Bigg Boss Malayalam Season 7: ആദിലയ്ക് പിന്നാലെ നൂറയും പുറത്തേക്ക്; ഫൈനൽ ഫൈവിലെ ഒരേയൊരു പെൺതരി അനുമോൾ
Noora Evicted From Bigg Boss: നൂറ ബിഗ് ബോസിൽ നിന്ന് പുറത്തായെന്ന് അഭ്യൂഹം. ആദിലയ്ക്ക് പിന്നാലെ നൂറയും മിഡ്‌വീക്ക് എവിക്ഷനിൽ പുറത്തായെന്നാണ് സൂചന.
ആദിലയ്ക്ക് പിന്നാലെ നൂറയും ബിഗ് ബോസ് ഹൗസിന് പുറത്തേക്ക്. ഇന്ന് നടക്കുന്ന മിഡ്‌വീക്ക് എവിക്ഷനിൽ നൂറ പുറത്തുപോകുമെന്നാണ് സോഷ്യൽ മീഡിയ പേജുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഫൈനൽ ഫൈവിൽ അവശേഷിക്കുന്ന ഒരേയൊരു പെൺ മത്സരാർത്ഥി അനുമോൾ ആവും. അനുമോൾ, അനീഷ്, നെവിൻ, ഷാനവാസ്, അക്ബർ എന്നിവരാവും ഫൈനൽ ഫൈവ്.
ഈ മാസം 9, ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. അതിന് മുൻപ് അവസാനമായി നടന്ന മിഡ്‌വീക്ക് എവിക്ഷനിൽ നൂറ പുറത്തായെന്നാണ് സൂചന. വെള്ളിയാഴ്ച നടന്ന് മിഡ്‌വീക്ക് എവിക്ഷനിൽ ആദില പുറത്തായിരുന്നു. ടോപ്പ് ഫൈവിൽ ഉൾപ്പെടുമെന്ന് കരുതിയിരുന്ന മത്സരാർത്ഥിയാണ് നൂറ. എന്നാൽ, ഇന്ന് നൂറ പുറത്തായാൽ ഫൈനൽ ഡൈനാമിക്സ് മാറിമറിയും.
കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ അനുമോൾക്ക് സഹതാപ വോട്ട് കിട്ടാനുള്ള സാധ്യതയുണ്ട്. എന്നാൽ, ആദിലയും നൂറയും പുറത്തായതിനാൽ അനുമോൾക്ക് നൽകാനുള്ള വോട്ടുകൾ മറ്റാർക്കെങ്കിലും മറിക്കാനും സാധ്യതകൾ നിൽക്കുന്നു. അതുകൊണ്ട് തന്നെ അനീഷ് ബിഗ് ബോസ് ജേതാവ് ആവാനുള്ള സാധ്യതയാണ് തുറക്കുന്നത്. ഇത് ചരിത്രമാവും. ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ ഒരു കോമണർ ജേതാവായിട്ടില്ല.
പുറത്തുപോയിട്ട് തിരികെ ഹൗസിലേക്ക് വന്ന മത്സരാർത്ഥികൾ അനുമോൾക്കെതിരെ രൂക്ഷപ്രതികരണങ്ങളാണ് നടത്തിയത്. അനുമോളിൻ്റെ പിആർ തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന് ശൈത്യ ആരോപിച്ചിരുന്നു. തന്നെ അനുമോളിൻ്റെ പിആർ കട്ടപ്പ എന്ന് വിളിച്ചെന്നും ശൈത്യ ആരോപിച്ചു. തനിക്കും അപ്പാനി ശരതിനുമെതിരായ ആരോപണങ്ങൾക്കെതിരെ ആർജെ ബിൻസിയും അനുമോളിനെ വിമർശിച്ചു. ഇതിന് പിന്നാലെയാണ് അക്ബർ ഖാനെതിരെ തിരിയാൻ പിആറിന് നിർദ്ദേശം നൽകണമെന്ന് അനുമോൾ ആവശ്യപ്പെട്ടതായി ആദില ആരോപിച്ചത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ആഴ്ച വളരെ സംഭവബഹുലമായിരുന്നു.
പ്രൊമോ കാണാം