Bigg Boss Malayalam Season 7: അങ്ങനെ ആ കോമ്പോയും അവസാനിച്ചു; ആദിലയും നൂറയുമായുള്ള സൗഹൃദത്തിന് തിരശീലയിട്ട് അനുമോൾ
Anumol Ends Friendship With Adhila And Noora: ബിബി ഹൗസിൽ അനുമോൾ- ആദില, നൂറ ത്രയം വേർപിരിയുന്നു. ഇപ്പോൾ പുറത്തുവന്ന പ്രൊമോയിലാണ് ഈ സൂചനയുള്ളത്.
ബിഗ് ബോസ് ഹൗസിൽ മറ്റൊരു കോംബോ കൂടി അവസാനിക്കുന്നു. ആദില, നൂറ – അനുമോൾ കൂട്ടുകെട്ടിനാണ് തിരശീല വീഴുന്നത്. ഇതിൻ്റെ പ്രൊമോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് സീസൺ തുടക്കം മുതൽ ഒരുമിച്ചുണ്ടായിരുന്ന മൂന്ന് മത്സരാർത്ഥികളാണ് ആദില, അനുമോൾ, നൂറ എന്നിവർ. ഈ കൂട്ടുകെട്ട് ഇതോടെ അവസാനിച്ചു എന്നാണ് പ്രൊമോയിലെ സൂചന.
എന്ത് കാരണം കൊണ്ടാണ് ഇവർ പരസ്പരം തെറ്റിയതെന്ന് വ്യക്തമല്ല. എന്നാൽ, അടുക്കള ഗ്രൂപ്പിലായിരുന്ന അനുമോളും ആദിലയും തമ്മിലെ പ്രശ്നങ്ങളാവാം വഴക്കിന് കാരണമെന്ന് സൂചനയുണ്ട്. “നീ ഫൈനൽ ഫൈവിൽ വന്നതിൻ്റെ അഹങ്കാരമല്ലേ കാണിക്കുന്നത്” എന്ന് അനുമോൾ ചോദിക്കുന്നു. ശേഷം പുറത്തുപോയിരിക്കുന്ന അനുമോളോട് വഴക്കിടാൻ നൂറ എത്തുകയാണ്. ‘പിആറിൻ്റെ ബലത്തിലാണോ നീ ഇഷ്ടമുള്ളത് ചെയ്യുന്നത്’ എന്ന് നൂറ ചോദിക്കുന്നു. ഇതോടെ സ്വഭാവവും മനസ്സിലിരിപ്പും തനിക്ക് മനസ്സിലായെന്ന് അനുമോൾ പറയുന്നു.




പിന്നാലെ ആദിലയും അവിടെ എത്തുന്നു. ‘തനി കൊണം മനസ്സിലായി. ദൈവം തന്നെയാണ് കാണിച്ചുതന്നത്’ എന്ന് നൂറ തുടരുന്നു. ഈ സമയത്ത് വഴക്ക് കാണാൻ അക്ബറും നെവിനും എത്തിയിട്ടുണ്ട്. ‘ജെനുവിൻ ആയിട്ടുള്ള റിലേഷൻഷിപ്പ് കിട്ടണമെങ്കിൽ ഉള്ള് ശുദ്ധമാവണം. കറുത്ത മനസുമായിട്ട് വന്നാൽ നിനക്കൊന്നും കിട്ടില്ല’ എന്ന് ആദില പറയുമ്പോൾ ‘ഇതുകൊണ്ടെല്ലാം എനിക്ക് മനസ്സിലാക്കിത്തന്നു’ എന്ന് അനുമോൾ പറയുന്നു. പിന്നാലെ കരഞ്ഞുകൊണ്ട്, ‘എല്ലാവരുടെയും മുന്നിൽ വിട്ടുകൊടുക്കേണ്ടെന്ന് കരുതിയിട്ടാണ്’ എന്ന് ആദില പറയുന്നു. അനുമോളും കരയുന്നുണ്ട്.
ശേഷം ആദിലയും നൂറയും തമ്മിൽ സങ്കടം പറയുന്നു. കരഞ്ഞുകൊണ്ടാണ് ആദില സംസാരിക്കുന്നത്. ‘നമുക്കെന്താ, ഒരു വിലയുമില്ലേ’ എന്ന് ആദില ചോദിക്കുമ്പോൾ നൂറയും കരയുന്നുണ്ട്. പ്രൊമോ വിഡിയോയുടെ കമൻ്റ് ബോക്സിൽ അനുമോളെ അനുകൂലിച്ചാണ് ആരാധകർ എത്തിയിരിക്കുന്നത്.
പ്രൊമോ കാണാം