AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അക്ബറിൻ്റെ പാവ മോഷ്ടിച്ചത് ആര്?; ബിബി ഹൗസിൽ വിചാരണ

Who Is The Doll Thief: അക്ബറിൻ്റെ പാവമോഷണം വാരാന്ത്യ എപ്പിസോഡിലെ പ്രധാന ചർച്ച. ഇതേച്ചൊല്ലി ഇന്ന് നടക്കുന്ന എപ്പിസോഡിൽ വിചാരണ നടക്കുകയാണ്.

Bigg Boss Malayalam Season 7: അക്ബറിൻ്റെ പാവ മോഷ്ടിച്ചത് ആര്?; ബിബി ഹൗസിൽ വിചാരണ
ബിഗ് ബോസ്Image Credit source: Screengrab
Abdul Basith
Abdul Basith | Published: 18 Oct 2025 | 04:11 PM

വീക്ക്ലി ടാസ്കിൽ അക്ബറിൻ്റെ മാല മോഷ്ടിച്ചത് ആരെന്നതിനെച്ചൊല്ലി ബിഗ് ബോസ് ഹൗസിൽ വിചാരണ. ഇന്ന് നടക്കുന്ന വാരാന്ത്യ എപ്പിസോഡിലാണ് പരസ്യവിചാരണ നടക്കുക. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു.

കഴിഞ്ഞ വീക്ക്ലി ടാസ്കായ പാവകളിയിൽ തൻ്റെ പാവ മോഷ്ടിക്കപ്പെട്ടതോടെ അക്ബർ റാങ്കിംഗിൽ വളരെ പിന്നാക്കം പോയിരുന്നു. പാവ മോഷണത്തിൽ വിഷമിച്ച അക്ബർ കരയുകയും ചെയ്തു. ആദിലയാണ് അക്ബറിൻ്റെ പാവ മോഷ്ടിച്ചത്. ഇത് ആദില പിന്നീട് അക്ബറിനോട് പറയുകയും ചെയ്തു. ഈ സംഭവത്തിലാണ് ഇന്ന് പരസ്യവിചാരണ നടക്കുക.

Also Read: Bigg Boss Malayalam Season 7: ‘എന്തുകൊണ്ട് അനുമോൾ എന്നെ ടാർഗറ്റ് ചെയ്തു?’; തുറന്നുപറച്ചിലുമായി ജിസേൽ

വാരാന്ത്യ എപ്പിസോഡിൽ ലക്ഷ്മി അക്‌ബറിൻ്റെ വക്കീലായി പാവ മോഷ്ടിച്ചയാളെ വിചാരണ ചെയ്യാനാണ് മോഹൻലാൽ ആവശ്യപ്പെടുന്നത്. നെവിനോട് ‘സത്യത്തിൽ എത്രയെണ്ണം എടുത്തു?’ എന്ന് ലക്ഷ്മി ചോദിക്കുമ്പോൾ ‘നിങ്ങളെ വിശ്വസിച്ചുവരുന്ന ഒരു പ്രതിക്ക് കഴുമരം വാങ്ങിച്ചുകൊടുക്കുന്ന നിങ്ങളെപ്പോലുള്ള ഒരു സ്ത്രീയുടെ മുൻപിൽ എനിക്ക് സത്യം വെളിപ്പെടുത്തേണ്ട ആവശ്യമില്ല’ എന്ന് നെവിൻ മറുപടി നൽകുന്നു. പിന്നീട് ‘പാവകൾ അടിച്ചുമാറ്റിയെന്ന് തന്നോട് വന്ന് പറഞ്ഞു’ എന്ന് ആര്യൻ പറയുന്നു. നൂറയും ഇത് ആവർത്തിക്കുന്നു.

പിന്നീടാണ് ആദില എത്തുന്നത്. ‘സത്യാവസ്ഥ എന്താണ് എന്ന് പറയാമോ?’ എന്ന് ലക്ഷ്മി ചോദിക്കുമ്പോൾ ‘വക്കീലിന് ഇതിൽ ഒരു പങ്കുണ്ടോ എന്നതാണ് ഇപ്പോഴത്തെ എൻ്റെ സംശയം’ എന്ന് ആദില മറുപടി പറയുന്നു. അക്ബറിന് എന്തെങ്കിലും പറയാനുണ്ടോ എന്ന മോഹൻലാലിൻ്റെ ചോദ്യത്തിന് മൊത്തം ആ ഗെയിമിനെത്തന്നെ ഇല്ലാതാക്കാനുള്ള ഒരു മൂവ് ആയിട്ടാണ് തനിക്ക് ഫീൽ ചെയ്തതെന്ന് അക്ബർ മറുപടി നൽകുന്നതും പ്രൊമോയിൽ കാണാം. ഇന്ന് രാത്രി 9 മണിക്കുള്ള എപ്പിസോഡിൽ സംഭവബഹുലമായ വിചാരണ കാണാൻ സാധിക്കും.

വിഡിയോ കാണാം