AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഉരച്ചുനോക്കിയ സ്ക്രാച്ച് കാർഡ് ഒളിപ്പിച്ചുവച്ചു’; ബിബി ഹൗസിൽ വീണ്ടും അനീഷിൻ്റെ പ്രതിഷേധം

Aneesh And Housemates Verbal Fight: അനീഷും മത്സരാർത്ഥികളും തമ്മിൽ വാക്കുതർക്കം. ഒരു ടാസ്കിനിടെയാണ് പുതിയ പ്രശ്നവുമായി അനീഷ് എത്തിയത്.

Bigg Boss Malayalam Season 7: ‘ഉരച്ചുനോക്കിയ സ്ക്രാച്ച് കാർഡ് ഒളിപ്പിച്ചുവച്ചു’; ബിബി ഹൗസിൽ വീണ്ടും അനീഷിൻ്റെ പ്രതിഷേധം
അനീഷ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 16 Oct 2025 19:01 PM

ബിഗ് ബോസ് ഹൗസിനുള്ളിൽ വീണ്ടും പ്രതിഷേധവുമായി അനീഷ്. സ്ക്രാച് ആൻഡ് വിൻ ടാസ്കിൽ കള്ളത്തരം കാണിച്ചെന്ന് ആരോപിച്ചാണ് അനീഷിൻ്റെ പ്രതിഷേധം. ഉരച്ചുനോക്കിയ കാർഡിൽ പണിയാണെന്ന് കണ്ടപ്പോൾ അത് ഒളിപ്പിച്ചുവച്ചു എന്നാണ് അനീഷ് ആരോപിക്കുന്നത്. ആർക്കെതിരെയാണ് ആരോപണമെന്ന് വ്യക്തമല്ല.

“ഉരച്ചുനോക്കിയിട്ട്, അത് ഇന്ന പണിയാണെന്ന് മനസ്സിലാക്കിയിട്ട് ഒളിപ്പിച്ചുവച്ചു” എന്നാണ് അനീഷ് പറയുന്നത്. ഇതിന് പിന്നാലെ തൻ്റെ പാവകൾ മോഷ്ടിച്ച സംഭവത്തിൽ അക്ബർ ആദിലയോട് സംസാരിക്കുന്നുണ്ട്. ‘സ്റ്റാർട്ടിങിൽ ഭയങ്കര ഫിലോസഫി പറയാൻ നിക്കരുത്, എല്ലാവരും ഫെയർ ആയി കളിക്കണം എന്നൊക്കെ’ എന്ന് അക്ബർ പറയുന്നു.

Also Read: Bigg Boss Malayalam Season 7: സ്ക്രാച്ച് ചെയ്ത് പണി വാങ്ങി ഹൗസ്മേറ്റ്സ്; ബിബി ഹൗസിൽ പുതിയ ടാസ്ക്

പണി കാർഡുകളുമായി ബന്ധപ്പെട്ട് ലക്ഷ്മിയും സംസാരിക്കുന്നുണ്ട്. ഇതിനിടെ “അനീഷ് നിൻ്റെ വിരൽ കടിച്ചില്ലേ’ എന്ന് ആര്യൻ ചോദിക്കുമ്പോൾ അക്ബർ തലകുലുക്കി സമ്മതിക്കുന്നു. ഇത് ഫിസിക്കൽ അസാൾട്ട് ആണെന്നാണ് ആര്യൻ പറയുന്നത്. ടാസ്ക് റദ്ദാക്കാൻ ആര്യൻ ആവശ്യപ്പെടുമ്പോൾ ‘ഇന്നലെ ബിഗ് ബോസ് പറഞ്ഞത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട’ എന്നാണെന്ന് നൂറ ഓർമ്മപ്പെടുത്തുന്നു. ഈ സംഭവത്തിൽ തർക്കം കൊടുമ്പിരിക്കൊള്ളുമ്പോൾ ടാസ്ക് റദ്ദാക്കണമെന്നും ജയിലിലേക്ക് വിടണമെന്നും അനീഷ് പറയുന്നു. ഈ എപ്പിസോഡ് ഇന്ന് രാത്രി 9.30 ന് കാണാം.

സ്ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ പലർക്കും പണികിട്ടിയിരുന്നു. സ്ക്രാച്ച് ചെയ്ത കാർഡിൽ ‘Burn Card’ എന്ന് എഴുതിയിരിക്കുകയാണെന്ന് ആദില പറയുന്നതിലൂടെയായിരുന്നു പ്രൊമോയുടെ തുടക്കം. അക്ബറിനും ലക്ഷ്മിയ്ക്കും രണ്ട് പോയിൻ്റ് വീതം ലഭിച്ചു. സാബുമാനും നെവിനും ഒരു പോയിൻ്റ് വീതവും. ഇതിനിടെ അനീഷ്, ആര്യൻ, ഷാനവാസ്, അനുമോൾ എന്നിവർക്കൊക്കെ പണി കിട്ടുന്നുമുണ്ട്. ഈ പണികൾ അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെ ചെയ്യണമെന്ന നിർദ്ദേശം ബിഗ് ബോസ് നൽകുന്നതും കേൾക്കാം.

വിഡിയോ കാണാം