AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘എനിക്ക് മുൻപേ പുറത്താവേണ്ടത് ലക്ഷ്മി; ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നത്’; ഒനീൽ

Bigg Boss Malayalam Season 7: ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നതാണ് ലക്ഷ്മിയെന്നും പുരുഷവിരോധിയാണ് എന്നും ഒനീൽ കുറ്റപ്പെടുത്തി.

Bigg Boss Malayalam Season 7: ‘എനിക്ക് മുൻപേ പുറത്താവേണ്ടത് ലക്ഷ്മി; ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നത്’; ഒനീൽ
Oneal
Sarika KP
Sarika KP | Updated On: 05 Oct 2025 | 09:52 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഏതാനും മത്സരാർത്ഥികൾ മാത്രമാണ് വീട്ടിനകത്തുള്ളത്. ഈ ആഴ്ച രണ്ട് പേരാണ് വീട്ടിൽ നിന്ന് പുറത്ത് പോകുന്നത്. കഴിഞ്ഞ ​ദിവസം ഒനീൽ എവിക്ട് ആയിരുന്നു. 62-ാം ദിവസമാണ് ഒനീൽ വീട്ടിൽ നിന്ന് പടിയിറങ്ങിയത്. സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ഒനീല്‍. തന്‍റേതായ സ്റ്റൈലും വ്യക്തിത്വവും കൊണ്ട് ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. എന്നാല്‍ എവിക്ഷന്‍ അദ്ദേഹത്തെ സംബന്ധിച്ച് സര്‍പ്രൈസ് ആയിരുന്നു.

ഇനി ഇന്ന് ഒരാൾ കൂടി വീട്ടിൽ നിന്ന് പുറത്ത് പോകും. അത് ആരാകുമെന്നറിയാനാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദില, നൂറ, ജിസേൽ, നെവിൻ എന്നിവരാണ് ഇന്നത്തെ എവിക്ഷൻ ലിസ്റ്റിൽ ഉള്ളത്.ഇതിനിടെയിൽ ലക്ഷ്മിയെ കുറിച്ച് ഒനീൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എവിക്ട് ആയതിന് പിന്നാലെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലും നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ലക്ഷ്മിക്കെതിരെ വലിയ വിമർശനവും പരിഹാസവുമാണ് ഒനീൽ നടത്തിയത്.

Also Read:‘വീട്ടിൽ ഇങ്ങനെയാണോ’? ഷാനവാസിനെ നിർത്തി പൊരിച്ച് മോഹൻലാൽ

ഒനീലിന് മുൻപേ ഹൗസിൽ നിന്ന് പുറത്ത് പോകണം എന്ന് തോന്നിയ മത്സരാർത്ഥി ആരാണെന്ന ചോദ്യത്തിന് ലക്ഷ്മി എന്നായിരുന്നു ഒനീൽ നൽകിയ മറുപടി. തനിക്ക് പോകേണ്ട ആൾ മാത്രമല്ല , ആ ഗെയിമിന് യോജിച്ച ആൾ ആല്ല ലക്ഷ്മിയെന്നും ഒനീൽ പറഞ്ഞു. ലക്ഷ്മി അവിടെ എന്ത് ഗെയിം ആണ് കളിക്കുന്നത് എന്ന് അറിയില്ല. കാണാത്ത കാര്യങ്ങൾക്കെല്ലാം ലക്ഷ്മി ബഹളം വെക്കുന്നുവെന്നും പ്രഹസനം നടത്തുന്നുവെന്നും ഒനീൽ കുറ്റപ്പെടുത്തി. ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നതാണ് ലക്ഷ്മിയെന്നും പുരുഷവിരോധിയാണ് എന്നും ഒനീൽ കുറ്റപ്പെടുത്തി.

അതേസമയം മുൻ മത്സരാർത്ഥി മസ്താനിയെ മോശമായി സ്പർശിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മി വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ഒനീൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒനീലിന്റെ ഭാ​ഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് മോഹൻലാൽ അടക്കമുള്ളവർ വ്യക്തമാക്കി.