Big Boss Season 7: ‘പണി വരുന്നുണ്ടെന്ന്’ മോഹൻലാൽ; വൻ മാറ്റങ്ങളുമായി ബിഗ് ബോസ്; ഏഴാം സീസണിൽ തൊപ്പിയും മസ്താനിയും?

Bigg Boss Malayalam Season 7 Prediction List: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാലിൻറെ 'പണി വരുന്നുണ്ട്' പ്രമോയും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികൾ ആരെല്ലാമെന്നത് സംബന്ധിച്ച ചർച്ചകളും ഒരു ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്.

Big Boss Season 7: പണി വരുന്നുണ്ടെന്ന് മോഹൻലാൽ; വൻ മാറ്റങ്ങളുമായി ബിഗ് ബോസ്; ഏഴാം സീസണിൽ തൊപ്പിയും മസ്താനിയും?

മസ്താനി, തൊപ്പി

Published: 

12 Jul 2025 | 06:15 PM

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാലിൻറെ ‘പണി വരുന്നുണ്ട്’ പ്രമോയും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ആറ് സീസണുകളെയും പോലെ ഇത്തവണയും പുതിയ വ്യത്യസ്തതകളുമായാണ് ബിഗ് ബോസ് എത്തുന്നതെന്നാണ് സൂചന. ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികൾ ആരെല്ലാമെന്നത് സംബന്ധിച്ച ചർച്ചകളും ഒരു ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്.

ഏഴാം സീസണിന്റെ പ്രഖ്യാപനം വന്നതുമുതൽ മത്സരാർത്ഥികളുടെ സാധ്യതാപട്ടിക കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. സിനിമ, സീരിയൽ താരങ്ങൾ, സംഗീത മേഖലയിൽ ഉള്ളവർ, ട്രാൻസ്‌ജെൻഡർ തുടങ്ങി വിവിധ മേഖലയിലുള്ള പലരുടെയും പേരുകൾ ഉയർന്ന വരുന്നുണ്ട്. കഴിഞ്ഞ സീസണുകളിൽ പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന പലരും ഇത്തവണത്തെ സാധ്യതാപട്ടികയിലും ഉണ്ട്. മല്ലു ടോക്ക്സ് പുറത്തുവിട്ട ആറ് പേര് അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ബിഗ് ബോസ് സീസൺ 7ൽ ഉണ്ടാകുമെന്നാണ് പ്രവചനം. കൂടാതെ, സീരിയൽ നടിയായ അവന്തിക, കണ്ടന്റ് ക്രിയേറ്റർമാരായ പ്രജുൻ മാഷ്, ബബിത ബബി, ട്രാൻസ് വുമണും അഭിനേത്രിയുമായ അമയ പ്രസാദ്, സ്റ്റാർ സിം​ഗർ സീസൺ10ലെ മെന്ററും ഗായകനുമായ അക്ബർ ഖാൻ എന്നിവരും ഏറ്റവും പുതിയ പ്രഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.

ALSO READ: ഭരത് ചന്ദ്രൻ കാണാൻ പോയപ്പോൾ എനിക്ക് കിട്ടിയ അടിയാണ് ആ സിനിമയിൽ ജയസൂര്യയിലൂടെ കാണിച്ചത്: ബിബിൻ ജോർജ്

കൂടാതെ, വിവാദങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചയായ രേണു സുധി, ആദിത്യൻ ജയൻ, ജിഷിൻ മോഹൻ തുടങ്ങിയവരും ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ പ്രഡിക്ഷൻ ലിസ്റ്റിൽ ഇവരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇഷാനി ഇഷ, ആദില, നൂറ, ആർ ജെ അഞ്ജലി, അപ്പാനി ശരത്ത്, അനുമോൾ, റോഹൻ ലോണ, ബിനീഷ് ബാസ്റ്റിൻ, സ്വീറ്റി ബെർണാഡ്, ജാസി, ബിജു സോപാനം, മസ്താനി എന്നിവരും ഏഴാം സീസണിൽ ഉണ്ടാകുമെന്നാണ് പ്രഡിക്ഷൻ ലിസ്റ്റ് നൽകുന്ന സൂചന.

കൂടാതെ, അടുത്തിതിടെ വിവാദങ്ങളിൽ അകപ്പെട്ട കണ്ടന്റ് ക്രിയേറ്റർ തൊപ്പി ബി​ഗ് ബോസിലേക്ക് വരുമെന്നും പറയപ്പെടുന്നു. എന്നാൽ, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ‘അതിപ്പോൾ പറയാൻ പറ്റില്ല’ എന്നായിരുന്നു തൊപ്പിയുടെ മറുപടി.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്