AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘ഞാനും ഡിവോഴ്സ് ആയ ആളാണ്, അയാളിൽ നിന്നും ഒരുപാട് അനുഭവിച്ചു; കളവ് പറഞ്ഞാണ് വിവാഹം കഴിച്ചത്’; രേണു സുധി

Bigg Boss Malayalam Season 7: ആദ്യ ഭർത്താവിന്റെ വിഷയം വീണ്ടും വലിച്ചിടേണ്ട ആവശ്യമില്ല. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയാണ്.

Renu Sudhi: ‘ഞാനും ഡിവോഴ്സ് ആയ ആളാണ്, അയാളിൽ നിന്നും ഒരുപാട് അനുഭവിച്ചു; കളവ് പറഞ്ഞാണ് വിവാഹം കഴിച്ചത്’; രേണു സുധി
Renu SudhiImage Credit source: social media
Sarika KP
Sarika KP | Updated On: 23 Aug 2025 | 05:59 PM

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും തന്നെ പിന്തുടരുമ്പോഴും രേണു ശക്തമായി മുന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ട് തന്നെ ബി​ഗ് ബോസ് ഹൗസിൽ രേണു എത്തിയത് വലിയ ആകാംഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ആദ്യ ആഴ്ചയിൽ രേണു കത്തികയറിയെങ്കിലും പിന്നീട് കഴിഞ്ഞ രണ്ടാഴ്ചയായി അത്ര നല്ല പ്രകടനമല്ല രേണു കാഴ്ചവെയ്ക്കുന്നത്. രേണു ആ വീട്ടിൽ ഉണ്ടോയെന്ന് പോലും ആളെ വിട്ട് അന്വേഷിക്കേണ്ട അവസ്ഥയാണെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം വിവാഹമോചനം എന്ന വിഷയത്തിൽ വീട്ടിൽ നടന്ന ഒ​രു ചർച്ചയിൽ രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

താൻ ആദ്യ ബന്ധം വേർപിരിയാൻ ഉണ്ടായ കാരണത്തെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ‌ മീഡിയയിൽ വൈറലാകുന്നത്. താനും ഡിവോഴ്സ് ആയ ആളാണ്. ആദ്യ ജീവിതത്തിൽ താനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളവ് പറഞ്ഞാണ് തന്നെ വിവാഹം കഴിച്ചത്’, എന്നാണ് രേണുവിന്റെ വാക്കുകൾ.

Also Read: ‘ആരോ തനിക്ക് എതിരെ പണിഞ്ഞിട്ടുണ്ട്, ശരീരത്തിന് അടികിട്ടിയതുപോലെയെന്ന് ശരത്ത്! അനു വലിയ ദൈവവിശ്വാസിയെന്ന് ശൈത്യ

അതേസമയം ഇതുവരെയും ഒരു അഭിമുഖത്തിലും പറയാത്ത കാര്യങ്ങളാണ് രേണു പറഞ്ഞിരിക്കുന്നത്. ബിനു എന്നയാളെയാണ് താൻ ആദ്യം വിവാഹം കഴിച്ചത് എന്നാണ് മുൻപ് രേണു പറഞ്ഞത്. ആ വിവാ​​ഹം ഒരു മാസം മാത്രമാണ് നീണ്ട് നിന്നതെന്നും അതിനുശേഷമാണ് താൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചത് എന്നുമാണ് രേണു മുൻപ് പറഞ്ഞത്.

ആദ്യ ഭർത്താവിന്റെ വിഷയം വീണ്ടും വലിച്ചിടേണ്ട ആവശ്യമില്ല. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയാണ്. അവരെ ഇതിലേക്ക് വലിച്ചിടേണ്ടെന്നാണ് മുമ്പ് അഭിമുഖങ്ങളിൽ രേണു പറഞ്ഞത്. അങ്ങനൊരാൾ പിന്നെ എന്തിനാണ് ഇപ്പോൾ മുൻ ഭർത്താവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ചതെന്നാണ് ബിബി പ്രേക്ഷകർക്കുള്ള സംശയം.