Bigg Boss Malayalam Season 8: എൽദോയുടെ ​ഗ്രാഫ് താഴേക്കോ? സോഷ്യൽ മീഡിയ കമന്റുകൾ ഇങ്ങനെ

igg Boss Malayalam 8: Is Eldho's Popularity Dropping : കഴിഞ്ഞ കുറച്ചുദിവസമായി ബിഗ് ബോസ് ഹൗസിൽ അഗ്നിപരീക്ഷ വിജയിച്ച് എത്തിയ മത്സരാർത്ഥിയായ എൽദോയുടെ ഗ്രാഫ് താഴെക്കാണോ എന്ന് സോഷ്യൽ മീഡിയ. ഹൗസിൽ നടക്കുന്ന ടാസ്കുകൾ ഉൾപ്പെടെയുള്ള മിക്ക കാര്യങ്ങളിലും എൽദോയുടെ സാന്നിധ്യം വളരെ കുറവായിട്ടാണ് എപ്പിസോഡുകളിൽ കാണാൻ കഴിയുന്നത്. എന്നാൽ തുടക്കത്തിൽ ഹൗസിലെ എല്ലാവിധ വിഷയങ്ങളിലും എൽദോ ഇടപെട്ടിരുന്നു.

Bigg Boss Malayalam Season 8: എൽദോയുടെ ​ഗ്രാഫ് താഴേക്കോ? സോഷ്യൽ മീഡിയ കമന്റുകൾ ഇങ്ങനെ

Eldho

Published: 

09 Oct 2026 | 11:19 PM

കഴിഞ്ഞ കുറച്ചുദിവസമായി ബിഗ് ബോസ് ഹൗസിൽ അഗ്നിപരീക്ഷ വിജയിച്ച് എത്തിയ മത്സരാർത്ഥിയായ എൽദോയുടെ ഗ്രാഫ് താഴെക്കാണോ എന്ന് സോഷ്യൽ മീഡിയ. ഹൗസിൽ നടക്കുന്ന ടാസ്കുകൾ ഉൾപ്പെടെയുള്ള മിക്ക കാര്യങ്ങളിലും എൽദോയുടെ സാന്നിധ്യം വളരെ കുറവായിട്ടാണ് എപ്പിസോഡുകളിൽ കാണാൻ കഴിയുന്നത്. എന്നാൽ തുടക്കത്തിൽ ഹൗസിലെ എല്ലാവിധ വിഷയങ്ങളിലും എൽദോ ഇടപെട്ടിരുന്നു. ഹൗസിലെ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിലും സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും ഉൾപ്പെടെ എൽദോയ്ക്ക് തുടക്കത്തിൽ കാര്യമായ പങ്കുണ്ടായിരുന്നു.

അതേ സമയം അവസാനം മോഹൻലാൽ എത്തിയ വീക്കെൻഡ് എപ്പിസോഡിൽ എൽദോയുടെ ചില നിലപാടുകളെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എൽദോയുടെ ഗ്രാഫ് താഴേക്ക് പോകുന്നതിൽ പ്രധാന സംഭവമായി ഇതിനെ ആണ് സമൂഹ മാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. താഷിയും ആയി ഉണ്ടായ തർക്കത്തിൽ ഗൗതം ഇടയിൽ വന്നു കയറിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും ആണ് അന്ന് എൽദോയ്ക്ക് തിരിച്ചടി ആയത്.

Also Read: സോഫ്റ്റ് പേഴ്സൺ, എല്ലാവരെയും സഹായിക്കും; രാഹുൽ ഈശ്വറിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ

എൽദോയും താഷിയും തമ്മിലുള്ള സംഘർഷത്തിനിടയിലേക്ക് തടയാൻ എന്ന രീതിയിൽ എത്തിയ ഗൗതമിന് താഷിയുടെ കൈ കൊണ്ട് പരിക്കേറ്റിരുന്നു. ഈയൊരു വിഷയത്തെ ഹൗസിൽ ഏറ്റവും അധികം സജീവമായി നിർത്തുകയും മറ്റൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുകയും ചെയ്തത് എൽദോ ആയിരുന്നു. താൻ വിളിച്ചാൽ പുറത്തു നിന്ന് ആളുകൾ ഹൗസിന്  അകത്തേക്ക് വന്ന് കാര്യങ്ങൾ നോക്കും എന്നുള്ള രീതിയിൽ എൽദോ നടത്തിയ പരാമർശത്തിന് എതിരെ മോഹൻലാൽ രൂക്ഷമായ വിമർശനമാണ് നടത്തിയത്.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഹൗസിൽ നടന്ന ജനസഭയിലും എൽദോയെ മറ്റു മത്സരാർത്ഥികൾ അടിച്ചിരുത്തുന്നതാണ് കാണാൻ കഴിയുന്നത്. തുടക്കത്തിൽ ഏറ്റവും സീരിയസ് ഇമേജ് ഉണ്ടായിരുന്ന എൽദോക്ക് ഇപ്പോൾ അതെ നിലവാരം പുറത്താക്കാൻ കഴിയുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നത്. ഹൗസിന് അകത്തും എൽദോ പലപ്പോഴായി ട്രോൾ ചെയ്യപ്പെടുന്നുണ്ട്. അഗ്നിപരീക്ഷയിലെ മികച്ച പ്രകടനം ബിഗ് ബോസ് ഹൗസിലും എൽദോ ആവർത്തിക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷയ്ക്ക് ഒത്ത് എൽദോ ഉയരുന്നില്ല എന്നുള്ള അഭിപ്രായവും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നു.

English Summary

Social media is questioning whether the graph of Eldo a contestant who entered the Bigg Boss house after successfully completing the Agnipareeksha’challenge has been on the decline over the past few days. His presence appears minimal in the episodes, particularly regarding the tasks and other activities taking place in the house.

Loading...
Unable to load recommendations.
Follow Us
Related Stories
ഇനി ആഷ്ലിയും ജോയലും ഒന്നിച്ച്! ബെത്ലഹേമിന് ശേഷം മമിതയും സം​ഗീതും ഒന്നിക്കുന്ന ഹലോ ഡിയർ കാണാം, സേവ് ദ ഡേറ്റ്!
Big boss Malayalam Season 8: സോഫ്റ്റ് പേഴ്സൺ, എല്ലാവരെയും സഹായിക്കും; രാഹുൽ ഈശ്വറിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ
Udumbanchola Vision: ഡ​ബിൾ ബാരലുമായി മാത്യുവിന്റെ മാസ് ഐറ്റം! ത്രില്ലടിപ്പിച്ച് ഉടുമ്പൻചോല വിഷൻ ട്രെയിലർ
Mallika Sukumaran: കൊലുസിന്റെ വില, ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ ഇറക്കം; എന്തൊക്കെ ചോദ്യങ്ങളാ? മല്ലിക സുകുമാരൻ
Jailer 2: ഡബ് ചെയ്തപ്പോൾ കണ്ടതേ അറിയൂ, ജയിലർ കാണാൻ താനും കട്ട വെയിറ്റിങ്ങിലെന്ന് കോട്ടയം നസീർ
Jailer 2: ദശമൂലം ദാമുവിൽ നിന്ന് ജയിലറിലെ ദിലീപിലേക്ക്! സാക്ഷാൽ രജനിയുടെ വില്ലനായി സുരാജ് വരുമ്പോൾ
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ