ പിങ്ക് കളറിൽ നല്ല വൃത്തിയുള്ളതും ആണെന്നുമാണ് ഇവർ പറയുന്നത്. തിരിച്ചുവന്നാൽ ഭൂരിഭാഗം ആളുകളും രേണുവിനെ സ്നേഹത്തോടെ സ്വീകരിക്കും എന്നും ഇവർ പറയുന്നു.