Ravi Mohan: ‘ആ മോഹൻലാൽ ചിത്രം തമിഴിൽ റീമേക്ക് ചെയ്താൽ നാകനാകണമെന്നാണ് ആഗ്രഹം’; രവി മോഹൻ
Ravi Mohan: മലയാളത്തിലെ ഒരുപാട് സിനിമകൾ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിലൊന്ന് മോഹൻലാൽ നായകനായ കിലുക്കം ആണെന്നും രവി മോഹൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് രവി മോഹൻ. ജയം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. മണിരത്നം സംവിധാനം ചെയ്ത് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ ടൈറ്റിൽ റോളിലെത്താനും താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ മലയാളത്തിലെ ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. മലയാളത്തിലെ ഒരുപാട് സിനിമകൾ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിലൊന്ന് മോഹൻലാൽ നായകനായ കിലുക്കം ആണെന്നും രവി മോഹൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
മലയാളത്തിൽ ഇറങ്ങുന്ന പല സിനിമകളും ഗംഭീരമാണ്. എന്നെ വല്ലാതെ അട്രാക്ട് ചെയ്യുന്നവയാണ് കൂടുതലും. അതിൽ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് മോഹൻലാൽ സാറിന്റെ കിലുക്കം. ലാൽ സാർ ഗംഭീര പെർഫോമൻസാണ് അതിൽ നടത്തിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ കുട്ടിത്തമുള്ള പെർമോഫൻസ് കണ്ടിരിക്കാൻ രസമാണ്. തമിഴിൽ പ്രഭു സാറിനും കാർത്തിക സാറിനുമാണ് അതുപോലെ പെർഫോം ചെയ്യാൻ സാധിക്കുള്ളൂ. പക്ഷേ ലാൽ സാറിന്റെ പെർഫോമൻസ് ഇവരുടെ രണ്ടുപേരുടെയും മിക്സ് പോലെയാണ്. കിലുക്കം എന്റെ ഓൾ ടൈം ഫേവറേറ്റാണ്, രവി മോഹൻ പറയുന്നു.ra