AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘പേൻ മറ്റുള്ളവരുടെ തലയിലേക്ക് പടരും, നെറ്റിയിലേക്ക് ഇറങ്ങി വരുന്നു’; രേണു സുധി ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു!

Anumol Slams Renu Sudhi Over Lice: അനു മോൾ രേണു സുധിക്കെതിരെ നടത്തിയ വിമർശനങ്ങളാണ് സംഭവങ്ങൾക്ക് തുടക്കം. രേണു സുധിയുടെ തല നിറയെ പേനാണെന്നും രേണുവിന് വൃത്തിയില്ലെന്നും അനു കുറ്റപ്പെടുത്തിയിരുന്നു.

Bigg Boss Malayalam 7: ‘പേൻ മറ്റുള്ളവരുടെ തലയിലേക്ക് പടരും, നെറ്റിയിലേക്ക് ഇറങ്ങി വരുന്നു’; രേണു സുധി ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു!
Renu Sudhi Image Credit source: social media
sarika-kp
Sarika KP | Updated On: 21 Aug 2025 07:37 AM

ബി​ഗ് ബോസിൽ നിന്നും തനിക്ക് ക്വിറ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. കഴിഞ്ഞ ദിവസം രാവിലെ നടന്ന ‘മോണിംഗ് ടാസ്കിന്’ പിന്നാലെയാണ് രേണു സുധിയുടെ വെളിപ്പെടുത്തൽ. അനു മോൾ രേണു സുധിക്കെതിരെ നടത്തിയ വിമർശനങ്ങളാണ് സംഭവങ്ങൾക്ക് തുടക്കം. രേണു സുധിയുടെ തല നിറയെ പേനാണെന്നും രേണുവിന് വൃത്തിയില്ലെന്നും അനു കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബി​ഗ് ബോസിനു മുന്നിൽ പൊട്ടിക്കരയുകയായിരുന്നു .

കഴിഞ്ഞ ദിവസം നടന്ന മോണിങ് ടാസ്കിൽ ഏറ്റവും നന്നായി ശുചിത്വം പാലിക്കുന്ന ആളുടെയും അതുപോലെ ഒട്ടും ശുചിത്വം ഇല്ലാത്തവരുടേയും പേരുകൾ പറയണമെന്നും അതിനു കാരണം പറയണം എന്നായിരുന്നു ടാസ്ക്. ഇതിനു പിന്നാലെ ഓരോരുത്തരായി സംസാരിച്ച് തുടങ്ങി. ഒടുവിൽ വൃത്തിയുള്ള ആളായി ഏറ്റവും കൂടുതൽ വോട്ട് നേടിയത് ബിന്നിയാണ്. വൃത്തി കുറഞ്ഞ ആളുകളായി റെന, അനീഷ്, രേണു സുധി എന്നിവരുടെ പേരാണ് കൂടുതൽ കേട്ടത്. ഇവർക്ക് മൂന്ന് വോട്ട് വീതം ലഭിച്ചു.

ഇതിനിടെയിൽ രേണുവിനെതിരെ അനുമോളും ശൈത്യയും കടുത്ത വിമർശനമാണ് ഉയർത്തിയത്. രേണുവിന് തീരെ വൃത്തിയില്ലെന്നാണ് അനുമോളുടെ ആരോപണം. രേണു തല കഴുകാറില്ലെന്നും തലയിൽ നിന്നും ഒരുപാട് പേൻ വീഴുന്നുണ്ടെന്നുമാണ് അനു മോൾ പറയുന്നത്. തല ചൊറിഞ്ഞ് നടക്കുന്നു, തലമുടി കൂട്ടിയിടുന്നു, രേണു സുധി കിടക്കുന്ന ബെഡ് പോലും വൃത്തിയാക്കുന്നില്ലെന്ന് തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.

Also Read: ഇത്തവണ അനീഷ് എന്തുചെയ്തു?: തലയണ എറിഞ്ഞ് അക്ബർ; കൂട്ടം ചേർന്ന് ദേഷ്യപ്പെട്ട് മറ്റുള്ളവർ

ഇതിനു പിന്നാലെ രേണു അനുമോളെ കണ്ട് സംസാരിച്ചിരുന്നു. ഇത് സ്വകാര്യമായി പറഞ്ഞാൽമതിയായിരുന്നുവെന്നും പബ്ലിക്ക് ആയി പറയേണ്ടിയിരുന്നില്ലെന്നുമാണ് രേണു പറയുന്നത്. തന്റെ തലയിലെ പേൻ നിങ്ങളുടെ തലയിൽ പകരുമെന്ന ഭയമുണ്ടെന്നും തനിക്ക് വീട്ടിൽ പോകണമെന്നും തല ട്രീറ്റ് ചെയ്യണമെന്നുമാണ് രേണു പറയുന്നത്. എന്നാൽ സാരമില്ല ഷാംപു ഇട്ടാൽ പ്രശ്നം തീർന്നില്ലേ എന്നായിരുന്നു അനുവിന്റെ മറുപടി.

ഇതിനു പിന്നാലെയാണ് രേണു ക്യാമറയുടെ മുന്നിൽ പോയി നിന്ന് കരഞ്ഞു. താൻ ക്വിറ്റ് ചെയ്യാൻ പോകുകയാണെന്നാണ് രേണു പറയുന്നത്. അനു ഇത് തന്നേട് പറയണമായിരുന്നുവെന്നും അത് പരസ്യമായി പറഞ്ഞപ്പോൾ തനിക്ക് വല്ലാതെ വേദനിച്ചുവെന്നുമാണ് രേണു പറയുന്നത്. തനിക്ക് ട്രീറ്റ് ചെയ്യാൻ സമയം കിട്ടിയില്ല. വൃത്തിയില്ലെന്ന് പറയുന്നത് പ്രശ്നമില്ലെന്നും എന്നാൽ നെറ്റിയിലേക്ക് പേൻ ഇറങ്ങി വരുന്നുവെന്നൊക്കെ പറഞ്ഞാൽ എങ്ങനെ സഹിക്കുമെന്നാണ് രേണു പറയുന്നത്. അനുവിന്റെ ഭാഗത്ത് തെറ്റില്ല, തന്റെ ഭാഗത്താണ് തെറ്റ്. തന്നെ പുറത്താക്കി വിടൂ എന്ന് കരുയുകയാണ് രേണു.