Bigg Boss Malayalam Season 7: ‘അവർ ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ഭയങ്കര വിഷമമുണ്ട്’; വീക്കിലി ടാസ്കിൽ തകർന്ന് നൂറ

Noora Breaks Down After Weekly Task: വീക്കിലി ടാസ്കിലെ പ്രശ്നങ്ങളിൽ തകർന്ന് നൂറ. ആദിലയ്ക്ക് മുന്നിൽ നൂറ കരയുകയും ചെയ്തു.

Bigg Boss Malayalam Season 7: അവർ ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ഭയങ്കര വിഷമമുണ്ട്; വീക്കിലി ടാസ്കിൽ തകർന്ന് നൂറ

ആദില, നൂറ

Published: 

11 Sep 2025 09:39 AM

വീക്കിലെ ടാസ്കിലെ പ്രശ്നങ്ങളിൽ തകർന്ന് നൂറ. നൂദില ചെരിപ്പ് ഫാക്ടറി എന്ന ടാസ്കിൽ അക്ബറും സംഘവും ചേർന്ന് ഉണ്ടാക്കിയ പ്രശ്നങ്ങളിലാണ് നൂറ തകർന്നത്. അവർ ഇങ്ങനെ ചെയ്യുന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് ആദിലയോട് പറഞ്ഞ് കരയുന്ന നൂറയുടെ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

“ഈ ഒരു സാധനം ഞാൻ ചെയ്തിട്ടാണോ ഇവർ എല്ലാവരും കൂടി എനിക്ക് എഗൈൻസ്റ്റ് വന്നതെന്നറിയില്ല. ഇവരുടെ റോളാണ് ഇവർ ചെയ്യുന്നത്. സമരം ചെയ്യാം, എല്ലാം ചെയ്യാം. എനിക്ക് അൾട്ടിമേറ്റ് എന്താണെന്നറിയാമോ? എനിക്ക് ആ പണി തീർക്കണം. എൻ്റെ കയ്യിലുള്ള പവറ് എനിക്ക് നഷ്ടപ്പെടുത്തണ്ട. ഞാൻ അത്രയും കഷ്ടപ്പെട്ട് കിട്ടിയതാ. ഞാൻ വൾനറബിളായിട്ടുള്ള ഒരു സിറ്റിവേഷനാണിത്. അവർ ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ഭയങ്കര വിഷമമുണ്ട്. കാരണം, അത്രയും കഷ്ടപ്പെട്ടിട്ടാണ് എനിക്ക് ആ രണ്ട് പവർ കിട്ടിയത്”- എന്ന് നൂറ പറയുന്നു.

വിഡിയോ കാണാം

പവറിൻ്റെ കാര്യം അവർക്ക് അറിയില്ലെന്നാണ് ആദിലയുടെ മറുപടി. അതറിഞ്ഞാൽ അവർ വീണ്ടും ബുദ്ധിമുട്ടിക്കും. ‘ഇത് അക്ബറിൻ്റെ വാശിയും ഈഗോയും ഒക്കെയാണ്’ എന്നും ആദില പറയുന്നു. “അയാളുടെ വാശി എന്തിനാണ് മറ്റൊരാളെ നശിപ്പിക്കുന്നത്?” എന്നായിരുന്നു നൂറയുടെ ചോദ്യം.

Also Read: Bigg Boss Malayalam Season 7: ‘ഇവിടെ ഒരാൾക്ക് മാത്രം കൊമ്പില്ല’; പ്രത്യേക ഭക്ഷണമുണ്ടാക്കിയ ജിസേലിനെതിരെ റെനയും ബിന്നിയും

നൂദില ടാസ്കിൻ്റെ ആദ്യ ദിവസം ചില പ്രശ്നങ്ങളുണ്ടായെങ്കിലും 50 ചെരിപ്പുകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. എന്നാൽ, തനിക്ക് ഗോൾഡ് കോയിൻ തന്നില്ലെന്നാരോപിച്ച് രണ്ടാം ദിവസവും അക്ബർ പ്രശ്നമുണ്ടാക്കി. ഒപ്പം അഭിലാഷ്, ഒനീൽ തുടങ്ങിയവരും ചേർന്നു. അക്ബർ പ്രോപ്പർട്ടികൾ നശിപ്പിച്ചത് കയ്യാങ്കളിയിലേക്ക് നയിച്ചു. ഇതിനിടെ മസ്താനിയും ലക്ഷ്മിയും ആദ്യം തന്നെ കോയിൻ നൽകിയെങ്കിലേ പണിയെടുക്കൂ എന്ന് പറഞ്ഞു. നൂറ കോയിൻ നൽകിയതോടെ ഇവരും അക്ബറിനൊപ്പം ചേർന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും