AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ആ മത്സരാർത്ഥി ചെയ്തത് കണ്ടപ്പോൾ ദേഷ്യം തോന്നി, ഇവർ വീട്ടിലൊക്കെ ഇങ്ങനെയാണോ ചെയ്യുന്നത്’; ബിഗ് ബോസിനെ കുറിച്ച് മോഹൻലാൽ

Bigg Boss Malayalam Season 7: ബിഗ് ബോസ് താൻ കാണാറുണ്ടെന്നും ലൈവ് ഷോയും കാണാൻ ശ്രമിക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു. ഓരോരുത്തരുടെയും സ്വാഭാവം മനസിലാക്കണമല്ലോ എന്നും തനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നുമാണ് താരം പറയുന്നത്.

Bigg Boss Malayalam Season 7: ‘ആ മത്സരാർത്ഥി ചെയ്തത് കണ്ടപ്പോൾ ദേഷ്യം തോന്നി, ഇവർ വീട്ടിലൊക്കെ ഇങ്ങനെയാണോ ചെയ്യുന്നത്’; ബിഗ് ബോസിനെ കുറിച്ച് മോഹൻലാൽ
അക്ബർ ഖാൻ, മോഹൻലാൽImage Credit source: Screengrab
sarika-kp
Sarika KP | Published: 28 Aug 2025 10:10 AM

ബി​ഗ് ബോസ് ആരംഭിച്ചിട്ട് ഏഴാം സീസൺ പിന്നിടുമ്പോൾ ബിബി പ്രേക്ഷകരുടെ പ്രധാന സംശയമാണ് ഷോ അവതാരകനായ മോഹൻലാൽ കാണറുണ്ടോ എന്നുള്ളത്. മത്സരാർത്ഥികളുടെ പ്രകടനം കാണുമ്പോൾ ദേഷ്യം തോന്നാറിലേ എന്നും ഷോ സ്‌ക്രിപ്റ്റഡ് ആണോ തുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ട് ആരാധകർക്ക്. ഇപ്പോഴിതാ എല്ലാത്തിനും മറുപടി നൽകിയിരിക്കുകയാണ് ഷോ അവതാരകനും നടനുമായ മോഹൻലാൽ. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

ബി​ഗ് ബോസിനു വേണ്ടി തയ്യാറെടുപ്പുകൾ നടത്താറുണ്ടെന്നാണ് താരം പറയുന്നത്. താൻ ആരിൽ നിന്നും റെഫറൻസ് എടുത്തിട്ടില്ലെന്നും മറ്റ് ഭാഷകളിൽ ഇതേ സ്വഭാവമല്ലല്ലോ എന്നാണ് മോഹൻലാൽ പറയുന്നത്. ഹിന്ദി ബിഗ് ബോസും മുഴുവനായി കണ്ടിട്ടില്ലെന്നും മറ്റൊന്നുമല്ല അതുപോലെ അത് ഇവിടെ അവതരിപ്പിക്കാൻ സാധിക്കില്ലല്ലോ എന്നാണ് മോഹൻലാൽ പറയുന്നത്.

Also Read:ബിബി ഹൗസിൽ വീണ്ടും ട്വിസ്റ്റ്: നെവിൻ തിരിച്ചെത്തിയോ? ആരാകും ആ അപ്രതീക്ഷിത അതിഥി ?

ബി​ഗ് ബോസിലെ ചിലരുടെ പ്രതികരണം കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും പക്ഷെ അത് കൺട്രോൾ ചെയ്യാനുള്ള മാജിക്ക് തനിക്കുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ എപ്പിസോഡിൽ തനിക്ക് ഇഷ്ടമില്ലാതിരുന്ന കാര്യം ഒരാൾ തലയണ എടുത്തെറിഞ്ഞു. അത് മറ്റൊരാളുടെ ദേഹത്ത് കൊണ്ടാലോ, അത് പോരെ, നമ്മുടെ ഒരു പ്രോപ്പർട്ടി എടുത്ത് എറിയാൻ പാടില്ല. പിന്നെ അവർ ഉപയോഗിക്കുന്ന ചില ഭാഷകൾ. ഇവർ വീട്ടിലൊക്കെ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് താൻ ആലോചിക്കും. അതൊക്കെ നമ്മൾ വാൺ ചെയ്യുമെന്നും അവർക്ക് ശിക്ഷ കൊടുക്കുമെന്നും മോ​​ഹൻലാൽ പറയുന്നു.

ബിഗ് ബോസ് താൻ കാണാറുണ്ടെന്നും ലൈവ് ഷോയും കാണാൻ ശ്രമിക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു. ഓരോരുത്തരുടെയും സ്വാഭാവം മനസിലാക്കണമല്ലോ എന്നും തനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നുമാണ് താരം പറയുന്നത്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. 18 പേരും 18 സ്വഭാവക്കാർ അല്ലേ, എങ്ങനെ സ്ക്രിപ്റ്റ് ചെയ്യാൻ പറ്റുമെന്നും ഹൗസിലുള്ളവർ ഭയങ്കര മൂഡ് സ്വിങ്സുള്ളവർ ആയിരിക്കുമെന്നാണ് താരം പറയുന്നത്.