AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ദുബായിലേക്ക് പറക്കാൻ രേണു സുധി; ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ്, വിമാനത്തില്‍ കയറാന്‍ പേടിയെന്ന് താരം

Renu Sudhi Set for First International Trip to Dubai: ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണിത്. ഇനിയും ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴും വിമാനത്തില്‍ കയറാന്‍ പേടിയാണെന്നും ലാന്‍ഡ് ചെയ്യുമ്പോഴാണ് പേടിയെന്നും രേണു പറയുന്നു.

Renu Sudhi: ദുബായിലേക്ക് പറക്കാൻ രേണു സുധി; ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ്, വിമാനത്തില്‍ കയറാന്‍ പേടിയെന്ന് താരം
Renu Sudhi Image Credit source: social media
sarika-kp
Sarika KP | Published: 23 Sep 2025 07:43 AM

ബി​ഗ് ബോസ് പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. വീട്ടിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചതും രേണുവിനായിരുന്നു. എന്നാൽ ബി​ഗ് ബോസിൽ ഹൗസിൽ‌ എത്തിയതിനു ശേഷം പ്രതീക്ഷിച്ചത് പോലുളള പ്രകടനം കാഴ്ച വെയ്ക്കാന്‍ രേണു സുധിക്ക് സാധിച്ചില്ല. വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുകയോ ഗെയിമുകളില്‍ ആക്ടീവ് ആയി പങ്കെടുക്കുകയോ ചെയ്യാറില്ല. പലപ്പോഴും ക്യാമറയിൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയായി.

ഇതിനിടെയിൽ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തനിക്ക് തന്റെ മക്കളെ കാണാതിരിക്കാൻ വയ്യെന്നും രേണു സുധി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഇത് പരി​ഗണിച്ച് രേണുവിനെ ബിഗ് ബോസ് വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇതിനു ശേഷം പുറത്ത് എത്തിയ രേണു സുധി ഉദ്ഘാടനവും ആല്‍ബം ഷൂട്ടുകളുമായി തിരക്കിലാണ്. ഇതിനിടെയിൽ ഇപ്പോഴിതാ ആദ്യത്തെ വിദേശ ട്രിപ്പിനായുളള ഒരുക്കത്തിലാണ് താരം.

Also Read: ‘ജെൻസി കിഡ്സിന് ഫോണില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് മനസ്സിലായി’; പ്രതികരിച്ച് റെന ഫാത്തിമ

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ആദ്യത്തെ ആല്‍ബം ഷൂട്ടിന് രേണു എത്തിയപ്പോഴായിരുന്നു ദുബായിലേക്ക് പോകുന്നുവെന്നും 15 ദിവസം അവിടെയുണ്ടാകുമെന്നും  പറഞ്ഞത്. തന്നെ ഇഷ്ടപ്പെടുന്ന പ്രവാസികള്‍ക്കൊക്കെ അവിടെ വന്ന് കാണാം. ദെയ്‌റ എന്ന സ്ഥലത്ത് പാപിലോണ്‍ എന്ന റെസ്‌റ്റോറന്റിന്റെ പരിപാടിക്കായിട്ടാണ് പോകുന്നതെന്നാണ് രേണു പറയുന്നത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണിത്. ഇനിയും ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴും വിമാനത്തില്‍ കയറാന്‍ പേടിയാണെന്നും ലാന്‍ഡ് ചെയ്യുമ്പോഴാണ് പേടിയെന്നും രേണു പറയുന്നു.

ബിഗ് ബോസില്‍ പിന്തുണച്ച പ്രേക്ഷകര്‍ക്ക് രേണു നന്ദിയറിയിച്ചു.‌‌‌‌ ബി​ഗ് ബോസ് വീട്ടിലേക്ക് ലാലേട്ടന്റെ കൈപിടിച്ച് കയറിയെന്നും ഇറങ്ങിയതു അങ്ങനെയായിരുന്നുവെന്നും രേണു പറഞ്ഞു. ഇപ്പോഴും ബിഗ് ബോസ് വൈബിലാണ്. അത് മാറാന്‍ കുറച്ച് ദിവസം എടുക്കുമെന്നാണ് രേണു പറയുന്നത്.