AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘അച്ഛൻ മരിച്ചപ്പോൾ കരഞ്ഞില്ല, സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല, സിംപതി ആവശ്യമില്ല’; നെവിൻ

Nevin Opens Up About Childhood Traumas: തനിക്ക് അച്ഛനുമായി യാതൊരു വിധത്തിലുള്ള അറ്റാച്ച്മെന്റും ഇല്ല. അച്ഛൻ മരിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും തനിക്ക് വന്നില്ലെന്നാണ് നെവിൻ പറയുന്നത്.

Bigg Boss Malayalam Season 7: ‘അച്ഛൻ മരിച്ചപ്പോൾ കരഞ്ഞില്ല, സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല, സിംപതി ആവശ്യമില്ല’; നെവിൻ
Nevin
sarika-kp
Sarika KP | Published: 16 Oct 2025 17:52 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് നെവിൻ. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍, പേജന്റ് ഗ്രൂമർ, സുംബ കോച്ച് എന്നീ നിലകളിൽ എല്ലാം കഴിവ് തെളിയിച്ചയളാണ് താരം. ഇപ്പോഴിതാ താൻ അനുഭവിക്കേണ്ടി വന്ന ബുള്ളിയിങ്ങിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നെവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബിഗ്ബോസിലേക്ക് വരുന്നതിനു മുൻപ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

സ്നേഹം എന്നത് തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ അതു പ്രകടിപ്പിക്കാനും അതിന്റെ വാല്യു തന്നിക്ക് അറിയില്ലെന്നുമാണ് നെവിൻ പറയുന്നത്. തന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നുവെന്നും സുഹൃത്തുക്കൾ തന്നെ പരിഹസിക്കുമ്പോൾ തന്നെ പിന്തുണച്ച് അച്ചൻ വന്നിട്ടില്ലെന്നും നെവിൻ പറയുന്നു. തനിക്ക് ആറ്, ഏഴ് വയസ് പ്രായമുള്ളപ്പോൾ മറ്റൊരു കുടുംബത്തിൽ തന്നെ കൊണ്ടുപോയി ആക്കി. ആ പ്രായത്തിൽ ഒരു കുട്ടി അനുഭവിക്കേണ്ട സ്നേഹവും വാത്സല്യവും സപ്പോർട്ടും തനിക്ക് കിട്ടിയിട്ടില്ല.

Also Read:സ്ക്രാച്ച് ചെയ്ത് പണി വാങ്ങി ഹൗസ്മേറ്റ്സ്; ബിബി ഹൗസിൽ പുതിയ ടാസ്ക്

ഒരിക്കലും തന്റെ അച്ഛനെ പോലെയാകരുത് എന്നതായിരുന്നു തന്റെ ലക്ഷ്യം. തനിക്ക് അച്ഛനുമായി യാതൊരു വിധത്തിലുള്ള അറ്റാച്ച്മെന്റും ഇല്ല. അച്ഛൻ മരിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും തനിക്ക് വന്നില്ല. തന്റെ അനിയത്തിയോട് ഇതുവരെ മര്യാ​ദയ്ക്ക് ഒന്ന് സംസാരിച്ചിട്ടില്ല. കെട്ടിപിടിക്കുകയോ ഉമ്മവെയ്ക്കുകയോ ഒന്നും ചെയ്യാറില്ല. പക്ഷെ തങ്ങൾ തമ്മിൽ ഭയങ്കര സ്നേഹമാണെന്നാണ് നെവിൻ പറയുന്നത്.

തനിക്കുണ്ടായ മോശം അനുഭവങ്ങളൊന്നും മാതാപിതാക്കളോട് പറഞ്ഞിട്ടില്ല. കാരണം കത്തിക്ക് കുത്തി കീറാൻ നിൽക്കുന്നയാളാണ് തന്റെ അച്ഛനെന്നാണ് നെവിൻ പറയുന്നത്. തന്റെ കുടുംബത്തിന് താൻ മാത്രമെയുള്ളു. അതുകൊണ്ട് തന്നെ ബുള്ളിയിങ് പോലുള്ളവ മൈന്റ് ചെയ്യാൻ നിന്നിട്ടില്ല. തന്റെ ഒരു ദരിദ്ര കുടുംബമാണ്. സുഹൃത്തുക്കളോട് പോലും താൻ ഓപ്പണപ്പായിട്ടില്ല. കാരണം സിംപതി തനിക്ക് ആവശ്യമില്ലെന്നാണ് നെവിൻ പറയുന്നത്.