AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: പണിപ്പുര ടാസ്കിലെ കവറിൽ എന്താണ് ഉണ്ടായിരുന്നത്?; മത്സരാർത്ഥികൾ വഴക്കിട്ട് നഷ്ടപ്പെടുത്തിയത് സുവർണാവസരം

Panippura Task Cover Secret: പണിപ്പുര ടാസ്കിലെ കവറിലെന്തായിരുന്നു എന്ന് വീക്കെൻഡ് എപ്പിസോഡിൽ വെളിപ്പെടുത്തി മോഹൻലാൽ. ടാസ്കിൽ കവർ തുറന്ന് വായിക്കാതെ മത്സരാർത്ഥികൾ തമ്മിൽ വഴക്കുണ്ടായിരുന്നു.

Bigg Boss Malayalam Season 7: പണിപ്പുര ടാസ്കിലെ കവറിൽ എന്താണ് ഉണ്ടായിരുന്നത്?; മത്സരാർത്ഥികൾ വഴക്കിട്ട് നഷ്ടപ്പെടുത്തിയത് സുവർണാവസരം
ബിഗ് ബോസ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 24 Aug 2025 09:11 AM

മുടി മുറിയ്ക്കുന്നതുമായി ബന്ധപ്പെട്ട പണിപ്പുര ടാസ്കിൽ വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. അനീഷും ജിസേലും ആര്യനും ചേർന്ന് മത്സരിച്ച പണിപ്പുര ടാസ്കിൽ ടാസ്ക് കേട്ടതോടെ മത്സരാർത്ഥികളും ഹൗസ്മേറ്റ്സും തമ്മിൽ വഴക്കുണ്ടായി. ബിഗ് ബോസ് നൽകിയ കവർ തുറന്ന് വായിക്കാൻ പോലും തയ്യാറാവാതെയായിരുന്നു വഴക്ക്. വീക്കെൻഡ് എപ്പിസോഡിൽ ഈ കവറിലെന്തായിരുന്നു എന്ന് മോഹൻലാൽ വെളിപ്പെടുത്തി.

Also Read: Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിൽ മഴ; ആസ്വദിച്ച് നനഞ്ഞും കബഡി കളിച്ചും ഹൗസ്മേറ്റ്സ്

ഹൗസ്മേറ്റ്സ് ചേർന്ന് തിരഞ്ഞെടുത്ത അനീഷ്, ആര്യൻ, ജിസേൽ എന്നിവരാണ് ഈ ടാസ്കിൽ മത്സരിച്ചത്. തങ്ങൾക്ക് മുന്നിലെ പീഠത്തിലിരുന്ന കടലാസ് ആദ്യം അനീഷ് ആണ് വായിക്കുന്നത്. ‘ഇപ്പോൾ മുതൽ സീസൺ അവസാനിക്കുന്നത് വരെ സംസാരിക്കാൻ പാടില്ല’ എന്നതായിരുന്നു ഈ കടലാസിലുണ്ടായിരുന്നത്. ഉടൻ തന്നെ അനീഷ് നിശബ്ദനായി. ‘നൽകിയിരിക്കുന്ന ജ്യൂസ് മുഴുവൻ ഒറ്റ വലിയ്ക്ക് കുടിച്ചുതീർക്കുക എന്നതായിരുന്നു ആര്യൻ്റെ ടാസ്ക്. ‘ഇപ്പോൾ തന്നെ തല മുണ്ഡനം ചെയ്യുക’ എന്ന ടാസ്ക് ജിസേലിനും ലഭിച്ചു. എന്നാൽ, തനിക്ക് മുടി വടിക്കാൻ പറ്റില്ലെന്ന് ജിസേൽ നിലപാടെടുത്തു. പരസ്പരം സംസാരിച്ച് തീരുമാനമെടുക്കാം എന്ന് ബിഗ് ബോസ് പലതവണ പറഞ്ഞെങ്കിലും സംസാരിക്കാൻ അനീഷ് തയ്യാറായില്ല. മുടി വടിയ്ക്കാൻ പറ്റില്ലെന്ന് ആര്യനും ജിസേലും പറഞ്ഞതോടെ ഇവർക്ക് 1000 ലക്ഷ്വറി പോയിൻ്റുകൾ നഷ്ടമാവുകയും ചെയ്തു. ഇതേച്ചൊല്ലി ആദ്യം ആര്യനെതിരെയും പിന്നീട് അനീഷിനെതിരെയും ഹൗസ്മേറ്റ്സ് രംഗത്തുവന്നു.

വിഡിയോ കാണാം

ഇക്കാര്യമാണ് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചൂണ്ടിക്കാട്ടിയത്. സ്റ്റോർ റൂമിൽ നിന്ന് ഒരു ബോക്സ് എടുത്തുകൊണ്ട് വരാൻ മോഹൻലാൽ ആവശ്യപ്പെട്ടതിനെ തുടർന്ന് അഭിലാഷ് കൊണ്ടുവന്നു. ടാസ്ക് റൂമിൽ ഈ ബോക്സ് ഉണ്ടായിരുന്നു, എന്തുകൊണ്ട് തുറന്നുനോക്കിയില്ല എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ബിഗ് ബോസ് പറഞ്ഞില്ലെന്ന് ജിസേൽ മറുപടി നൽകി. മോഹൻലാൽ കത്ത് തുറപ്പിച്ചു. ‘നിങ്ങൾക്ക് തോന്നുന്നുണ്ടോ, ഇത് ഞാൻ ചെയ്യിക്കുമെന്ന്. അഭിനന്ദനങ്ങൾ, ആയിരം പോയിൻ്റ്’ എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.