Bigg Boss Aneesh: അനീഷിന് ദുബായില്‍ വീട് നല്‍കുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്; പ്രഖ്യാപനം സത്യമോ?
Bigg Boss Malayalam 7 Runner Up Aneesh: അനീഷിന് ദുബായില്‍ വീട് നല്‍കുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിന്റെ പ്രഖ്യാപനം. യുഎഇയിലെ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ പിഎ മുഹമ്മദ് അസ്‌റുദ്ദീനാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ വീഡിയോ പിന്നീട് നീക്കം ചെയ്തു

അനീഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 കോമണര്‍ മത്സരാര്‍ത്ഥിയും റണ്ണര്‍ അപ്പുമായ അനീഷിന് ദുബായില്‍ വീട് നല്‍കുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിന്റെ പ്രഖ്യാപനം. യുഎഇയിലെ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ പിഎ മുഹമ്മദ് അസ്‌റുദ്ദീനാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രഖ്യാപനം നടത്തിയത്. ഒരു വീട്ടിലേക്ക് വേണ്ട ഗൃഹോപകരണങ്ങളെല്ലാം അനീഷിന് നല്‍കുമെന്ന് ‘മൈജി’ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഗൃഹോപകരണങ്ങള്‍ അനീഷിന് ദുബായില്‍ നല്‍കുന്ന ആഡംബര വസതിയിലാകും ലഭിക്കുന്നതെന്ന് മുഹമ്മദ് അസ്‌റുദ്ദീന്‍ പറഞ്ഞു. എന്നാല്‍ വീഡിയോ പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അസ്‌റുദ്ദീന്‍ അത് നീക്കം ചെയ്ത നിലയിലാണ്. കാരണം വ്യക്തമല്ല.
തന്റെ മനസിലെ വിജയി അനീഷാണ്. ദുബായില്‍ അദ്ദേഹത്തിന് വീട് സമ്മാനമായി കൊടുക്കും. 10 വര്‍ഷത്തെ ഫ്രീ ഗോള്‍ഡന്‍ വിസ കിട്ടുന്ന വീടാണ് ഇതെന്നും മുഹമ്മദ് അസ്‌റുദ്ദീന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ നീക്കം ചെയ്തതോടെ ഇദ്ദേഹത്തിന്റെ പ്രഖ്യാപനം സത്യമാണോ അല്ലയോ എന്ന സംശയത്തിലാണ് അനീഷിന്റെ ആരാധകര്‍.
”ബിഗ് ബോസിലെ വിന്നര്‍ അനുമോളാണെങ്കില്‍, ജനങ്ങളുടെ മനസിലും എന്റെ മനസിലും വിന്നര്‍ അനീഷേട്ടനാണ്. അതുകൊണ്ട് തന്നെ പുള്ളിയുടെ വീട്ടിലേക്കുള്ള എല്ലാ ഗൃഹോപകരണങ്ങളും മൈജിയുടെ ഓണറായ ഷാജിക്ക സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അത് പുള്ളിയുടെ നാട്ടിലെ വീട്ടിലേക്കല്ല കൊടുക്കുന്നത്. ദുബായില്‍ ഞാന്‍ കൊടുക്കുന്ന 10 വര്‍ഷത്തെ ഫ്രീ ഗോള്‍ഡന്‍ വിസ കിട്ടുന്ന വീട്ടിലേക്കാണ് കൊടുക്കുന്നത്. അനീഷേട്ടന് കിട്ടുന്നത് സാധാരണ വീടല്ല. ലോകത്തിലെ ആദ്യ ഐലന്‍ഡ് തീമ്ഡ് കമ്മ്യൂണിറ്റിയിലാണ് ഇത് കിട്ടുന്നത്. വാടകയ്ക്ക് കൊടുത്താല്‍ പുള്ളിക്ക് ഏകദേശം 60-70 ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാന്‍ പറ്റും”-ഇങ്ങനെയാണ് മുഹമ്മദ് അസ്‌റുദ്ദീന്‍ വീഡിയോയില്‍ പറഞ്ഞത്.
എന്നാല്‍ തനിക്ക് ദുബായില്‍ ആഡംബര ഫ്‌ളാറ്റോ ഗോള്‍ഡന്‍ വിസയോ ലഭിച്ചിട്ടില്ലെന്ന് അനീഷ് പറഞ്ഞു. അത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് അസ്‌റുദ്ദീന്റെ പ്രഖ്യാപനത്തോടെ നിരവധി പേര്‍ ഇക്കാര്യം അനീഷിനോട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനീഷ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
കോമണറായെത്തിയ അനീഷ് ജനപ്രിയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ഇതാദ്യമായാണ് കോമണര്‍ മത്സരാര്‍ത്ഥി ഫൈനലിലെത്തുന്നത്. അനീഷ് വിജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അനുമോള്‍ ജേതാവായി.