Bigg Boss Malayalam Season 7: എല്ലാത്തിനും തുടക്കം അവിടെ നിന്നായിരുന്നു! ശൈത്യയോടുള്ള പിണക്കത്തിന്റെ കാരണം തുറന്ന് പറഞ്ഞ് അനുമോള്‍
Bigg Boss Malayalam Season 7: വൈല്‍ഡ് കാര്‍ഡ് എന്റട്രിയിലൂടെ എത്തിയവരുടെ വാക്ക് കേട്ടാണ് അനുമോൾ തന്നില്‍ നിന്ന് അകന്നതെന്നാണ് ശൈത്യ പറഞ്ഞിരുന്നത്. എന്നാല്‍ അതിന് മുന്‍പേ തങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടായിരുന്നുവെന്ന് അനുമോള്‍ ലക്ഷ്മിയോട് പറഞ്ഞത്.
ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒരു അയവുമില്ല. മുന്‍പ് എവിക്റ്റ് ആയവർ റീ എന്‍ട്രിയിലൂടെ എത്തിയതോടെയാണ് ഹൗസ് വീണ്ടും നാടകീയ സംഭവങ്ങൾക്ക് വഴിവച്ചത്. ഒരിക്കൽ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ശൈത്യയും. എന്നാൽ പിന്നീട് ഇരുവരും ശത്രുക്കളാകുന്ന കാഴ്ചയാണ് കണ്ടത്. ഷോയില്‍ നിന്ന് എവിക്റ്റ് ആവുന്നതിന് മുന്‍പ് ശൈത്യ അനുമോളുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു.
എന്നാൽ ഫിനാലെ വീക്കില്‍ തിരിച്ചെത്തിയപ്പോള്‍ പിണക്കം മറന്ന് സുഹൃത്തുക്കളാവുമെന്ന് കരുതിയെങ്കിലും അനുമോളോടുള്ള തന്‍റെ അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചിരുന്നു ശൈത്യ. ഇതിനിടെ ശൈത്യയോടുള്ള തന്‍റെ പിണക്കം ആരംഭിച്ചതിനെക്കുറിച്ച് അനുമോള്‍ തുറന്നുപറയുന്നുണ്ട്. ഹൗസിന് പുറത്ത് ഇരിക്കവെ ലക്ഷ്മിയോടാണ് അനുമോള്‍ ഇക്കാര്യം പറഞ്ഞത്. വൈല്‍ഡ് കാര്‍ഡ് എന്റട്രിയിലൂടെ എത്തിയവരുടെ വാക്ക് കേട്ടാണ് അനുമോൾ തന്നില്‍ നിന്ന് അകന്നതെന്നാണ് ശൈത്യ പറഞ്ഞിരുന്നത്. എന്നാല്‍ അതിന് മുന്‍പേ തങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടായിരുന്നുവെന്ന് അനുമോള്‍ ലക്ഷ്മിയോട് പറഞ്ഞത്.
Also Read:ആദിലയ്ക് പിന്നാലെ നൂറയും പുറത്തേക്ക്; ഫൈനൽ ഫൈവിലെ ഒരേയൊരു പെൺതരി അനുമോൾ
വൈല്‍ഡ് കാര്‍ഡുകള്‍ വരുന്നതിന് മുന്‍പേ താനും ശൈത്യയുമായി പിണക്കം ഉണ്ടായിരുന്നുവെന്നും ചെറിയ ചെറിയ കാരണങ്ങളായിരുന്നുവെന്നും അനുമോൾ പറയുന്നു. എന്നാൽ രണ്ട് പേരുടെയും ഈഗോ കാരണം അത് പിണക്കമായി തുടര്‍ന്നുവെന്നാണ് അനുമോള്‍ പറഞ്ഞത്. ഇപ്പോൾ വന്നപ്പോൾ ആര്യനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നൊക്കെ ശൈത്യ പറയുന്നത് കേട്ടുവെന്നും അപ്പോള്‍ ആളെക്കുറിച്ച് ശരിക്കും മനസിലായെന്നും താരം പറയുന്നു.
അതേസമയം ബിഗ് ബോസ് സീസണിൽ നിലവിൽ 6 മത്സരാർത്ഥികളാണ് വീടിനുള്ളിൽ ഉള്ളത്.അനീഷ്, അനുമോള്‍, നൂറ. ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരാണ് ആ 6 പേർ. ഇതിൽ ആരാകും ടോപ്പ് ഫൈവിൽ എത്തുക എന്നറിയാൻ ഇന്നത്തെ ഏപ്പിസോഡിനായി കാത്തിരിക്കണം. ഇന്ന് ഒരാൾ കൂടി എവിക്ടാകും.