Bigg Boss Malayalam Season 7: ഉമ്മയും പ്രതിശ്രുതവധുവും ബിഗ് ബോസിലേക്ക്; പക്ഷേ, അക്ബർ ടാസ്കിൽ പരാജയപ്പെട്ടെന്ന് സൂചന
Akbar Khan Family To BB House: ഫാമിലി വീക്കിൻ്റെ രണ്ടാം ദിവസം അക്ബർ ഖാൻ്റെ ഉമ്മയും പ്രതിശ്രുത വധുവും ബിബി ഹൗസിലെത്തി. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ബിഗ് ബോസ്
ഫാമിലി വീക്കിൻ്റെ രണ്ടാം ദിവസം ബിബി ഹൗസിലെത്തിയത് ഉമ്മയും പ്രതിശ്രുതവധുവും. ഇരുവരും ചേർന്ന് ബിഗ് ബോസ് ഹൗസിലെത്തുന്നതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിൽ പങ്കുവച്ചു. ഇവരെ കാണാനുള്ള ടാസ്കിൽ അക്ബർ പരാജയപ്പെട്ടു എന്ന സൂചനയും പ്രൊമോയിലൂടെ ഏഷ്യാനെറ്റ് അറിയിച്ചു.
വളരെ വികാരഭരിതമാണ് അക്ബറും കുടുംബവും തമ്മിലുള്ള ഫാമിലി വീക്ക്. ഉമ്മയും പ്രതിശ്രുത വധുവും ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ആക്ടിവിറ്റി റൂമിൽ നിന്ന് അക്ബർ കരയാൻ തുടങ്ങി. സോഫയിൽ ഇരുന്ന് അൻവറിനെ കാണുന്ന ഉമ്മയും കരയാൻ തുടങ്ങി. ഇതിനിടെ അക്ബറിനോട് ബിഗ് ബോസ് ടാസ്ക് ആരംഭിക്കാൻ പറയുന്നു. തുടർന്ന് ആക്ടിവിറ്റി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അക്ബറിനെയാണ് കാണാനാവുന്നത്.
ഫാമിലി വീക്കിൽ ആദ്യമെത്തിയത് ഷാനവാസിൻ്റെയും അനീഷിൻ്റെയും കുടുംബവും ബിന്നിയുടെ ഭർത്താവ് നൂബിൻ ജോണിയുമാണ്. ഷാനവാസിനും അനീഷിനും ടാസ്ക് പൂർത്തിയാക്കി കുടുംബാംഗങ്ങളെ കാണാൻ കഴിഞ്ഞു. പിന്നീട് ഇവർ തിരികെ പോവുകയും ചെയ്തു. നൂറ നൽകിയ ഫാമിലി കാർഡ് ഉപയോഗിച്ച് നൂബിന് ഒരാഴ്ച വീട്ടിൽ നിൽക്കാം.
ഇതിനിടെ, ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ അഭിലാഷ്, ജിസേൽ – ആര്യൻ ബന്ധത്തെപ്പറ്റി തൻ്റെ നിലപാടറിയിച്ചിരുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അഭിലാഷിൻ്റെ പ്രതികരണം. ആര്യനും ജിസേലും റിലേഷൻഷിപ്പിലാണെങ്കിലും അല്ലെങ്കിലും തനിക്ക് പ്രശ്നമില്ല. അവർ അത് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും തനിക്ക് അത് വിഷയമല്ല. താനത് കണ്ടിട്ടില്ല. ആരും അത് കണ്ടിട്ടില്ല. അങ്ങനെ വിശ്വസിക്കാനും താത്പര്യമില്ല. റിലേഷൻഷിപ്പിലാണെങ്കിൽ തുറന്നുപറയുക. അല്ലാതെ, അതിനെ പോളീഷ് ചെയ്യുന്ന കാര്യങ്ങൾ ചെയ്യരുത് എന്നും അഭിലാഷ് പറഞ്ഞു.
വിഡിയോ കാണാം