AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘മൂന്നാം വയസിൽ മമ്മി പോയി, കെയറിങ് എന്താണെന്ന് അനുഭവിച്ചിട്ടില്ല; ലൈഫ് ടൈം അച്ചീവ്മെന്റും അനു​ഗ്ര​ഹവുമാണ് നൂബിൻ’; ബിന്നി

Binny Sebastian Opens Up about her Childhood: വീട്ടുകാരുടെ സമ്മതം കിട്ടാൻ വേണ്ടി ഏഴ് വർഷം കാത്തിരുന്നുവെന്നാണ് നടി പറയുന്നത്. താൻ ഒറ്റയ്ക്ക് എഫേർട്ട് ഇട്ടാണ് കല്യാണം നടത്തിയത്. തന്റെ ലൈഫ് ടൈം അച്ചീവ്മെന്റും അനു​ഗ്ര​ഹവുമാണ് നൂബിൻ എന്നും ബിന്നി പറഞ്ഞു.

Bigg Boss Malayalam Season 7: ‘മൂന്നാം വയസിൽ മമ്മി പോയി,  കെയറിങ് എന്താണെന്ന് അനുഭവിച്ചിട്ടില്ല; ലൈഫ് ടൈം അച്ചീവ്മെന്റും അനു​ഗ്ര​ഹവുമാണ് നൂബിൻ’; ബിന്നി
Binny SebastainImage Credit source: instagram
Sarika KP
Sarika KP | Published: 22 Aug 2025 | 01:36 PM

ബി​ഗ് ബോസ് എഴാം സീസണിലെ മത്സരാർത്ഥിയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഗീതാ​ഗോവിന്ദം സീരിയലിലൂടെയാണ് ബിന്നി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായത്. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. ​

ഇപ്പോഴിത തന്റെ കുട്ടിക്കാലത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെയറിങ് എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ലെന്നാണ് ബിന്നി പറയുന്നത്. കുട്ടിക്കാലം ഓർക്കാൻ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും നടി പറയുന്നു. ബി​ഗ് ബോസ് ഷോയിലെ ലൈഫ് സ്റ്റോറി സെ​ഗ്മെന്റിലാണ് കുടുംബത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ബിന്നി മനസ് തുറന്നത്.

മൂന്നാം വയസിൽ മമ്മി പോയെന്നും പപ്പ നാട്ടിൽ തന്നെ എവിടെയോ ഉണ്ടായിരുന്നുവെന്നും ചേട്ടൻ ഹോസ്റ്റലിലായിരുന്നുവെന്നുമാണ് നടി പറയുന്നത്. താൻ മമ്മിയുടെ മൂത്ത സഹോദരിയുടെ കൂടെ ഹൈദരാബാദിലായിരുന്നു. ആന്റി വളരെ സ്ട്രിക്ടായിരുന്നുവെന്നും അതുകൊണ്ട് തനിക്ക് കംഫേർട്ടായിരുന്നില്ലെന്നാണ് ബിന്നി പറയുന്നത്. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം തിരിച്ച് പോകുന്നില്ലെന്ന് പറഞ്ഞു. ഇവിടെ നിന്ന് തന്നെ മമ്മിയുടെ വീട്ടിലേക്ക് മാറ്റിയെന്നും അവിടെ ചെന്നപ്പോൾ വിവേചനം അനുഭവിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഹോസ്റ്റലിലാക്കി.

 

 

View this post on Instagram

 

A post shared by Asianet (@asianet)

വീട്ടിൽ പോണമെന്ന് പറഞ്ഞ് താൻ ഒരുപാട് കരഞ്ഞെങ്കിലും തന്നെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. അമ്മ കുവൈറ്റിലായിരുന്നു. പപ്പയും സ്ഥലത്തില്ല. എല്ലാ ആഴ്ചയും മറ്റ് കുട്ടികളും മാതാപിതാക്കൾ കാണാൻ വരുമെന്നും പക്ഷം ന്നെ കാണാൻ മാത്രം ആരും വരില്ലെന്നുമാണ് നടി പറയുന്നത്. എന്നാൽ മെഡിസിന് പോയി പഠിച്ച് തിരിച്ച് വന്നപ്പോൾ അവർക്ക് താൻ സ്പെഷ്യൽ ആളായി മാറി.

Also Read:റിഥപ്പന്റെ പിറന്നാൾ ആഘോഷിച്ച് കിച്ചു! സുധിലയത്തിൽ രേണുവിന്റെ കുറവ് മാത്രം

പിന്നീട് തന്നെ വീട്ടിൽ നിർത്താൻ തുടങ്ങിയെന്നും ഇപ്പോഴത്തെ ലൈഫിൽ ‍താൻ വളരെ സാറ്റിസ്ഫൈഡും ഹാപ്പിയുമാണെന്നാണ് നടി പറയുന്നത്. നൂബിൻ തന്റെ ജീവിതത്തിലേക്ക് എത്തിയിട്ട് മൂന്ന് വർഷമായി.ഡോക്ടറായ വ്യക്തിയെ വേണം മകൾ വിവാഹം ചെയ്യാൻ എന്ന കാഴ്ചപ്പാട് മമ്മിക്കുണ്ടായിരുന്നു. നടനായത് കൊണ്ട് നൂബിന് വേറെ കുറേ ​ഗേൾഫ്രണ്ട്സുണ്ടാകും എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെ താൻ പറയുന്ന കാര്യങ്ങളിൽ അവർ തൃപ്തരായിരുന്നില്ലെന്നാണ് ബിന്നി പറയുന്നത്.‍ വീട്ടുകാരുടെ സമ്മതം കിട്ടാൻ വേണ്ടി ഏഴ് വർഷം കാത്തിരുന്നുവെന്നാണ് നടി പറയുന്നത്. താൻ ഒറ്റയ്ക്ക് എഫേർട്ട് ഇട്ടാണ് കല്യാണം നടത്തിയത്. തന്റെ ലൈഫ് ടൈം അച്ചീവ്മെന്റും അനു​ഗ്ര​ഹവുമാണ് നൂബിൻ എന്നും ബിന്നി പറഞ്ഞു.