Bigg Boss Malayalam Season 7: പിന്നാലെ നടന്ന് പ്രകോപന പരമ്പരയുമായി ഷാനവാസ്; എതിർത്ത് ലക്ഷ്മിയും ബിന്നിയും
Shanavas Against Lakshmi And Binny: ബിഗ് ബോസ് ഹൗസിൽ ഷാനവാസിൻ്റെ പ്രകോപന പരമ്പര. ലക്ഷ്മി, ബിന്നി തുടങ്ങിയവരെയാണ് ഷാനവാസ് പ്രകോപിപ്പിച്ചത്.

ഷാനവാസ്
ഷാനവാസിനെതിരെ രൂക്ഷവിമർശനവുമായി ലക്ഷ്മി. എന്തിനാണ് അനാവശ്യമായി എടീ പോടിയെന്ന് വിളിക്കുന്നത് എന്ന് ലക്ഷ്മി ഷാനവാസിനോട് ചോദിച്ചു. ഷാനവാസിനെതിരായ ജയിൽ നോമിനേഷൻ്റെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു.
യൂണിഫോം അണിഞ്ഞ് ജയിലിൽ നിന്ന് അകത്തേക്ക് വരുമ്പോഴാണ് ലക്ഷ്മിയുമായി ഷാനവാസ് കോർത്തത്. ഇതിനിടെ ‘പോടി, പോടി’ എന്ന് വിളിച്ചുകൊണ്ട് ഷാനവാസ് നടന്നുപോവുകയായിരുന്നു. തന്നെ അങ്ങനെ വിളിക്കരുതെന്ന് ലക്ഷ്മി പലതവണ പറഞ്ഞെങ്കിലും ഷാനവാസ് വീണ്ടും ഇത് ആവർത്തിച്ചു.
ഷാനവാസിനെതിരെ ആദിലയും നൂറയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഷാനവാസ് ഒരു മെയിൽ ഷോവനിസ്റ്റാണെന്ന് നൂറ പറയുന്നു. ഇത് ആദില അംഗീകരിക്കുന്നു. പിന്നാലെ ബിന്നിയെയും ഷാനവാസ് പ്രകോപിപ്പിക്കുന്നുണ്ട്. താങ്കളെ ഒരു മനുഷ്യനായിപ്പോലും താൻ കാണുന്നില്ലെന്ന് ബിന്നി പറയുന്നു. ഇതെല്ലാം ആദിലയും നൂറയും മാറിയിരുന്ന് കാണുന്നുണ്ട്. ‘തെറ്റ് ആര് ചെയ്താലും അപ്പോൾ തന്നെ പ്രതികരിക്കണം, അത് അനുമോൾ ആണെങ്കിലും’ എന്ന് ആദില നൂറയെ ഉപദേശിക്കുന്നു.
എടി വിളിയിൽ ലക്ഷ്മിയും നെവിനും ചേർന്നുള്ള ചർച്ചയാണ് പിന്നീട് നടക്കുന്നത്. താൻ എടാ എന്ന് ആരെയും വിളിക്കാറില്ലെന്നും അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നും ലക്ഷ്മി പറയുന്നു. ഇവിടെയും ഷാനവാസ് പ്രകോപനവുമായി എത്തുന്നു. തനിക്ക് ഇത് പറഞ്ഞുകൊടുക്കാനേ പറ്റൂ എന്നും നന്നാക്കേണ്ട ഉത്തരവാദിത്തം തൻ്റെ തലയിലല്ല എന്നും ലക്ഷ്മി പറയുന്നു.
ഫാമിലി വീക്കിൽ ജയിലിലായത് അനീഷും ഷാനവാസുമായിരുന്നു. ജയിൽ നോമിനേഷൻ്റെ സമയത്ത് തന്നെ ഷാനവാസ് പ്രശ്നമുണ്ടാക്കിയിരുന്നു. തന്നെ നോമിനേറ്റ് ചെയ്ത ജിസേലിനെതിരെ ശബ്ദമുയർത്തിയ ഷാനവാസ് അനുമോളോടും ദേഷ്യപ്പെട്ടു. ഇതിന് ശേഷമാണ് ജയിൽ വാസത്തിന് ശേഷമുള്ള ഷാനവാസിൻ്റെ പ്രകടനം.