AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adhila and Noora: ‘ബെഡ്‌റൂമിലെ കാര്യം നോക്കണോ, അവരുടെ സ്‌നേഹം മാത്രം നോക്കിയാല്‍ മതി’: രഞ്ജിത്ത്

Munshi Renjith About Adila and Noora: 2 പെണ്‍കുട്ടികള്‍ ഒന്നിച്ച് ജീവിക്കുന്നു എന്ന് പറയുമ്പോള്‍ ഇവര് ബെഡ്‌റൂമില്‍ എന്ത് ചെയ്യുന്നു എന്നോര്‍ത്താണ് എല്ലാവരുടെയും ആശങ്ക. അവരുടെ സ്‌നേഹം മാത്രം നോക്കിയാല്‍ പോരെയെന്നാണ് രഞ്ജിത്ത് ചോദിക്കുന്നത്.

Adhila and Noora: ‘ബെഡ്‌റൂമിലെ കാര്യം നോക്കണോ, അവരുടെ സ്‌നേഹം മാത്രം നോക്കിയാല്‍ മതി’: രഞ്ജിത്ത്
Munshi Renjith About Adila And NooraImage Credit source: social media
sarika-kp
Sarika KP | Published: 21 Nov 2025 19:03 PM

ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ ശ്രദ്ധേയരായ മത്സരാർത്ഥികളിൽ രണ്ട് പേരാണ് ആദിലയും നൂറയും. ഷോയിൽ വന്നതിനു ശേഷമാണ് ഇരുവർക്ക് വലിയ പിന്തുണ ലഭിച്ചത്. എന്നാൽ ഇതിനിടെയിലും വലിയ രീതിയിലുള്ള വിവാദങ്ങളും ഇവരെ ചുറ്റിപറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് സഹമത്സരാര്‍ത്ഥിയായ മുന്‍ഷി രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ‌ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ന്യൂസ് ടുഡേ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മുന്‍ഷി രഞ്ജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

പുറത്തെ പ്രശ്നങ്ങളൊന്നും അവരെ ബാധിക്കുന്നില്ലെന്നാണ് മുന്‍ഷി രഞ്ജിത്ത് പറയുന്നത്. മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ എകെ ഫൈസലിന്റെ ഗൃഹപ്രവേശനം സംബന്ധിച്ച വിവാ​ദത്തിലും അ​ദ്ദേഹം പ്രതികരിച്ചു. ഒരു ചടങ്ങിലേക്ക് ക്ഷണിക്കപ്പടാതെ കടന്നുചെല്ലുന്നവരല്ല അവരെന്നാണ് രഞ്ജിത്ത് പറയുന്നത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഓരോ കാര്യങ്ങളുമായി തിരക്കിലാണ് അവരെന്നും അതിനിയിലാണ് അവിടേക്കും പോയതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. അവിടെയെത്തിയവരെ സ്വീകരിക്കുന്നതും, കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്നതുമൊക്കെ കണ്ടിരുന്നുവെന്നും അതിന് ശേഷം അവിടെ എന്താണ് നടന്നതെന്ന് നമ്മളാരും കണ്ടിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്.

Also Read: ‘എന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്! തെറ്റായ വാർത്തകൾ പ്രേചരിപ്പിക്കാതിരിക്കുക’; വിശദീകരണവുമായി ചാക്കോച്ചന്റെ ഡ്യൂപ്പ്

താൻ ആദ്യമായാണ് അവരെ കാണുന്നത്. പൂമ്പാറ്റയെന്ന പേര് ഇട്ടപ്പോഴാണ് അവര്‍ തന്നിലേക്ക് വരുന്നത്. അവരുടെ സ്നേഹബന്ധം താൻ പോസിറ്റീവായാണ് കാണുന്നത്. രണ്ട് പെണ്‍കുട്ടികള്‍ ഒന്നിച്ച് ജീവിക്കുന്നു എന്ന് പറയുമ്പോള്‍ ഇവര് ബെഡ്‌റൂമില്‍ എന്ത് ചെയ്യുന്നു എന്നോര്‍ത്താണ് എല്ലാവരുടെയും ആശങ്ക. അവര്‍ സ്‌നേഹത്തോടെ ജീവിക്കുന്നില്ലേ, പിന്നെ ബെഡ്‌റൂമിലെ കാര്യം നോക്കണോ. അവരുടെ സ്‌നേഹം മാത്രം നോക്കിയാല്‍ പോരെയെന്നാണ് രഞ്ജിത്ത് ചോദിക്കുന്നത്. വിവാഹം കഴിച്ചുവെന്ന് അവർ പറയുന്നില്ലെന്നും ഞങ്ങളെ മാതൃകയാക്കണം എന്ന് അവരാരോടും പറയുന്നുമില്ലെന്നും രഞ്ജിത്ത് പറയുന്നു.