Bigg Boss Malayalam Season 7: ഇത്തവണ അനീഷ് എന്തുചെയ്തു?: തലയണ എറിഞ്ഞ് അക്ബർ; കൂട്ടം ചേർന്ന് ദേഷ്യപ്പെട്ട് മറ്റുള്ളവർ
Housemates Against Aneesh After Panippura Task: അനീഷിനെതിരെ വീണ്ടും ഹൗസ്മേറ്റ്സ്. പണിപ്പുര ടാസ്കിന് ശേഷമാണ് അനീഷിനെതിരെ മറ്റ് മത്സരാർത്ഥികൾ രംഗത്തുവന്നത്.
പണിപ്പുര ടാസ്കിന് ശേഷം അനീഷിനെതിരെ തിരിഞ്ഞ് ഹൗസ്മേറ്റ്സ്. അനീഷിനോട് കൂട്ടം കൂടി ദേഷ്യപ്പെടുന്ന ഹൗസ്മേറ്റ്സിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു. ഇതിനിടെ അനീഷിന് നേരെ അക്ബർ തലയണ എറിയുന്നുണ്ട്. ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ഈ ദൃശ്യവും കാണാം.
“നിന്നെക്കാൾ മാന്യന്മാരാണ് മറ്റേ രണ്ട് പേരും, കഴുതേ” എന്ന് അക്ബർ പറയുന്നുണ്ട്. ആര്യനും ജിസേലുമാണ് പണിപ്പുര ടാസ്കിൽ അനീഷിനൊപ്പം ഉണ്ടായിരുന്നത്. ഇതിന് അനീഷ് മറുപടി പറയുന്നില്ല. ഇതിനിടെ അനീഷ് സോഫയ്ക്ക് മുന്നിൽ വന്ന് സംസാരിക്കാൻ ശ്രമിക്കുന്നു. ഇതോടെ അപ്പാനി ശരതും അഭിഷേകും ചേർന്ന് ദേഷ്യപ്പെടുകയാണ്.
പ്രൊമോ വിഡിയോ




ഇത് കണ്ട് വീണ്ടും അക്ബർ അവിടേയ്ക്കെത്തുന്നു. ഇവർക്ക് ഇടയ്ക്കിടെ അനീഷ് മറുപടി നൽകുന്നുമുണ്ട്. ഇതിനിടെ അനീഷ് സോഫയ്ക്ക് മുന്നിൽ നിന്ന് സംസാരിക്കുമ്പോഴാണ് അക്ബർ തലയണ എറിയുന്നത്. മറ്റുള്ളവർ അത് ചെയ്യരുതെന്ന് പറയുന്നതും കേൾക്കാം. പണിപ്പുര ടാസ്കിൽ എന്താണ് നടന്നതെന്ന് വ്യക്തമല്ല. എന്നാൽ, പ്രൊമോയിലെ കമൻ്റുകൾ പരിഗണിക്കുമ്പോൾ അനീഷ് കൂടിയാലോചനയ്ക്ക് തയ്യാറായില്ലെന്നതാണ് ലഭിക്കുന്ന വിവരം.
പണിപ്പുര ടാസ്കിൽ സീസണിൽ ‘ഇനി സംസാരിക്കാൻ പാടില്ല, ജ്യൂസ് ഒറ്റ വലിയ്ക്ക് കുടിയ്ക്കണം, തല മൊട്ടയടിയ്ക്കണം’ എന്നീ മൂന്ന് ടാസ്കുകളാണ് ഉണ്ടായിരുന്നത്. അനീഷ്, ആര്യൻ, ജിസേൽ എന്നിവർ ടാസ്കിൽ മത്സരിച്ചു. എന്നാൽ, കൂടിയാലോചനയിൽ പങ്കെടുക്കാതെ അനീഷ് തനിക്ക് കിട്ടിയ ‘ഇനി സീസണിൽ സംസാരിക്കാൻ പാടില്ല’ എന്ന ടാസ്ക് ചെയ്യുകയായിരുന്നു എന്നാണ് സൂചന. ഇതിൽ അനീഷിന് അനുകൂലമായും പ്രതികൂലമായും ആളുകൾ പ്രതികരിക്കുന്നുണ്ട്. അനീഷ് ചെയ്തത് ശരിയാണെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.
ഇന്ന് രാത്രി 9.30നുള്ള ബിഗ് ബോസ് എപ്പിസോഡിൽ ടാസ്കും അതിന് ശേഷമുള്ള വഴക്കും കാണാം.