Bigg Boss Malayalam Season 7: അനുമോൾ സൂപ്പർ സ്റ്റാറായാൽ കുടപിടിക്കാൻ അക്ബർ; ബിഗ് ബോസിൽ രസകരമായ ടാസ്ക്
Funny Morning Task In Bigg Boss: ബിഗ് ബോസ് ഹൗസിൽ രസകരമായ മോർണിങ് ടാസ്ക്. അനുമോളും അക്ബറും അഭിലാഷും അടക്കമുള്ളവർ ടാസ്കിൽ പങ്കെടുത്തു.
ബിഗ് ബോസിൽ രസകരമായ ടാസ്ക്. ബൗളിൽ നിന്ന് ചിറ്റെടുത്ത് അതിൽ എഴുതിയിരിക്കുന്നതിന് അനുയോജ്യരായ വ്യക്തികൾ ആരെന്ന് പറയുക എന്നതായിരുന്നു ടാസ്ക്. രസകരമായ കാര്യങ്ങളാണ് ചിറ്റുകളിൽ ഉണ്ടായിരുന്നത്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
പ്രണയാഭ്യർത്ഥന നടത്താൻ പോകുമ്പോൾ ആരെ കൂടെ കൂട്ടുമെന്നതിന് അഭിലാഷിൻ്റെ പേരാണ് നെവിൻ പറഞ്ഞത്. ‘താനൊരു സൂപ്പർ സ്റ്റാറായാൽ കുടപിടിക്കാൻ ആരെ വിളിക്കും’ എന്ന ചിറ്റാണ് അനുമോൾ എടുത്തത്. താൻ അക്ബറിനെ തിരഞ്ഞെടുക്കുമെന്ന അനുമോളുടെ മറുപടിയിൽ അക്ബർ അടക്കം ഹൗസ്മേറ്റ്സ് ചിരിച്ചു. അക്ബറിന് തന്നെക്കാൾ പൊക്കമുണ്ടെന്നും തനിക്ക് പൊക്കമില്ലാത്തതിനാൽ തന്നെ ശരിക്ക് സംരക്ഷിക്കാൻ അക്ബറിന് കഴിയുമെന്നും അനുമോൾ പറഞ്ഞു.
സൂപ്പർ സ്റ്റാറിനോട് തിരക്കഥ പറയാൻ പോകുമ്പോൾ കഥ പറയാൻ ആരെ കൊണ്ടുപോകുമെന്ന ചോദ്യത്തിന് അക്ബർ എന്ന് ആര്യൻ മറുപടി നൽകി. ലക്ഷ്മിയെ കണ്ടാൽ താൻ ടിവി തല്ലിപ്പൊട്ടിക്കുമെന്നായിരുന്നു ഒനീൽ പറഞ്ഞത്. നെവിനെ താൻ സിസിടിവിയ്ക്ക് പകരം ഉപയോഗിക്കുമെന്ന് അഭിലാഷ് പറഞ്ഞു.
ഫിനാലെയിൽ തനിക്കൊപ്പം അനുമോൾ ഉണ്ടാവുമെന്ന് ബിന്നി പറഞ്ഞു. മോട്ടിവേഷൻ സ്പീക്കറെ വരെ ഡിപ്രഷനിലാക്കുന്ന വ്യക്തി അനീഷാണെന്ന് അക്ബർ പറഞ്ഞു. രസകരമായാണ് എല്ലാവരും ഈ ടാസ്കിനെ സമീപിച്ചത്. അകത്തുനിന്നുള്ള കാര്യങ്ങൾ പുറത്തുപറയുന്ന വ്യക്തിയായി ലക്ഷ്മി തന്നെ തിരഞ്ഞെടുത്തതിൽ അനുമോൾ പ്രതിഷേധിക്കുകയും ചെയ്തു.
വിഡിയോ കാണാം