AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam: ‘ബി​ഗ് ബോസിൽ ഞാൻ ഏറ്റവും കൂട്ട് അർജുനുമായി; അന്ന് കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു, പക്ഷേ…’; സിജോ

Bigg Boss Malayalam Fame Sijo About Arjun Syam: ബി​ഗ് ബോസിൽ വച്ച് തന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ മുന്നിൽ താൻ ഉണ്ടാകുമെന്ന് അർജുൻ തമാശയായി പറഞ്ഞിരുന്നുവെന്നും സിജോ ഓർ‌‌ത്തെടുത്തു.

Bigg Boss Malayalam: ‘ബി​ഗ് ബോസിൽ ഞാൻ ഏറ്റവും കൂട്ട് അർജുനുമായി; അന്ന് കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു, പക്ഷേ…’; സിജോ
Sijo, Arjun SyamImage Credit source: instagram
sarika-kp
Sarika KP | Published: 26 Sep 2025 17:49 PM

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളായിരുന്നു സിജോയും അർജുൻ ശ്യാമും. ആ സീസണിൽ ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. എന്നാൽ ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം ആ ഒരു സൗഹൃദം പ്രേക്ഷകർ കണ്ടിരുന്നില്ല. ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്നുപറയുകയാണ് സിജോ. അർജുന്റെ മാറ്റം തന്നെ വേദനിപ്പിച്ചെന്നാണ് സിജോ പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ബി​ഗ് ബോസിൽ താൻ ഏറ്റവും കൂട്ട് അർജുനുമായാണ് എന്നാണ് സിജോ പറയുന്നത്. തന്റെ കല്യാണത്തിന് അർജുൻ പള്ളിയിൽ വന്നിരുന്നു അർജുനെ കണ്ടപ്പോൾ പെട്ടെന്ന് ഭാര്യയുടെ അടുത്ത് നിന്ന് ഓടി വന്ന് അർജുനോട് മിണ്ടി. കൈ കൊടുത്തതിനു ശേഷം കാണണം എന്ന് പറഞ്ഞു. എന്റെ ഏറ്റവും നല്ലൊരു സുഹൃത്തിനെ കണ്ട ആകാംഷയിലാണ് താൻ ഓടി ചെന്നതെന്നും സിജോ പറയുന്നു. ബി​ഗ് ബോസിൽ വച്ച് തന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ മുന്നിൽ താൻ ഉണ്ടാകുമെന്ന് അർജുൻ തമാശയായി പറഞ്ഞിരുന്നുവെന്നും സിജോ ഓർ‌‌ത്തെടുത്തു.

Also Read:‘എനിക്ക് ഇപ്പോൾ ഇത്ര മാത്രമേ പറയാൻ പറ്റൂ’; സീരിയലിൽ നിന്നും പിൻമാറിയതിനെക്കുറിച്ച് സ്വാതി നിത്യാനന്ദ്

ബി​ഗ് ബോസിൽ വെച്ച് എപ്പോഴും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് തന്റെ നിശ്ചയത്തിന് വന്നില്ലെന്നും ബാച്ചിലേർസ് പാർട്ടിക്കും തന്റെ മനസമ്മതത്തിനും വന്നില്ലെന്നും സിജോ പറയുന്നു. വിവാഹത്തിനുണ്ടാകുമെന്ന് താൻ കരുതി. എന്നാൽ പള്ളിയിൽ വന്ന ശേഷം പിന്നെ അർജുനെ കണ്ടില്ലെന്നാണ് സിജോ പറയുന്നത്. വിവാഹത്തിന് സഹോദരന്റെ സ്ഥാനത്ത് നിന്ന് കാർ തുറന്ന് തരുന്നത് സായ് ആണെന്നും സിജോ പറയുന്നു.

അതെനിക്ക് ഹർട്ടായി. ബി​ഗ് ബോസിൽ സായിയേക്കാൾ കൂടുതൽ‌ സൗഹൃദം ഉണ്ടായിരുന്നത് അർജുനുമായാണ്. താൻ ഒരിക്കലും അർജുനെ കുറ്റപ്പെടുത്തുന്നതല്ലെന്നും ബി​ഗ് ബോസിൽ സൗഹൃദം കാത്ത് സൂക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവർ ഒന്നുമേയില്ല എന്ന് കാണുമ്പോൾ ഒരു വിഷമമാണെന്നും സിജോ പറഞ്ഞു.