AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA elections 2025: ശ്വേതാ ചരിത്രം കുറിക്കുമോ? ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം

AMMA Election 2025: രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്ക് ഒരു മണിവരെയാകും വോട്ടെടുപ്പ്.

AMMA elections 2025: ശ്വേതാ ചരിത്രം കുറിക്കുമോ?  ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം
Amma Elections 2025 Image Credit source: facebook
sarika-kp
Sarika KP | Published: 15 Aug 2025 07:33 AM

കൊച്ചി: മലയാള സിനിമ താര സംഘടനയായ ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്ക് ഒരു മണിവരെയാകും വോട്ടെടുപ്പ്. തുടർന്ന് 2: 30 മുതൽ വോട്ടെണ്ണല്‍ ആരംഭിച്ച് വൈകുന്നേരം നാലുമണിയോടെ ഫലവും പ്രഖ്യാപിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു വർഷത്തിനു ശേഷമാണ് അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷ് ആ​ഗസ്റ്റ് 27നാണ് ‘അമ്മ’യുടെ ഭരണസമിതി രാജിവെക്കുന്നത്. ഇതിനു ശേഷം അഡ്ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങളും വിമർശനങ്ങളും ‘അമ്മ’യെ വിട്ടൊഴിഞ്ഞില്ല. ഇതോടെ ‘അമ്മ’ തിഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ മോഹൻലാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ലെന്നറിയിക്കുകയായിരുന്നു.

Also Read:നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; സാന്ദ്രയ്ക്കും വിനയനും തോൽവി; ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, ബി രാകേഷ് പ്രസിഡൻ്റ്

ജഗദീഷ് പത്രിക പിൻവലിച്ച് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മൽസരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മൽസരിക്കുന്നത്. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം കടുത്ത എതിർപ്പിനെ തുടർന്നാണ് നടൻ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിച്ചത്. ആരോപണ വിധേയർ മാറിനിൽക്കണമെന്ന് സംഘടനയിൽ നിന്ന് ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മോനോനെതിരെയും വിവാദങ്ങൾ ഉയർന്നു. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്കെതിരായ ആരോപണം.