Bigg Boss Malayalam Season 7: വൈൽഡ് കാർഡുകളെല്ലാം ലക്ഷ്യം വച്ചിരിക്കുന്നത് ബുള്ളി ഗ്യാങിനെ; ആദ്യ ദിനം തന്നെ പൊള്ളി അക്ബറും സംഘവും

Wild Cards Against Bully Gang: ഹൗസിലെത്തിയ വൈൽഡ് കാർഡുകളെല്ലാം ലക്ഷ്യം വച്ചിരിക്കുന്നത് അക്ബർ, ശരത്, ജിസേൽ തുടങ്ങിയവർ ഉൾപ്പെടുന്ന ബുള്ളി ഗ്യാങിനെ. ആദ്യ ദിവസം ലഭിച്ച ടാസ്കിലാണ് ഇവർ നിലപാട് വ്യക്തമാക്കിയത്.

Bigg Boss Malayalam Season 7: വൈൽഡ് കാർഡുകളെല്ലാം ലക്ഷ്യം വച്ചിരിക്കുന്നത് ബുള്ളി ഗ്യാങിനെ; ആദ്യ ദിനം തന്നെ പൊള്ളി അക്ബറും സംഘവും

ബിഗ് ബോസ്

Published: 

31 Aug 2025 07:08 AM

ബിഗ് ബോസ് വീട്ടിലേക്ക് ഒരു ദിവസം എത്തിയത് അഞ്ച് വൈൽഡ് കാർഡുകളാണ്. സീരിയൽ താരം ജിഷിൻ മോഹനും അവതാരക മസ്താനി തുടങ്ങിയവരാണ് ശനിയാഴ്ച വീട്ടിലേക്കെത്തിയത്. വന്നവരെല്ലാം ലക്ഷ്യം വച്ചത് അക്ബറിൻ്റെയും ജിസേലിൻ്റെയും നിയന്ത്രണത്തിലുള്ള ബുള്ളി ഗ്യാങിനെയാണെന്നാണ് ശ്രദ്ധേയമായത്.

ഒരു ടാസ്കിൻ്റെ ഭാഗമായാണ് വൈൽഡ് കാർഡുകൾ തങ്ങളുടെ നിലപാടറിയിച്ചത്. വീട്ടിലേക്ക് വന്ന ഉടൻ തന്നെ ഇവർക്ക് ടാസ്ക് ലഭിച്ചു. ഗ്യാങ് കൾച്ചറിൽ ഉൾപ്പെട്ട് കുതന്ത്രങ്ങൾ മെനയുന്ന ഒരാളെയും ഗ്യാങ് കൾച്ചറിൽ ഉണ്ടെങ്കിലും അത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുന്ന ഒരാളെയും വീട്ടിൽ നിന്നിട്ട് ഒരു ഗുണവുമില്ല എന്ന് തോന്നുന്ന ഒരാളെയും പറയുക എന്നതായിരുന്നു ടാസ്ക്. ഒരാൾ പറഞ്ഞയാളെ അടുത്തയാൾ പറയാൻ പാടില്ല.

Also Read: Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡുകളുടെ ഗ്രാൻഡ് എൻട്രി; എത്തിയത് അഞ്ച് പേർ

നടിയും മോഡലുമായ വേദ് ലക്ഷ്മിയാണ് ആദ്യം വന്നത്. അക്ബർ ഖാൻ, ബിന്നി, ശൈത്യ എന്നിവരെയാണ് വേദ് ലക്ഷ്മി യഥാക്രമം തിരഞ്ഞെടുത്തത്. രണ്ടാമത് വന്ന മസ്താനിയുടെ റഡാറിലും അക്ബറായിരുന്നു. പക്ഷേ, ലക്ഷ്മി അക്ബറിനെ തിരഞ്ഞെടുത്തതിനാൽ മസ്താനി അപ്പാനി ശരതിനെ തിരഞ്ഞെടുത്തു. ആര്യൻ, രേണു സുധി എന്നിവരെയും യഥാക്രമം മസ്താനി തിരഞ്ഞെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രവീണിൻ്റെയും ആദ്യ ചോയ്സ് ബുള്ളി ഗ്യാങ് ആയിരുന്നു. എന്നാൽ, തിരഞ്ഞെടുത്തവരെ പറയാൻ പാടില്ലാത്തതിനാൽ ഷാനവാസ്, ഒനീൽ, അനീഷ് എന്നിവരെ പ്രവീൺ തിരഞ്ഞെടുത്തു.

ജിഷിൻ മോഹനും മറ്റുള്ളവർ തിരഞ്ഞെടുത്തതിനാൽ ബുള്ളി ഗ്യാങിനെ ഒഴിവാക്കി. അഭിലാഷ്, ജിസേൽ, റെന ഫാത്തിമ എന്നിവരായിരുന്നു ജിഷിൻ മോഹൻ്റെ തിരഞ്ഞെടുപ്പുകൾ. നൂറ, അനുമോൾ, ആദില എന്നിവരെയാണ് സാബുമാൻ യഥാക്രമം തിരഞ്ഞെടുത്തത്. ഇതും ഒരാൾ തിരഞ്ഞെടുത്തയാളെ തിരഞ്ഞെടുക്കാനാവാത്തതിനാലായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്