AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dr Robin Radhakrishnan: ‘ബി​ഗ് ബോസിൽ ഒരു ദിവസം ലഭിച്ചത് ഇത്ര രൂപ’; ആദ്യമായി തുറന്നുപറഞ്ഞ് റോബിൻ രാധാകൃഷ്ണന്‍

Bigg Boss Malayalam fame Dr Robin Radhakrishnan: താന്‍ പിആര്‍ കൊടുത്തിട്ടുണ്ടെന്ന് ഒരാളെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ഒരു കോടി രൂപ കൊടുക്കുമെന്നും റോബിൻ പറയുന്നു. ഷോയിൽ നന്നായി കളിക്കുന്നവർക്ക് പിആറിന്റെ ആവശ്യം ഇല്ലെന്നും ജനങ്ങളുടെ പള്‍സ് അനുസരിച്ച് കളിക്കാന്‍ കഴിവുളള ആളുകള്‍ ആണെങ്കില്‍ പിആര്‍ വേണ്ടെന്നാണ് താരം പറയുന്നത്.

Dr Robin Radhakrishnan: ‘ബി​ഗ് ബോസിൽ ഒരു ദിവസം ലഭിച്ചത് ഇത്ര രൂപ’; ആദ്യമായി തുറന്നുപറഞ്ഞ് റോബിൻ രാധാകൃഷ്ണന്‍
Robin Radhakrishnan Image Credit source: instagram
sarika-kp
Sarika KP | Published: 16 Oct 2025 21:40 PM

ബി​ഗ് ബോസ് മലയാളം ഇതുവരെയുള്ള സീസണുകളില്‍ ഏറ്റവും ജനപ്രിയരായി മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍. ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയി ആകുമെന്ന് പ്രേക്ഷകർ എല്ലാം കരുതിയ മത്സരാർത്ഥിയായിരുന്നു റോബിൻ. എന്നാൽ ഷോയുടെ പകുതിക്ക് വച്ച് റിയാസ് സലീമിനെ കയ്യേറ്റം ചെയ്തെന്ന കാരണത്താൽ റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

എന്നാൽ പുറത്തിറങ്ങിയ റോബിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും താരത്തിനു ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ബി​ഗ് ബോസിലേക്ക് തന്നെ ഗസ്റ്റ് ആയി പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുകയാണ് താരം. മാത്രമല്ല അന്ന് തനിക്ക് ദിവസം എത്ര പ്രതിഫലം ആണ് ലഭിച്ചിരുന്നത് എന്നും റോബിന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ആദ്യമായാണ് താരം ഇക്കാര്യം പറയുന്നത്.

താൻ ബി​ഗ് ബോസ് ഷോ കാണാറില്ലെന്നും സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ കാണാറുണ്ടെന്നും താരം പറയുന്നു. എല്ലാവരും ഒറ്റയ്ക്ക് നിന്ന് കളിക്കട്ടെ, എല്ലാവരേയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. അക്ബറിനെ വ്യക്തിപരമായി അറിയില്ലെന്നും പാട്ട് കേട്ടിട്ടുണ്ട് എന്നേ ഉളളൂവെന്നും റോബിൻ പറയുന്നു. താൻ ബി​ഗ് ബോസിൽ നിൽക്കുമ്പോൾ പിആര്‍ ചെയ്തിട്ടില്ല. ഷോയിലേക്ക് കയറുമ്പോൾ ഒരു പിആറിനേയും ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു പിആറിന് പോലും കാശ് കൊടുത്തിട്ടില്ലെന്നും റോബിൻ പറയുന്നു.

Also Read: ‘അച്ഛൻ മരിച്ചപ്പോൾ കരഞ്ഞില്ല, സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല, സിംപതി ആവശ്യമില്ല’; നെവിൻ

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ആരെയും ഏല്‍പ്പിച്ചിട്ടില്ല. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് പിന്നീടൊരു പോസ്റ്റ് ഇട്ടത്. താന്‍ പിആര്‍ കൊടുത്തിട്ടുണ്ടെന്ന് ഒരാളെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ഒരു കോടി രൂപ കൊടുക്കുമെന്നും റോബിൻ പറയുന്നു. ഷോയിൽ നന്നായി കളിക്കുന്നവർക്ക് പിആറിന്റെ ആവശ്യം ഇല്ലെന്നും ജനങ്ങളുടെ പള്‍സ് അനുസരിച്ച് കളിക്കാന്‍ കഴിവുളള ആളുകള്‍ ആണെങ്കില്‍ പിആര്‍ വേണ്ടെന്നാണ് താരം പറയുന്നത്.

ഇപ്പോൾ എല്ലാവര്‍ക്കും പിആര്‍ ഉണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ അനുമോളെ മാത്രം പറയുന്നതില്‍ കാര്യമില്ലെന്നും താരം പറയുന്നു. ബി​ഗ് ബോസിൽ വിജയി ആവുക എന്നതല്ല. ഷോയിൽ വിജയിച്ച പലരെയും ഇന്ന് കാണാനില്ല. ജനങ്ങളിലേക്ക് എത്തുക പ്രശസ്തരാവുക, ഇന്‍ഫ്‌ളുവന്‍സ് ചെയ്യുക എന്നതൊക്കെയാണ്. അതില്‍ താന്‍ സന്തോഷവാനാണെന്നും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ ഓര്‍ക്കുന്നു എന്നത് തന്നെ വലിയ കാര്യമെന്നാണ് താരം പറയുന്നത്. ബിഗ് ബോസില്‍ തനിക്ക് ഒരു ദിവസം 25,000 രൂപയായിരുന്നു പ്രതിഫലം. ഡോക്ടര്‍ ആയത് കൊണ്ടായിരിക്കും. പ്രതിഫലം അവര്‍ ഇങ്ങോട്ട് പറയുകയായിരുന്നുവെന്നാണ് താരം പറയുന്നത്.