Bigg Boss Malayalam Season 7: ജിസേൽ പുറത്തേക്ക്, ഒനീലും ഈ ആഴ്ച പുറത്തുപോകും; സൂചനകൾ ഇങ്ങനെ
Gizele And Oneal To Be Evicted: ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് ഒനീലും ജിസേലും പുറത്തുപോകുമെന്ന് സൂചന. സമൂഹമാധ്യമങ്ങളിലാണ് അഭ്യൂഹങ്ങളുയരുന്നത്.
ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ ആഴ്ച പുറത്തുപോകുന്നത് ഒനീലും ജിസേലുമെന്ന് സൂചന. ശനിയാഴ്ചത്തെ എപ്പിസോഡിൽ ഒനീലും ഞായറാഴ്ചത്തെ എപ്പിസോഡിൽ ജിസേലും പുറത്തുപോകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സൂചനകൾ. സീസൺ 7 ഫിനാലെയിൽ എത്തുമെന്ന് കരുതിയിരുന്ന മത്സരാർത്ഥിയാണ് ജിസേൽ തക്രാൽ. ആദ്യമൊന്ന് പതുങ്ങിയെങ്കിലും പിന്നീട് ഒനീൽ മികച്ച മത്സരാർത്ഥി ആയിരുന്നു.
ഫാമിലി വീക്കിൽ ഹൗസിലെത്തിയ അമ്മ ജിസേലിനെ ശകാരിച്ചിരുന്നു. ആര്യനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ജിസേലിനെ കുറ്റപ്പെടുത്തിയ അമ്മ ഒരു കിടക്കയിൽ കിടക്കരുതെന്നും ഉപദേശിച്ചു. ഇതോടെ ആര്യനും ജിസേലും രണ്ട് കിടക്കകളിലായി കിടക്കാൻ തീരുമാനിക്കുകയും ചെയ്തു.
ആദ്യ ആഴ്ചകളിൽ മോശം മത്സരാർത്ഥിയായിരുന്നു ഒനീൽ. ഹൗസിനുള്ളിലും പുറത്തും ഇതേ ഇമേജാണ് ഒനീലിനുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഒനീൽ ശക്തനായ മത്സരാർത്ഥി ആയിരിക്കുകയാണ്. ഇതിൻ്റെ ക്യാപ്റ്റൻ ആയും ഒനീൽ തിരഞ്ഞെടുക്കപ്പെട്ടു. ഒനീൽ പുറത്തുപോയാൽ അതത്ര വാർത്തയാവില്ലെങ്കിലും ഫൈനൽ ഫൈവ് ഉറപ്പിച്ചിരുന്ന ജിസേൽ പുറത്തുപോകുന്നത് വലിയ ചർച്ചയാവും എന്നുറപ്പാണ്.
ഇത്തവണ ജയിലിൽ അനീഷും ഷാനവാസുമാണ് കഴിയുക. കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികൾ അനീഷിനെയും ഷാനവാസിനെയും ജയിലേക്ക് അയച്ചത്. ഹൗസിൽ പ്രകോപന പരമ്പരയാണ് ഷാനവാസ് നടത്തുന്നത്. ബിന്നി, ലക്ഷ്മി തുടങ്ങിയവർക്കെതിരെയാണ് കഴിഞ്ഞ ദിവസം ഷാനവാസ് രംഗത്തുവന്നത്.
ഷാനവാസിനെതിരെ ആദിലയും നൂറയും ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. ഷാനവാസ് ഒരു മെയിൽ ഷോവനിസ്റ്റാണെന്നാണ് നൂറയുടെ അഭിപ്രായ പ്രകടനം. ഇത് ആദില അംഗീകരിക്കുന്നു. ‘തെറ്റ് ആര് ചെയ്താലും അപ്പോൾ തന്നെ പ്രതികരിക്കണം, അത് അനുമോൾ ആണെങ്കിലും’ എന്ന് ഇതിനിടെ ആദില നൂറയെ ഉപദേശിക്കുന്നു. ഷാനവാസ്, ആദില, നൂറ എന്നിവർ ബിബി ഹൗസിൽ ശക്തമായ കൂട്ടുകെട്ടായിരുന്നു. ഇത് ഉടൻ തകരുമെന്നാണ് സൂചന.