Bigg Boss Malayalam Season 7: ‘നിങ്ങൾ എൻ്റെ മക്കളാണ്, ഞാൻ ദത്തെടുത്തിരിക്കുന്നു’; നൂറയെയും ആദിലയെയും ചേർത്തുപിടിച്ച് ആര്യൻ്റെ അമ്മ

Aryans Mother About Adhila And Noora: ബിഗ് ബോസ് ഹൗസിൽ നൂറയെയും ആദിലയെയും ചേർത്തുപിടിച്ച് ആര്യൻ്റെ അമ്മ ഡിമ്പിൾ. താൻ നിങ്ങളെ ദത്തെടുത്തിരിക്കുകയാണെന്ന് ഡിമ്പിൾ പറഞ്ഞു.

Bigg Boss Malayalam Season 7: നിങ്ങൾ എൻ്റെ മക്കളാണ്, ഞാൻ ദത്തെടുത്തിരിക്കുന്നു; നൂറയെയും ആദിലയെയും ചേർത്തുപിടിച്ച് ആര്യൻ്റെ അമ്മ

ആദില, നൂറ, ആര്യൻ

Published: 

02 Oct 2025 | 08:19 AM

ബിഗ് ബോസ് ഹൗസിലെ ഫാമിലി വീക്കിൽ കഴിഞ്ഞ ദിവസം ഹൗസിലെത്തിയത് ആര്യൻ, ജിസേൽ, അനുമോൾ എന്നിവരുടെ കുടുംബമായിരുന്നു. ആര്യൻ്റെ അമ്മയും സഹോദരനും ഹൗസിലെത്തിയപ്പോൾ ജിസേലിൻ്റെ അമ്മ മാത്രമാണ് എത്തിയത്. അനുമോളിൻ്റെ അമ്മയും സഹോദരിയും ബിബി ഹൗസിലെത്തി.

ബിബി ഹൗസിലെത്തിയ ആര്യൻ്റെ അമ്മ ഡിമ്പിൾ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ആദിലയെയും നൂറയെയും പ്രത്യേകം പരിഗണിച്ച അവരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്. നിങ്ങൾ തൻ്റെ മക്കളാണെന്നും താൻ ദത്തെടുത്തിരിക്കുകയാണെന്നുമാണ് ഡിമ്പിൾ പറഞ്ഞത്. ‘എൻ്റെ ചിലത് സ്പർശിച്ചു. അത് ഞാൻ ആവർത്തിക്കുന്നില്ല. എപ്പോഴും വീട്ടിലേക്ക് സ്വാഗതം. അവർക്ക് അമ്മയുണ്ട്. അമ്മ വന്നിട്ടില്ല എന്നൊന്നും പറയരുത്. അമ്മ വന്നു. എൻ്റെ മക്കളാണ്. പെണ്മക്കളെ തനിക്ക് വലിയ ഇഷ്ടമാണ്’ എന്നും അവർ പറഞ്ഞു. ഇരുവരെയും പലതവണ ഡിമ്പിൾ ആലിംഗനം ചെയ്യുകയും ചെയ്തു.

Also Read: Bigg Boss Malayalam Season 7: കപ്പിൾ മത്സരാർത്ഥികളായാൽ ഇങ്ങനെയാവുമെന്ന് അനീഷ്; നമ്മൾ അപ്പോൾ അങ്ങനെയല്ലേ എന്ന് ആദില

പസിൽ ടാസ്കും മുഖത്ത് ബിസ്കറ്റ് വച്ച് കൈകൊണ്ട് തൊടാതെ അത് കഴിക്കുന്ന ടാസ്കുമാണ് ആര്യന് തൻ്റെ കുടുംബത്തെ കാണാൻ ചെയ്യേണ്ടിയിരുന്നത്. ഇത് കഴിഞ്ഞ് ആര്യൻ എത്തിക്കഴിഞ്ഞായിരുന്നു ഈ രംഗങ്ങൾ. പലതവണയാണ് ഡിമ്പിൾ, താൻ ‘ഇവരെ ദത്തെടുത്തിരിക്കുകയാണ്’ എന്ന് ആവർത്തിച്ചത്. പലതവണ ഇവരെ ആലിംഗനം ചെയ്യുകയും ചെയ്തു.

ആര്യനുമായുള്ള വിഷയത്തിൽ ജിസേലിനെ ജിസേലിൻ്റെ അമ്മ കുറ്റപ്പെടുത്തി. ആര്യൻ കാലിൽ വീണ് വന്ദിച്ചെങ്കിലും താൻ അത് കണ്ടില്ലെന്നും ജിസേലിൻ്റെ അമ്മ പൊന്നമ്മ പറഞ്ഞു. ‘ജിസേൽ മകളല്ലേ’ എന്ന് എന്ന് ആര്യൻ ചോദിച്ചപ്പോൾ ജിസേൽ സുഹൃത്താണെന്നാണ് ഡിമ്പിൾ പറഞ്ഞത്. ഇതോടെ തങ്ങളുടെ കുടുംബത്തിന് തങ്ങളുടെ ബന്ധത്തിൽ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുകയും ആദിലയും ജിസേലും രണ്ട് ബെഡുകളിലേക്ക് മാറുകയും ചെയ്തു. ഈ വിഷയത്തിൽ തുടർന്നും ചർച്ചകൾ നടന്നു.

വിഡിയോ കാണാം

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ