Bigg Boss Malayalam Season 7: വേദ് ലക്ഷ്മിയുടെ ബിഗ് ബോസ് യാത്ര അവസാനിക്കുന്നു; ഇന്ന് പുറത്തേക്കെന്ന് സൂചന
Ved Lakshmi To Be Evicted: ഇന്നത്തെ വാരാന്ത്യ എപ്പിസോഡിൽ വേദ് ലക്ഷ്മി പുറത്തേക്കെന്ന് അഭ്യൂഹങ്ങൾ. വൈൽഡ് കാർഡായാണ് ലക്ഷ്മി ബിബി ഹൗസിലെത്തിയത്.
വേദ് ലക്ഷ്മിയുടെ ബിഗ് ബോസ് യാത്ര അവസാനിക്കുന്നു. ഇന്ന് നടക്കുന്ന വാരാന്ത്യ എപ്പിസോഡിൽ ലക്ഷ്മി പുറത്തുപോകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾ. വൈൽഡ് കാർഡായി ബിബി ഹൗസിലെത്തിയ താരമാണ് ലക്ഷ്മി. ലക്ഷ്മി ഇന്ന് പുറത്തുപോയാൽ സാബുമാൻ മാത്രമാവും വൈൽഡ് കാർഡുകളിൽ ബാക്കിയുള്ള മത്സരാർത്ഥി.
വേദ് ലക്ഷ്മിയ്ക്കൊപ്പം ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻ ആഴ്ചകളിലൊക്കെ ലക്ഷ്മി നോമിനേഷനിലുണ്ടായിരുന്നെങ്കിലും പുറത്തായിരുന്നില്ല. സ്വവർഗപ്രണയത്തെയും എൽജിബിടിക്യു സമൂഹത്തെയും എതിർക്കുന്ന ലക്ഷ്മിയ്ക്ക് അതുകൊണ്ട് തന്നെ ഹൗസിനുള്ളിലും പുറത്തും എതിർപ്പ് ശക്തമായിരുന്നു. എതിർപ്പ് പോലെത്തന്നെ പുറത്ത് ലക്ഷ്മിയ്ക്ക് പിന്തുണയുമുണ്ടായിരുന്നു.
Also Read: Bigg Boss Malayalam Season 7: അക്ബറിൻ്റെ പാവ മോഷ്ടിച്ചത് ആര്?; ബിബി ഹൗസിൽ വിചാരണ




ആദിലയെയും നൂറയെയും അധിക്ഷേപിച്ച് സംസാരിച്ച വേദ് ലക്ഷ്മിയുടെ പരാമർശം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വീക്ക്ലി ടാസ്കിന് ശേഷം അക്ബറുമായി തർക്കിക്കുന്നതിനിടെ ലക്ഷ്മി ഇരുവരെയും അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ആദിലയ്ക്കും നൂറയ്ക്കും സമൂഹത്തിൽ ഇറങ്ങി ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ലക്ഷ്മിയുടെ പരാമർശം. ജോലി ചെയ്ത് തന്നത്താനെ നിൽക്കുന്ന രണ്ട് പേരാണെങ്കിൽ താൻ ബഹുമാനിച്ചേനെ. അങ്ങനെയുള്ളവരല്ല ഇവർ. അക്ബറിൻ്റെ വീട്ടിലേക്ക് പോലും കയറ്റാത്തവരാണെന്നും ലക്ഷ്മി പറഞ്ഞു. ആ ആഴ്ചയിലെ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചോദിക്കുകയും ലക്ഷ്മിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ലക്ഷ്മി ഹരിഹരൻ എന്നാണ് വേദ് ലക്ഷ്മിയുടെ ശരിയായ പേര്. ആർകിടെക്ടായി ജോലി ചെയ്ത ലക്ഷ്മി കുറച്ചുകാലം മാർക്കറ്റിങ് പ്രൊഫഷണലായും പ്രവർത്തിച്ചു. ഇൻസ്റ്റഗ്രാമിൽ 15,000ഓളം ഫോളോവേഴ്സാണ് ലക്ഷ്മിയ്ക്ക് ഉള്ളത്.ബിഗ് ബോസ് സീസൺ 5 ജേതാവായ അഖിൽ മാരാറും സീസണിലെ മത്സരാർത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാറും പ്രധാന വേഷത്തിലെത്തിയ മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയം തുടങ്ങിയത്. സിനിമ ബോക്സോഫീസിൽ തകർന്നടിഞ്ഞിരുന്നു.