Bigg Boss Malayalam Season 7: ഡബിൾ മീനിങ് വാക്കുകൾ ഉപയോഗിക്കുന്നതിനാൽ നെവിനെ നോമിനേറ്റ് ചെയ്യുന്നു എന്ന് ഷാനവാസ്; ബിബി ഹൗസിൽ ഓപ്പൺ നോമിനേഷൻ
Shanavas Nominates Nevin: ബിഗ് ബോസ് ഹൗസിൽ ആദ്യ ഓപ്പൺ നോമിനേഷൻ. നെവിനെ ഷാനവാസ് നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളുമുണ്ടായി.

ഷാനവാസ്, നെവിൻ
ബിഗ് ബോസ് ഹൗസിൽ ഓപ്പൺ നോമിനേഷൻ. ഡബിൾ മീനിങ് വാക്കുകൾ ഉപയോഗിക്കുന്നതിനാൽ നെവിനെ നോമിനേറ്റ് ചെയ്യുന്നു എന്ന് ഷാനവാസ് പറഞ്ഞത് ഹൗസ്മേറ്റ്സിനിടയിൽ അസ്വാരസ്യമുണ്ടായി. അങ്ങനെയെങ്കിൽ താൻ ഷാനവാസിനെ നോമിനേറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ അഭിലാഷ് പറഞ്ഞു. ഇതിൻ്റെ പ്രമോ പുറത്തുവന്നിട്ടുണ്ട്.
ഇത്തവണ ഓപ്പൺ നോമിനേഷൻ ആണെന്ന് ബിഗ് ബോസ് തന്നെ അനൗൺസ് ചെയ്യുന്നു. തുടർന്ന് അക്ബർ ഖാനാണ് വരുന്നത്. അക്ബർ ലക്ഷ്മിയെ നോമിനേറ്റ് ചെയ്യുകയാണ്. ജിസേൽ ബിന്നിയെ നോമിനേറ്റ് ചെയ്യുന്നത് ഓപ്പൺ ആയിട്ടല്ല. കൺഫഷൻ റൂമിൽ ഇരുന്നാണ്. ഇതിൻ്റെ കാരണം എന്താണെന്നറിയില്ല. കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാണ് ജിസേൽ കാരണമായി പറയുന്നത്. ജിസേലിൻ്റെ ബോഡിഗാർഡായി നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബിന്നി ആര്യനെ നോമിനേറ്റ് ചെയ്യുന്നു.
വിഡിയോ കാണാം
ഇതിന് ശേഷമാണ് ഷാനവാസ് വരുന്നത്. താൻ ഇത്രയും കാലം പറയാതിരുന്നൊരു കാര്യമുണ്ട് എന്ന് പറഞ്ഞ് ഷാനവാസ് തുടങ്ങുന്നു. “ഒരുപാട് തവണ ഡബിൾ മീനിങോടുകൂടി എന്നോട് സംസാരിച്ചിട്ടുണ്ട്. ഇതിനകത്ത് നിൽക്കാൻ അർഹനല്ല എന്നുള്ളതിൽ ഞാൻ പറയുന്നു, നെവിൻ”. ഷാനവാസിൻ്റെ ഈ നോമിനേഷന് ശേഷമാണ് അഭിലാഷ് എത്തുന്നത്. ഇന്ന് നടന്ന ഒരു പ്രശ്നം വച്ചിട്ട് ഒരാളെ വ്യക്തിപരമായി ഹത്യ ചെയ്യാൻ താൻ കൂട്ടുനിൽക്കുന്നില്ലെന്നും ഷാനവാസിനെ നോമിനേറ്റ് ചെയ്യുന്നു എന്നും അഭിലാഷ് പറയുന്നു.
വീക്കെൻഡ് എപ്പിസോഡിൽ രണ്ട് പേരാണ് ബിബി ഹൗസിൽ നിന്ന് പുറത്തുപോയത്. വൈൽഡ് കാർഡുകളായി വന്ന പ്രവീണും മസ്താനിയും ഒരു ദിവസം പുറത്തുപോയി. പ്രവീൺ തീരെ പ്രതീക്ഷിക്കാത്ത പുറത്തുപോക്കും മസ്താനി പ്രതീക്ഷിച്ച പുറത്തുപോക്കും ആയിരുന്നു. വെറും 15 ദിവസം മാത്രമാണ് ഇവർ ഹൗസിൽ നിന്നത്. നോമിനേഷനിൽ വന്ന ആദ്യ ആഴ്ച തന്നെ പുറത്തുപോവുകയും ചെയ്തു.