Bigg Boss Malayalam Season 7: ‘എനിക്ക് നിന്നോട് ദേഷ്യവുമില്ല വിഷമവുമില്ല’; അനുമോളുമായി എല്ലാം ‘കോംപ്ലിമെൻ്റാക്കി’ അപ്പാനി ശരത്
Appani Sarath And Anumol: പരസ്പരമുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് അപ്പാനി ശരതും അനുമോളും. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.

അപ്പാനി ശരത്, അനുമോൾ
അനുമോളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് അപ്പാനി ശരത്. രാത്രി അനുമോളും ശൈത്യയും അടങ്ങുന്ന സംഘത്തോടാണ് ശരത് കാര്യങ്ങൾ വിശദീകരിച്ചത്. അനുമോളോട് ദേഷ്യമോ പിണക്കമോ ഇല്ലെന്ന് അപ്പാനി ശരത് പറഞ്ഞു. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു.
“എനിക്ക് നിൻ്റടുത്ത് മിണ്ടണമെന്നും നീയും ഞാനുമായുള്ള പിണക്കം പറഞ്ഞ് അവസാനിപ്പിക്കണമെന്നും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് നിൻ്റെ കൂടെ ടീമിൽ വീണ്ടും വരാൻ ആഗ്രഹിച്ചത്. ഇന്ന് നടന്ന പ്രശ്നങ്ങളിലൊന്നും എനിക്ക് ദേഷ്യവുമില്ല, വിഷമവുമില്ല.” എന്ന് ശരത് പറയുന്നു. ഇത് കേട്ട് “ഉള്ളിൽ കാണും” എന്ന് അനുമോൾ പറയുമ്പോൾ “ഇല്ല മക്കളേ, സത്യമായും ഒരു ദേഷ്യവുമില്ല” എന്നാണ് ശരതിൻ്റെ പ്രതികരണം.
വിഡിയോ കാണാം
“നാളെ മുതൽ നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ഇനി പ്രശ്നങ്ങളുണ്ടായാൽ അതുണ്ടാവട്ടെ. ഇന്നേവരെ നിന്നെ ഇതിനകത്ത് ദ്രോഹിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവുമില്ല. നിൻ്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു. നിൻ്റെ നേരെ കൈചൂണ്ടി സംസാരിച്ചതൊക്കെ ഭയങ്കര തെറ്റാണ്. ആ തെറ്റ് മനസ്സിലാക്കിക്കൊണ്ട് പറയുകയാണ്, സോറി. ഇനി ഇതിനെച്ചൊല്ലി ഒരു സംസാരം ഉണ്ടാവരുത്. നീ എന്നോട് ക്ഷമ പറഞ്ഞതുപോലെ ഞാൻ നിന്നോടും ക്ഷമ പറയുകയാണ്.”- ശരത് പറഞ്ഞു.
കലാഭവൻ സരിഗയെ ഹോട്ട്സീറ്റിലിരുത്തി ശാരിക കെബിയുടെ അഭിമുഖം ഹൗസിൽ പ്രശ്നമുണ്ടാക്കിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ നടന്ന നിങ്ങൾ ഗ്രൂപ്പിസം കാണിക്കുന്ന വൃത്തികെട്ട സ്ത്രീയല്ലേ എന്ന് അഭിമുഖത്തിൽ ശാരിക കെബി ചോദിക്കുന്നുണ്ട്. ബിന്നി, അപ്പാനി ശരത്, അക്ബർ ഖാൻ തുടങ്ങിയർ ഉൾപ്പെടുന്ന സദസ്സിൽ വച്ചാണ് ശാരികയുടെ അഭിമുഖം.
വശീകരണം എന്ന വാക്ക് ശാരിക ഉപയോഗിച്ചത് പ്രശ്നമായി. സരിഗയ്ക്ക് അത് വിഷമമാവുകയും കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. ഹോട്ട്സീറ്റാണെന്ന ന്യായം ശാരിക മുന്നോട്ടുവച്ചെങ്കിലും അത് ആർക്കും അംഗീകരിക്കാനാവില്ല.