AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു, വീട്ടുകാർ എത്രത്തോളം വേദിനിച്ചിട്ടുണ്ടാവും; നെവിനോട് പെട്ടെന്ന് സംസാരിക്കാനാവില്ല’; ഷാനവാസ്

Shanavas Opens Up About Health Scare: താനും തന്റെ വീട്ടുകാരും അനുഭവിച്ച വേദനയും സമ്മർദവും അത്ര പെട്ടെന്ന് മറന്ന് കളയാൻ സാധിക്കില്ലെന്നും ഷാനവാസ് പറയുന്നു. സാബുമാൻ, നൂറ എന്നിവരോട് സംസാരിക്കുമ്പോഴാണ് ഷാനവാസ് ഇക്കാര്യം ആവർത്തിച്ചത്.

Bigg Boss Malayalam Season 7: ‘ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു, വീട്ടുകാർ എത്രത്തോളം വേദിനിച്ചിട്ടുണ്ടാവും; നെവിനോട് പെട്ടെന്ന് സംസാരിക്കാനാവില്ല’; ഷാനവാസ്
Shanavas Image Credit source: social media
sarika-kp
Sarika KP | Published: 29 Oct 2025 09:59 AM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ദിവസങ്ങൾ മാത്ര ബാക്കിയിരിക്കെ പ്രേക്ഷകരെയും മറ്റ് മത്സരാർത്ഥികളെയും ആശങ്കയിലാക്കിയ സംഭവമായിരുന്നു ഷാനവാസ് കുഴഞ്ഞുവീണത്. കഴിഞ്ഞ ആഴ്ച കിച്ചണിൽ വച്ച് നെവിനുമായുള്ള കയ്യാങ്കളിക്കിടയിലായിരുന്നു ഷാനവാസ് കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ താരം രണ്ട് ദിവസത്തിനു ശേഷമാണ് വീട്ടിലേക്ക് തിരികെയെത്തിയത്.

ഇപ്പോഴിതാ ഷോ ക്വിറ്റ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന് താൻ ഭയന്നതായി ഷാനവാസ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താനും തന്റെ വീട്ടുകാരും അനുഭവിച്ച വേദനയും സമ്മർദവും അത്ര പെട്ടെന്ന് മറന്ന് കളയാൻ സാധിക്കില്ലെന്നും ഷാനവാസ് പറയുന്നു. സാബുമാൻ, നൂറ എന്നിവരോട് സംസാരിക്കുമ്പോഴാണ് ഷാനവാസ് ഇക്കാര്യം ആവർത്തിച്ചത്.

Also Read: ‘ബിഗ്‌ ബോസ് ഗ്രാന്റ് ഫിനാലെയിലേക്ക് എന്നെ വിളിക്കണം; എന്റെ കപ്പ് ശോഭയ്ക്ക് തന്നേക്കാം’; അഖിൽ മാരാർ

ഈ സംഭവങ്ങളുടെ പേരിൽ തനിക്ക് നെവിനോട് പെട്ടെന്ന് സംസാരിക്കാനാവില്ലെന്നും ഷാനവാസ് വ്യക്തമാക്കുന്നു. നെവിൻ കാരണമാണ് തനിക്ക് ബുദ്ധിമുട്ട് നേരിട്ടതെന്നാണ് ഷാനവാസ് പറയുന്നതു.കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലായപ്പോൾ ഷോയിൽ തുടരാൻ ആകുമോ എന്ന് വലിയ ആശങ്കയുണ്ടായിരുന്നു. ഇത്രയും ദിവസ നിന്നിട്ട് ട്ട് ഇങ്ങനെ തിരിച്ച് പോവേണ്ടി വന്നാൽ അത് വലിയ തിരിച്ചടിയാവുമായിരുന്നു. ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് താൻ അവരോട് ചോദിച്ചിരുന്നു. താനും തന്റെ വീട്ടുക്കാരും അനുഭവിച്ചത് തങ്ങൾക്ക് മാത്രമേ അറിയുമെന്നും തന്റെ അവസ്ഥ കണ്ട് തന്റെ വീട്ടുകാർ എത്രത്തോളം വേദിനിച്ചിട്ടുണ്ടാവും എന്നും ഷാനവാസ് ചോദിച്ചു.

നെവിന് പാലിന്റെ പാക്ക് തന്റെ നെഞ്ചത്തേക്ക് എറിഞ്ഞപ്പോഴാണ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലിന്റെ പാക്കറ്റ് ശക്തിയിൽ ആയിരുന്നില്ല തട്ടിയത് എന്ന് പലരും പറയുന്നുണ്ടെന്ന് പറഞ്ഞ ഷാനവാസ് മുൻപ് തനിക്ക് സമാന അനുഭവം നേരിട്ടതായും പറഞ്ഞു. ഒരിക്കൽ തന്റെ സുഹൃത്ത് തന്നെ കണ്ടപ്പോൾ വെറുതെയൊന്ന് നെഞ്ചിൽ തട്ടിയതിന് പിന്നാലെ തനിക്ക് ഇതുപോലെ കുഴഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടായതായി ഷാനവാസ് പറഞ്ഞു.