Bigg Boss Malayalam 7: ‘കുറേ കാര്യങ്ങള്‍ പഠിച്ചു, ഈ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നു’; മോഹന്‍ലാലിനോട് ജിസൈല്‍
Gizele Thakral Tells Mohanlal She Expected Eviction: ഇന്നത്തെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ജിസൈലിന്‍റെ മറുപടി. അതിനുള്ള കാരണവും അവര്‍ പറഞ്ഞു.

Gizele Thakral
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് പത്താം വാരത്തിലേക്ക് എത്തിനിൽക്കുമ്പോൾ പ്രേക്ഷകരെ ഏറ്റവുമധികം ഞെട്ടിച്ചത് എവിക്ഷന്‍റെ കാര്യത്തില്‍ ആണ്. പ്രേക്ഷകരെെ സർപ്രൈസ് ചെയ്യിക്കുന്ന എവിക്ഷനുകളാണ് ഈ സീസണിൽ നടന്നത്. ഏറ്റവും ഒടുവിൽ നടന്ന രണ്ട് എവിക്ഷനും അത്തരത്തിലുള്ള ഒന്നായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടിപ്പോയ മറ്റൊരു എവിക്ഷൻ ഉണ്ടായിട്ടില്ലെ എന്ന് വേണമെങ്കിൽ പറയാം.
ശനിയാഴ്ച ഷോയിൽ നിന്ന് ഒനീൽ എവിക്ട് ആയിരുന്നു. പിന്നാലെ ഇന്നലെ ജിസൈല്‍ തക്രാള്‍ ആണ് പ്രേക്ഷകവിധി പ്രകാരം പുറത്തായത്. ഏറെ നാടകീയമായി ബിഗ് ബോസ് നടത്തിയ എവിക്ഷന്‍ പ്രോസസില്‍ സഹമത്സരാര്‍ഥികള്‍ ഞെട്ടിയെങ്കിലും ജിസൈലിന് വലിയ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെ ഇന്നത്തെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ജിസൈലിന്‍റെ മറുപടി. അതിനുള്ള കാരണവും അവര്‍ പറഞ്ഞു.
Also Read:‘എനിക്ക് മുൻപേ പുറത്താവേണ്ടത് ലക്ഷ്മി; ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നത്’; ഒനീൽ
ആ എവിക്ഷൻ പ്രതീക്ഷിച്ചിരുന്നുവെന്ന പറഞ്ഞ ജിസൈല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ടാസ്കുകള്‍ നന്നായി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. താൻ തന്റെ ബെസ്റ്റ് ചെയ്തു. ചില സമയത്ത് നമ്മുടെ ഇമോഷന്‍സ്, നമ്മുടെ കണ്‍ട്രോളില്‍ അല്ല. അപ്പോള്‍ ഫോക്കസ് നഷ്ടപ്പെടുമെന്നാണ് ജിസൈൽ പറയുന്നത്. ബിഗ് ബോസ് ഒട്ടും ഈസി അല്ല. ഏഴിന്‍റെ പണി അത്രയും കഠിനമായിരുന്നു. ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരു ഗംഭീര അനുഭവമായിരുന്നു ബിഗ് ബോസ് എന്നും ജിസൈല്‍ പറഞ്ഞു.
ഷോയിൽ 60 ദിവസം നിൽക്കുമെന്ന് താൻ കരുതിയില്ല. കുറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി. ജീവിതശൈലിയും ആഹാരരീതിയും മാറി. ആഹാരത്തിന് കൂടുതല്‍ മൂല്യം വന്നു. വസ്ത്രങ്ങളോടുള്ള സമീപനം മാറി. അതിലൊക്കെ ഒരു ഈസി പേഴ്സണ്‍ ആയി മാറി ഇപ്പോള്‍. ആഹാരം ഉണ്ടാക്കാന്‍ പഠിച്ചുവെന്നും കുറേ കാര്യങ്ങളും പണികളും പഠിച്ചുവെന്നും ജിസൈൽ പറഞ്ഞു. ബാത്ത്റൂം കഴുകി ഇപ്പോള്‍ അതിലൊന്നും അറപ്പില്ലെന്നും ജിസൈല്‍ കൂട്ടിച്ചേർത്തു. ആര്യനെ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുമെന്നും ജിസൈൽ പറഞ്ഞു.