Bigg Boss Malayalam Season 7: ശൈത്യ ജീവിതകഥ പറയുന്നതിനിടെ ചിരിച്ച് ആര്യൻ; ഇടപെട്ട് അഭിഷേക്: ബിഗ് ബോസ് വീട്ടിൽ അടുത്ത വഴക്ക്
Fight Between Aryan And Abhishek: ബിഗ് ബോസ് ഹൗസിൽ ആര്യനും അഭിഷേകും തമ്മിൽ വഴക്ക്. ശൈത്യ ജീവിതകഥ പറയുന്നതിനിടെ ആര്യൻ ചിരിച്ചതാണ് വഴക്കിൻ്റെ കാരണം.

ആര്യൻ, അഭിഷേക്
ബിഗ് ബോസ് ഹൗസിൽ വീണ്ടും വലിയ വഴക്ക്. ഇത്തവണ ആര്യനും അഭിഷേകും റെന ഫാത്തിമയും ഉൾപ്പെടുന്ന വഴക്കാണ് ഉണ്ടായത്. ശൈത്യ ജീവിതകഥ പറയുന്നതിനിടെ ആര്യൻ ചിരിച്ചതാണ് വഴക്കിന് തുടക്കമിട്ടത്. ആര്യനെതിരെ അഭിഷേക് ശബ്ദമുയർത്തുകയും അത് വലിയ വഴക്കിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിൻ്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്.
ഒരിടത്തൊരിടത്ത് എന്ന ടാസ്കിൽ ശൈത്യ തൻ്റെ കഥ പറയുന്നതിനിടെയാണ് ആര്യൻ ചിരിച്ചത്. ഇത് കണ്ട് റെന ഫാത്തിമ തിരിഞ്ഞുനോക്കി ചിരിക്കുന്നുണ്ട്. ഇതോടെ അഭിഷേക് ചാടിയെഴുന്നേറ്റ് പ്രതിഷേധിക്കുകയായിരുന്നു. “ഞാൻ കണ്ടോണ്ട് നിൽക്കുകയാണ്, പലരും ചിരിക്കുന്നത്” എന്ന് അഭിഷേക് ആരോപിച്ചു. “കരയുകയായിരുന്നു” എന്ന് ജിസേൽ വാദിച്ചെങ്കിലും അഭിഷേക് സമ്മതിച്ചില്ല. “ഇവിടെ ചിരിച്ചോണ്ട് മറ്റ് പലരും ഇരിക്കുന്നത് ഞാൻ കണ്ടു” എന്ന് അഭിഷേക് തുടർന്നു. “റെന ചിരിച്ചത് ഞാൻ കണ്ടല്ലോ” എന്ന് പറയുമ്പോൾ “ഞാൻ ചിരിച്ചില്ല” എന്നാണ് റെനയുടെ പ്രതികരണം. താൻ കണ്ടു എന്ന് അഭിഷേകും ചിരിച്ചില്ല എന്ന് വാദിച്ച് റെനയും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ ആര്യൻ ചെരിപ്പ് ഊരി അഭിഷേകിനെ എറിയുകയാണ്. അഭിഷേകിൻ്റെ ദേഹത്ത് ഉരസി ചെരിപ്പ് തെറിച്ചുവീഴുകയായിരുന്നു. പിന്നീട് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടി.
പ്രൊമോ വിഡിയോ
ബിഗ് ബോസിൽ നിന്നും തനിക്ക് ക്വിറ്റ് ചെയ്യണമെന്ന് രേണു സുധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘മോണിംഗ് ടാസ്കിന്’ പിന്നാലെയാണ് രേണു സുധിയുടെ ആവശ്യം. രേണു സുധിയുടെ തല നിറയെ പേനാണെന്നും രേണുവിന് വൃത്തിയില്ലെന്നും മോണിംഗ് ടാസ്കിനിടെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ വന്ന് പൊട്ടിക്കരഞ്ഞ രേണു തനിക്ക് ട്രീറ്റ്മെൻ്റ് ചെയ്യാൻ സാധിച്ചില്ലെന്നും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.