AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7 : കപ്പ് പിആർ കൊണ്ടുപോയെങ്കിലും മലയാളത്തിൽ ബിഗ് ബോസ് സൂപ്പർ ഹിറ്റാ! ടിആർപിയിൽ ചരിത്രനേട്ടം

Bigg Boss Malayalam Season 7 TRP Ratings : ബിഗ് ബോസിൻ്റെ പ്രാദേശിക ഭാഷ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ റേറ്റിങ് ലഭിക്കുന്നത് മോഹൻലാൽ അവതരിപ്പിക്കുന്ന മലയാളത്തിലെ ഷോയ്ക്കാണ്. മോഹൻലാൽ എത്തുന്ന വാരാന്ത്യ എപ്പിസോഡിലെ റേറ്റിങ് കുറഞ്ഞപക്ഷം 12 എങ്കിലും ലഭിക്കും.

Bigg Boss Malayalam Season 7 : കപ്പ് പിആർ കൊണ്ടുപോയെങ്കിലും മലയാളത്തിൽ ബിഗ് ബോസ് സൂപ്പർ ഹിറ്റാ! ടിആർപിയിൽ ചരിത്രനേട്ടം
Bigg Boss MalayalamImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 20 Nov 2025 18:32 PM

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ടിആർപി റേറ്റിങ്. ബിഗ് ബോസ് മലയാളം ഏഴാം സീസണിൻ്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് 18.77 ടിവിആറാണ് ടിആർപി റേറ്റിങ്ങിൽ ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് ചരിത്രത്തിൽ ഒരു ഗ്രാൻഡ് ഫിനാലെയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങാണിത്. കഴിഞ്ഞ ആഴ്ചയിൽ സമാപിച്ച ബിഗ് ബോസ് മലയാളം ഏഴാം സീസണിൻ്റെ വിജയിയായി ടെലിവിഷൻ താരം അനുമോളെ തിരഞ്ഞെടുത്തു. കോമണറായി ഷോയിലേക്കെത്തിയ അനീഷാണ് ഏഴാം സീസണിൻ്റെ റണ്ണറപ്പ്.

2024 സീസണിൻ്റെ ഗ്രാൻഡ് ഫിനാലെയിൽ രേഖപ്പെടുത്തിയ 18 ടിവിആറാണ് ഇത്തവണ മറികടന്നത്. ഷോയുടെ ആകെ ശരാശരി ടിആർപി 11 മുകളിൽ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ടെലിവിഷൻ റേറ്റിങ്ങിൽ ഏഷ്യനെറ്റ് ഏറെ ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ സീരിയലുകൾക്ക് പുറമെ ഒരു ടെലിവിഷൻ ഷോയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടിആർപിയാണിത്.

ALSO READ : Bigg Boss Malayalam Season 7: അനീഷിന് മൈജി നൽകിയത് രണ്ട് ലക്ഷം രൂപയുടെ ഫോൾഡ് ഫോൺ; പ്രത്യേകതകൾ ഞെട്ടിക്കും

അതേസമയം ബിഗ് ബോസ് കപ്പ് ആര് ഉയർത്തുമെന്ന സസ്പെൻസ് അണിയറപ്രവർത്തകർക്ക് നിലനിർത്താൻ സാധിച്ചിരുന്നെങ്കിൽ ടിആർപി ഇനിയും ഉയർന്നേക്കാം. ഗ്രാൻഡ് ഫിനാലെ സംപ്രേഷണം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അനുമോൾ ബിഗ് ബോസ് മലയാളം സീസൺ ഏഴിൻ്റെ ജേതാവായി എന്നുള്ള വിവരം പുറംലോകം അറിഞ്ഞു. ഗ്രാൻഡ് ഫിനാലെയിൽ അനുമോളും അനീഷും തമ്മിലായിരുന്നു പോരാട്ടം നടന്നത്. അതേസമയം അനുമോളുടെ വിജയം പിആറിൻ്റെ പിൻബലത്തിലായിരുന്നുയെന്ന് ആക്ഷേപം ഉയർന്നിരുന്നു.

മലയാളം സൂപ്പർ താരം മോഹൻലാൽ അവതാരകനായി വരുന്ന ബിഗ് ബോസ് മലയാളത്തിൻ്റെ ഏഴാം സീസൺ ഓഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. സമൂഹത്തിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള 25 മത്സരാർഥികളാണ് ഇത്തവണ ബിഗ് ബോസ് ഷോയിൽ പങ്കെടുത്തത്. ഷോയിൽ ഒന്നാം സ്ഥാനം നേടിയ അനുമോൾക്ക് 42.55 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ മാരുതി സുസൂക്കിയുടെ വിക്ടോറിയസ് എന്ന ഏറ്റവും പുതിയ ബ്രാൻഡഡ് കാറും അനുമോൾക്ക് ലഭിച്ചത്.

ഷോ പുരോഗമിക്കുന്ന വേളയിൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം പ്രാദേശിക ഭാഷയിൽ ബിഗ് ബോസ് ഏറ്റവും കൂടുതൽ പേർ കാണുന്നത് മലയാളത്തിലാണ്. മോഹൻലാൽ എത്തുന്ന ബിഗ് ബോസ് മലയാളത്തിൻ്റെ വാരാന്ത്യ എപ്പിസോഡിൻ്റെ ടിവിആർ 12 പിന്നിട്ടിരുന്നു. വലിയ മാർക്കറ്റുകളായ ഹിന്ദി (1.8) തെലുങ്ക് (11.1), കന്നഡ (10.9) തമിഴ് (5.61) എന്നീ ഭാഷയിലെ ഷോകളെക്കാൾ ഏറെ മുന്നിലാണ് മലയാളത്തിൻ്റെ ടിആർപി.