‘അപ്പാനി ചേട്ടൻ എനിക്ക് ചാച്ചനെപ്പോലെ, അന്ന് ചെവിയിൽ പറഞ്ഞത്; ചേട്ടന്റെ ഭാര്യ എന്നെ വിളിച്ചു’; ആർജെ ബിൻസി
Bigg Boss Malayalam Season 7 Fame RJ Bincy: അപ്പാനി തനിക്ക് സഹോദരനെ പോലെയാണെന്നാണ് ബിൻസി പറയുന്നത്. വിവാദങ്ങളും കോലാഹലവും കണ്ട് ശരത്തിന്റെ ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും ബിൻസി പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് രണ്ടാമത്തെ ആഴ്ചയായിരുന്നു ആർജെ ബിൻസി പുറത്തായത്. ഇതിനു ശേഷം അപ്പാനി ശരത്തുമായുള്ള സൗഹൃദമാണ് ബിൻസി പുറത്താകാൻ കാരണം എന്ന രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ബിൻസി ഹൗസിൽ തുടർന്നിരുന്നുവെങ്കിൽ അപ്പാനിയുടെ കുടുംബം തകർന്നേനെ എന്നാണ് പലരും കമന്റിട്ടത്.
ഇപ്പോഴിതാ തന്നെയും അപ്പാനി ശരത്തിനേയും ചേർത്തുള്ള വിവാദങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ആർജെ ബിൻസി. അപ്പാനി തനിക്ക് സഹോദരനെ പോലെയാണെന്നാണ് ബിൻസി പറയുന്നത്. വിവാദങ്ങളും കോലാഹലവും കണ്ട് ശരത്തിന്റെ ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും ബിൻസി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിൻസിയുടെ മറുപടി.
ഷോയിൽ നിന്ന് പുറത്തായതിൽ സങ്കടമുണ്ടെന്നും എന്നാൽ പുറത്തിറങ്ങിയശേഷമുള്ള ലൈഫ് താൻ ആസ്വദിക്കുന്നുണ്ടെന്നുമാണ് ബിൻസി പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ഒരു രഹസ്യവും നടക്കില്ലെന്നും ശരത്തേട്ടനെ ഹഗ് ചെയ്തശേഷം ചെവിയിൽ പറഞ്ഞത് കപ്പ് അടിച്ചിട്ട് വരണമെന്ന് മാത്രമാണെന്നും ബിൻസി പറഞ്ഞു.
Also Read:ഡിബേറ്റ് ടാസ്കിൽ ഏറ്റുമുട്ടി ഹൗസ്മേറ്റ്സ്; അനുമോളും റെന ഫാത്തിമയും തമ്മിൽ പൊരിഞ്ഞ പോര്
തന്നെയും ശരത്തേട്ടനേയും കുറിച്ച് ഷാനവാസ് പറഞ്ഞത് കണ്ടന്റുണ്ടാക്കുന്നതിന്റെ ഭാഗമാണ്. കണ്ടന്റ് ദാരിദ്രം വന്നപ്പോൾ എന്തെങ്കിലും വേണമല്ലോയെന്ന് കരുതി പറഞ്ഞതാകും. പുറത്താകുന്നതിനു മൂന്ന് ദിവസം മുൻപാണ് താൻ അക്ബർ-അപ്പാനി കൂട്ടുകെട്ടിലേക്ക് പോകുന്നത്. അധികം കമ്പനി ഒന്നും ആയിട്ടില്ല. പേഴ്സണൽ ഫേവറേറ്റായി ആരുമില്ലെന്നും ബിൻസി പറഞ്ഞു.
അവസാന മൂന്ന് ദിവസം അപ്പാനി ചേട്ടന്റെയും അക്ബറിന്റെയും അടുത്ത് പോയി ഇരിക്കുമായിരുന്നു. താൻ മാത്രമല്ല സരിഗ ചേച്ചി, ബിന്നിയും എല്ലാം ഉണ്ടായിരുന്നു. അപ്പാനി ചേട്ടൻ തനിക്ക് ചാച്ചനെപ്പോലെ എന്നാണ് താൻ പറഞ്ഞത്. അപ്പാനി ചേട്ടൻ വളരെ ജെനുവിനായ വ്യക്തിയാണ്. താനും അതുപോലെ സാധാരണക്കാരിയാണ്. അതുകൊണ്ട് പുള്ളിയോട് സംസാരിക്കുമ്പോൾ ആങ്ങളയോട് സംസാരിക്കുന്നത് പോലെയായിരുന്നു. ചാച്ചാ എന്ന് അപ്പനെ മാത്രമല്ല ആങ്ങളേയും വിളിക്കും. ആ വൈബാണ് പുള്ളിയിൽ നിന്നും തനിക്ക് കിട്ടിയിട്ടുള്ളതെന്നാണ് ബിൻസി പറഞ്ഞത്.
തന്നോട് ശരത്തേട്ടൻ ഏറ്റവും കൂടുതൽ സംസാരിച്ചത് ഭാര്യ രേഷ്മയെ കുറിച്ചായിരുന്നുവെന്നാണ് ബിൻസി പറയുന്നത്. ശരത്തേട്ടന്റെ ഭാര്യ തന്നെ വിളിച്ചിരുന്നു. താൻ 24 മണിക്കൂറും ലൈവ് കാണുന്നയാളാണെന്നും നിങ്ങളുടെ കാര്യത്തിൽ മോശമായി ഒന്നും തോന്നിയിട്ടില്ലെന്നും തനിക്ക് അറിയാം തന്റെ ഭർത്താവിനെ എന്ന് രേഷ്മ പറഞ്ഞുവെന്നുമാണ് ബിൻസി പറയുന്നത്.