Bigg Boss Malayalam Season 7: ‘ബിഗ് ബോസ് വാതിൽ തുറന്ന് തരുവോ? എനിക്ക് വീട്ടിൽ പോകണം; മനസ് കൈവിട്ടു പോവുന്നു’; വീണ്ടും ആവർത്തിച്ച് രേണു സുധി
Bigg Boss Malayalam Season 7: തന്നെ വീട്ടിൽ വിടുമോ എന്നും വീട്ടിൽ പോകണമെന്നും രേണു ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത് കാണാം. തന്റെ മൈൻഡ് ഓക്കെയല്ല . തനിക്കെന്റെ കുഞ്ഞിനെ കാണണം. ബിഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ എന്നായിരുന്നു രേണു സുധി ക്യാമറ നോക്കി പറഞ്ഞത്.

Renu Sudhi
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഷോ ആരംഭിച്ചത് മുതൽ വാശീയേറിയ പോരാട്ടവും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുമാണ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ നാല് പേരാണ് ഷോയിൽ നിന്ന് പുറത്ത് പോയത്. മുൻഷി രഞ്ജിത്, ആർജെ ബിൻസി, ശാരിക, കലാഭവൻ സരിക എന്നിവരാണ് പുറത്ത് പോയത്.
എന്നാൽ ഇതിനിടെയിൽ ആ വിടവ് നികത്താൻ കരുത്തരായ ചില മത്സരാർത്ഥികളെ വൈൽഡ് കാർഡായി ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. സീരിയൽ താരം ജിഷിൻ മോഹൻ, അവതാരക മസ്താനി, യുട്യൂബറായ പ്രവീൺ, വ്ളോഗറും ഡാൻസുറും കൂടിയായി ആകാശ് സാബുവെന്ന സാബു , നടിയും മോഡലുമായ വേദ് ലക്ഷ്മി എന്നിവരാണ് വീട്ടിലെ പുതിയ അതിഥികൾ.
എന്നാൽ മിക്ക ദിവസങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്ന മത്സരാർത്ഥികളെയാണ് കണ്ടത്. എന്നാൽ ഇതിൽ നിന്ന് എല്ലാം മാറി നിൽക്കുന്നയാളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സോഷ്യൽ മീഡിയയിൽ വൈറൽ താരം രേണു സുധി. ഇത്തവണ ഏറെ തരംഗമാവുമെന്ന് കരുതിയിരുന്ന മത്സരാർത്ഥിയാണ് രേണു. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയായിരുന്നു. എന്നാൽ അതൊക്കെ അസ്ഥാനത്താവുന്ന കാഴ്ചയാണ് കണ്ടത്.
ബിഗ് ബോസ് വീട്ടിൽ ഗെയിം എന്താണ് എന്നറിയാതെ എത്തിയ വ്യക്തിയാണ് രേണു സുധിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനിടെയിൽ വീട്ടിൽ പോകണമെന്ന ആവശ്യം പലപ്പോഴും രേണു ബിഗ് ബോസിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ് രേണു. ബിഗ് ബോസ് തന്നെ വാതിലിലൂടെ പുറത്തേക്ക് വിടൂ. തന്നെ വീട്ടിൽ വിടുമോ എന്നും വീട്ടിൽ പോകണമെന്നും രേണു ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത് കാണാം. തന്റെ മൈൻഡ് ഓക്കെയല്ല . തനിക്കെന്റെ കുഞ്ഞിനെ കാണണം. ബിഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ എന്നായിരുന്നു രേണു സുധി ക്യാമറ നോക്കി പറഞ്ഞത്.