Bigg Boss Malayalam Season 7: ‘മാരാര് കൊട്ടിയാല്‍ മാക്രി കരയുവായിരിക്കും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയത്തില്ല’; വീഡിയോയുമായി ശൈത്യ

Adv Shaitya Santhosh Slams Akhil Marar and Anumol PR: അനുമോള്‍ക്ക് കപ്പ് വാങ്ങിക്കൊടുത്ത പിആര്‍ വിനുവിനും ടീമിനും അഭിനന്ദനം എന്ന് ഹാസ്യരൂപേണ പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വീഡിയോ.

Bigg Boss Malayalam Season 7: മാരാര് കൊട്ടിയാല്‍ മാക്രി കരയുവായിരിക്കും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയത്തില്ല; വീഡിയോയുമായി ശൈത്യ

Shaitya, Akhil , Anumol

Updated On: 

12 Nov 2025 21:52 PM

ബി​ഗ് ബോസ് മലയാളം സീസ‍ൺ ഏഴ് അവസാനിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ തമ്മിലുള്ള വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കുന്നില്ല. പലരും അനുമോള്‍ വിജയകിരീടം നേടിയതിൽ പ്രതികരിച്ച് രം​ഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥി അഡ്വ.ശൈത്യ സന്തോഷ് പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുമോള്‍ക്ക് കപ്പ് വാങ്ങിക്കൊടുത്ത പിആര്‍ വിനുവിനും ടീമിനും അഭിനന്ദനം എന്ന് ഹാസ്യരൂപേണ പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വീഡിയോ.

ബി​ഗ് ബോസിൽ കയറി മൂന്നാം ദിവസം തന്റെ അച്ഛന്റെ കൈയിൽ നിന്ന് ഒന്നരലക്ഷം വാങ്ങിച്ച് പിആർ പണിയെടുക്കാമെന്ന് പറഞ്ഞ് വിനു പിഎൻ പണി ആണ് എടുത്തത് എന്നാണ് ശൈത്യ പറയുന്നത്. എന്നാൽ റീ എന്‍ട്രിക്ക് പോയ സമയത്ത് ഒന്നര ലക്ഷത്തിന് പകരം 15 ലക്ഷം രൂപയുടെ പണി വിനു സാറിനെ കൊണ്ട് എടുപ്പിച്ചിട്ടുണ്ടെന്നും ശൈത്യ പറയുന്നു. തന്നെ ഇത്രയും റീച്ചും പ്രശ്സതിയും വൈറലാക്കി തന്നതിനു വിനുവിന്റെ സോഷ്യൽ മീ‍ഡിയ ടീമിന് നന്ദിയെന്നും ശൈത്യ പറയുന്നു.

Also Read: ‘അനുമോളുടെ വായിൽ നിന്ന് തന്നെ സത്യം പുറത്തുവന്നു, ഇപ്പോൾ കണക്ക് കൃത്യം ആയി’; ബിന്നി

സീസണ്‍ 5ല്‍ വിനു പിആര്‍ പണിയെടുത്ത് വിജയിപ്പിച്ച അഖില്‍ മാരാരിനോട് പ്രത്യേക നന്ദിയെന്നും ശൈത്യ ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. റീ എന്‍ട്രിക്ക് കയറിയ സമയത്ത് വിന്നറിനെ മോട്ടിവേറ്റ് ചെയ്യണമായിരുന്നുവെന്ന് അഖിൽ മാരാർ പറയുന്നത് കേട്ടുവെന്നും എന്നാൽ താൻ മോട്ടിവേറ്റ് അല്ലല്ലോ, പകരം കപ്പ് തന്നെ വാങ്ങിച്ച് കൊടുത്തില്ലേ എന്നാണ് ശൈത്യ പറയുന്നത്.

മാരാര് കൊട്ടിയാല്‍ മാക്രി കരയുവായിരിക്കും. പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയത്തില്ലെന്നും പറയുന്നുണ്ട്. നിലപാട് ഉള്ളവര്‍ക്കെ ശത്രുക്കള്‍ ഉണ്ടാകുള്ളുവെന്നും ബാക്കിയുള്ളവരുടെ പ്രീതി പിടിച്ച് കിട്ടാന്‍ വേണ്ടിയിട്ട് തന്‍റെ നിലപാട് മാറ്റാന്‍ താൻ ഉദ്ദേശിക്കുന്നില്ലെന്നും ശൈത്യ പറയുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും