Bigg Boss Malayalam Season 7: ‘കൂടെപ്പോയി ഇരിക്കാൻ തന്നെ അറപ്പ് തോന്നി’; അക്ബറിന് ക്യാപ്റ്റൻസി പണി കൊടുക്കാനുള്ള കാരണം

Ved Lakshmi About Akbar Khan: സീസണിൽ ഒരിക്കലും ക്യാപ്റ്റനാവാൻ കഴിയില്ല എന്ന പണി അക്ബറിന് നൽകാനുള്ള കാരണം പറഞ്ഞ് വേദ് ലക്ഷ്മി. വീക്കെൻഡ് എപ്പിസോഡിലാണ് പ്രതികരണം.

Bigg Boss Malayalam Season 7: കൂടെപ്പോയി ഇരിക്കാൻ തന്നെ അറപ്പ് തോന്നി; അക്ബറിന് ക്യാപ്റ്റൻസി പണി കൊടുക്കാനുള്ള കാരണം

വേദ് ലക്ഷ്മി

Published: 

08 Sep 2025 07:36 AM

ബിഗ് ബോസ് ഹൗസിലേക്ക് വന്ന പുതിയ വൈൽഡ് കാർഡുകൾ മത്സരാർത്ഥികൾക്കുള്ള വമ്പൻ പണിയുമായാണ് എത്തിയത്. പണിപ്പുര ടാസ്കിൽ നിന്ന് ലഭിച്ച വൻ പണികളിൽ ഒന്ന് അക്ബറിന് ലഭിച്ചു. സീസണിൽ ക്യാപ്റ്റനാവാൻ ഇനി സാധിക്കില്ല എന്നതായിരുന്നു പണി. ഇപ്പോഴിതാ എന്തുകൊണ്ടാണ് അക്ബറിന് അങ്ങനെയൊരു പണി നൽകിയതെന്ന് വൈൽഡ് കാർഡുകളിൽ ഒരാളായ വേദ് ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നു.

Also Read: Bigg Boss Malayalam Season 7: ‘മസ്താനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയായിരിക്കും, എനിക്കറിയില്ല’; അപ്പാനി ശരത്

വീക്കെൻഡ് എപ്പിസോഡിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. “നാൽക്കവലയിൽ ഇരുന്നത് പോലുള്ള കമൻ്റുകൾ, സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ. പാട്ട് പാടുന്ന, ഭക്ഷണം കഴിക്കുന്ന വായിൽ നിന്ന് വരുന്ന ഭാഷ. വന്നതിന് ശേഷം കുറച്ചു ദിവസമൊക്കെ ഞാൻ കൂടെ കുറച്ചുസമയം ഇരുന്നു. പിന്നീട് കൂടെപ്പോയിരിക്കാൻ തന്നെ നമുക്ക് അറപ്പ് തോന്നുന്ന രീതിയിലുള്ള വാക്കുകൾ. ഇതാണ് കാരണം. ക്യാപ്റ്റനാക്കാൻ ഒരു യോഗ്യതയും ഞാൻ കണ്ടിട്ടില്ല.”- ലക്ഷ്മി പറഞ്ഞു.

വിഡിയോ കാണാം

“ഭാഷ വളരെ നല്ല രീതിയിൽ കണ്ട്രോൾ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, ഈ വന്നവരാണ് ഇവിടെയുള്ള മറ്റ് മത്സരാർത്ഥികളുടെ വീട്ടുകാരെപ്പറ്റിയും, വിവാഹമോചിതനായ അനീഷേട്ടനെപ്പറ്റിയുമൊക്കെ കഥകൾ പറഞ്ഞത്. ഈ മഹദ്‌വ്യക്തിയാണ് എന്നെ മാന്യത പഠിപ്പിക്കുന്നത്. ഇത് ഞാൻ അതേ ലാഘവത്തോടെ തള്ളിക്കളയുന്നു. ഞാൻ എന്തൊക്കെ വർത്താനം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. അർഹിക്കുന്നതല്ലേ കൊടുക്കാൻ പറ്റൂ.”- അക്ബർ മറുപടി പറഞ്ഞു.

ഇത്തവണ പ്രേക്ഷകവിധി പ്രകാരം അപ്പാനി ശരതും ശൈത്യയുമാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത്. രേണു സുധി സ്വയം ക്വിറ്റ് ചെയ്യുകയും ചെയ്തു. ​വീക്കെൻഡ് എപ്പിസോഡുകളിൽ അനുമോളിൻ്റെയും സംഘത്തിൻ്റെയും സദാചാര വിചാരണയാണ് ഏറെ ചർച്ചയായത്. ആര്യൻ – ജിസേൽ വിഷയത്തിൽ അനുമോൾ, മസ്താനി, ജിഷിൻ, ആദില, നൂറ എന്നിവരെ മോഹൻലാൽ രൂക്ഷമായി ശകാരിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്