AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Fame Nandana: ‘ഒരാൾക്കും ശല്യമാകരുത്, അവർക്ക് ഇഷ്ടമല്ലെങ്കിൽ നമ്മൾ ഒഴിഞ്ഞുപോണം; പേരും മുഖവുമൊന്നും റിവീൽ ചെയ്യാതിരുന്നത് നന്നായി’; നന്ദന

Nandana About Breakup Story: ആർക്കും ഭാരമായി ഇരിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും നന്ദന പുതിയ വീഡിയോയിൽ പറഞ്ഞു. ‍നിങ്ങൾ ഇനി ആ റിലേഷനെ പറ്റി തന്നോട് ചോദിക്കാതെ ഇരിക്കുന്നതാകും നല്ലതെന്നാണ് നന്ദന പറയുന്നത്.

Bigg Boss Fame Nandana: ‘ഒരാൾക്കും ശല്യമാകരുത്, അവർക്ക് ഇഷ്ടമല്ലെങ്കിൽ നമ്മൾ ഒഴിഞ്ഞുപോണം; പേരും മുഖവുമൊന്നും റിവീൽ ചെയ്യാതിരുന്നത് നന്നായി’; നന്ദന
Actress NandanaImage Credit source: instagram\nandananandu111
sarika-kp
Sarika KP | Published: 04 Jul 2025 16:33 PM

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായിരുന്നു നന്ദന. സീസണിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ബി​ഗ് ബോസിനുശേഷം നന്ദന സീരിയലിലും സജീവമായി. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും കൂടിയ നന്ദന വ്ലോ​ഗുകളിലൂടെ തന്റെ വിശേഷം പങ്കുവച്ച് എത്താറുണ്ട്. ഏറെ കാലമായി പ്രണയത്തിലായിരുന്ന നന്ദനയുടെ മിക്ക വീഡിയോകളിലും ആൺ സുഹൃത്തുണ്ടായിരുന്നു. പക്ഷെ മുഖമോ പേരോ റിവീൽ ചെയ്തിരുന്നില്ല. വൈകാതെ ആരാധകർക്ക് പരിചയപ്പെടുത്തി തരാമെന്നാണ് നന്ദന അടുത്തിടെ പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ പ്രണയം തകർന്നുവെന്ന് പറയുകയാണ് നന്ദന. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നന്ദനയുടെ പ്രതികരണം. തങ്ങൾക്കിടയിലെ ചില പ്രശ്നങ്ങൾ കൊണ്ട് ആ ബന്ധം നിർത്തിയെന്നാണ് താരം പറയുന്നത്. ആർക്കും ഭാരമായി ഇരിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും നന്ദന പുതിയ വീഡിയോയിൽ പറഞ്ഞു. ‍നിങ്ങൾ ഇനി ആ റിലേഷനെ പറ്റി തന്നോട് ചോദിക്കാതെ ഇരിക്കുന്നതാകും നല്ലതെന്നാണ് നന്ദന പറയുന്നത്.

Also Read: ‘രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷം കുഞ്ഞിന് മൂവ്മെന്റ്സില്ല; രാത്രിയിൽ തന്നെ ആശുപത്രിയിലേക്ക് പോയി’; കൃഷ്ണകുമാർ

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. താൻ റിലേഷൻഷിപ്പിലായിരുന്നുവെന്നും എന്നാൽ തങ്ങൾക്കിടയിൽ ചില പ്രശ്നങ്ങൾ കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചു. ചെറുതല്ല അൽ‌പ്പം വലിയ പ്രശ്നങ്ങൾ തന്നെയാണെന്നും നന്ദന പറയുന്നു. ഒരാൾക്കും ശല്യമാകരുത്. അവർക്ക് ഇഷ്ടമല്ലെങ്കിൽ നമ്മൾ ഒഴിഞ്ഞുപോണം. താൻ ഒരാൾക്കും ബാധ്യതയാകരുത്. ആൺ സുഹൃത്തിന്റെ പേരും മുഖവുമൊന്നും റിവീൽ ചെയ്യാതിരുന്നത് നന്നായി എന്നും താരം പറയുന്നുണ്ട്.

അങ്ങനെ ചെയ്തിരുന്നുവെങ്കിൽ താനാണ് കാരണക്കാരി എന്നൊക്കെയുള്ള തരത്തിൽ നിങ്ങൾ തന്നെ ഓരോന്ന് പറയുമായിരുന്നു. രണ്ടാൾക്കും പറ്റാത്തതുകൊണ്ട് വേർപിരിഞ്ഞുവെന്നാണ് താരം പറയുന്നത്. ഇനി എന്നെങ്കിലും നല്ലൊരു ചെക്കൻ വരുമായിരിക്കുമെന്നും നന്ദന വീഡിയോയിൽ പറയുന്നുണ്ട്. കല്യാണം കഴിക്കുന്നത് എന്തിനാണ്. സിം​ഗിൾ ലൈഫായിരിക്കും ബെറ്റർ. ബി​ഗ് ബോസിന് മുൻപുണ്ടായ പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്. അത് തനി കൂതറ ചെക്കനായിരുന്നുവെന്നാണ് നന്ദന പറയുന്നത്. അതിനേക്കാൾ ബേധമായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രണയമെന്നും നന്ദന പറഞ്ഞു.