Bigg Boss Malayalam Season 7: മസ്താനിയും ലക്ഷ്മിയും തുള്ളിച്ചാടി, കയ്യടിക്കാതെ ശൈത്യ; അനുമോളുടെ നേട്ടത്തിൽ നിരാശ പ്രകടിപ്പിച്ച് സഹമത്സരാർത്ഥികൾ
Bigg Boss Malayalam 7: അനുമോളുടെ നേട്ടത്തിൽ മസ്താനിയും ലക്ഷ്മിയും തുള്ളിച്ചാടി കൊണ്ടായിരുന്നു ആഘോഷിച്ചത്. മറ്റ് മത്സരാർത്ഥികളും താരത്തിന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ഈ സമയം പ്രേക്ഷകരുടെ ശ്രദ്ധ പോയത് ശൈത്യയിലേക്കായിരുന്നു.

Bigg Boss Anumol
നൂറ് ദിവസം നീണ്ട കാത്തിരിപ്പിന്ന വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയായി അനുമോളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചത്. ഹൗസിനുള്ളിലും പുറത്തും ഒരുപാട് വിമർശനങ്ങളും പ്രതിസന്ധികൾ നേരിട്ടാണ് അനുമോൾ കപ്പ് നേടിയത്. ഇതോടെ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ ഇടം നേടിയ ഒരേയൊരു പെൺതരിയായിരുന്നു അനുമോൾ. അക്ബർ, നെവിൻ, ഷാനവാസ്, അനീഷ് എന്നിവരായിരുന്നു മറ്റ് നാല് പേർ. ഇതിൽ അഞ്ചാം സ്ഥാനത്ത് അക്ബറും നെവിൻ നാലാമതും ഷാനവാസ് മൂന്നാമതും എത്തി. അനീഷ് ഫസ്റ്റ് റണ്ണറപ്പായി മാറി. നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ അനുമോളുടെ കൈപിടിച്ച് ഉയർത്തിയപ്പോൾ വലിയ കരഘോഷങ്ങൾ ആയിരുന്നു വേദിയിൽ നിന്നും ഉയർന്നു കേട്ടത്.
Also Read:ബിഗ് ബോസ് സീസണ്‍ 7 കിരീടം അനുമോള്‍ തൂക്കി, ദില്‍ഷയ്ക്ക് ശേഷം ജേതാവാകുന്ന ആദ്യ വനിത
അനുമോളുടെ നേട്ടത്തിൽ മസ്താനിയും ലക്ഷ്മിയും തുള്ളിച്ചാടി കൊണ്ടായിരുന്നു ആഘോഷിച്ചത്. മറ്റ് മത്സരാർത്ഥികളും താരത്തിന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ഈ സമയം പ്രേക്ഷകരുടെ ശ്രദ്ധ പോയത് ശൈത്യയിലേക്കായിരുന്നു. അനുമോളാണ് വിജയി എന്നറിഞ്ഞതോടെ വേണം വേണ്ടെന്ന മട്ടിൽ ശൈത്യ ആയിരുന്നു ഏറ്റവും ഒടുവിൽ എഴുന്നേറ്റത്. എന്നിട്ടും കയ്യടിക്കാനൊന്നും തന്നെ ശൈത്യ നിന്നില്ല. ഇവരുടെ ഫേസ് ക്ലോസപ്പിൽ തന്നെ ബിഗ് ബോസ് കാണിക്കുകയും ചെയ്തിട്ടുണ്ട്.
ശൈത്യക്കുപുറമെ ബിൻസി, സരിഗ എന്നിവരുടെ എക്സ്പ്രഷനുകളും പ്രേക്ഷകർ ശ്രദ്ധിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട് ഇത്. അതേസമയം റീ എൻട്രിയായി എത്തിയപ്പോൾ അനുമോൾക്കെതിരെ ശക്തമായി തിരിച്ചടിച്ചവരായിരുന്നു ബിൻസിയും ശൈത്യയും സരിഗയും നടത്തിയത്. അനുമോൾ കാരണം തന്നെ കട്ടപ്പയെന്ന് വിളിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആക്ഷേപിക്കുന്നുവെന്ന് ശൈത്യ പൊട്ടിക്കരഞ്ഞു കൊണ്ട് ഷോയിൽ പഞ്ഞതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.