Bigg Boss Malayalam Season 7: ക്യാപ്റ്റൻസിയ്ക്കായി പിടിവള്ളി ടാസ്ക്; അനുമോളെ മനപൂർവം ശല്യപ്പെടുത്തി നെവിൻ
Nevin Against Anumol In Captaincy Task: ക്യാപ്റ്റൻസി ടാസ്കിൽ അനുമോളെ മനപൂർവം പരാജയപ്പെടുത്താൻ നെവിൻ്റെ ശ്രമം. ഇതിൻ്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്.
വരുന്ന ആഴ്ചയിലെ ക്യാപ്റ്റനാരെന്ന് കണ്ടെത്താൻ പിടിവള്ളി ടാസ്ക്. ആര്യൻ, അനുമോൾ, സാബുമാൻ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നത്. ഇതിൻ്റെ പ്രൊമോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ടാസ്കിനിടെ അനുമോളെ പരാജയപ്പെടുത്താൻ മനപൂർവം ശല്യപ്പെടുത്തുന്ന നെവിൻ്റെ ദൃശ്യങ്ങളും പ്രൊമോ വിഡിയോയിലുണ്ട്.
ഒരു വള്ളിയിൽ മൂന്ന് പേരും പിടിക്കണം. അവസാനം ആര് ബാക്കിയാവുന്നോ അയാളാവും അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ. ദേഹോപദ്രവമല്ലാതെ മത്സരാർത്ഥികൾക്ക് തന്ത്രപരമായി മറ്റുള്ളവരെക്കൊണ്ട് പിടി വിടുവിക്കാൻ ശ്രമിക്കാം. ഇത് മൂന്ന് പേരും ശ്രമിക്കുന്നുമുണ്ട്. എന്നാൽ, ടാസ്കിനിടെ പലപ്പോഴും നെവിൻ അനുമോളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണ്. മുൻപ് പല ടാസ്കുകളിലും അനുമോൾക്കെതിരെ നെവിൻ മനപൂർവം ഗെയിം കളിച്ചിരുന്നു.




ഈ ടാസ്കിൽ അടുക്കളയിൽ വച്ച് നെവിൻ അനുമോളുടെ കൈ വിടുവിക്കാൻ ശ്രമിക്കുകയാണ്. കൈ കഴുകിയിട്ട് അനുമോളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുമ്പോൾ ‘ഇത് എന്ത് പരിപാടിയാണ് കാണിക്കുന്നത്?’ എന്ന് അനുമോൾ ചോദിക്കുന്നു. ‘ഡിസർവിങ് അല്ലാത്തവർ വള്ളി പിടിച്ചോണ്ട് നടക്കുന്നു’ എന്നാണ് നെവിൻ ഇതിന് നൽകുന്ന മറുപടി. ശേഷം പാത്രം കഴുകി അതിൽ നിന്ന് അനുമോളുടെ മുഖത്തേക്ക് നെവിൻ വെള്ളം തെറിപ്പിക്കുന്നു. ഇതോടെ ‘നിനക്കെന്താണ് പ്രശ്നം’ എന്ന് അനുമോൾ ചോദിക്കുന്നു. ഇതോടെ കയർ തൻ്റെ കയ്യിൽ കൊരുത്ത് നെവിൻ വലിക്കുകയാണ്. ഇതോടെ ആര്യനും നെവിനും മറിഞ്ഞുവീഴുന്നു.
കഴിഞ്ഞ ഡാൻസ് മാരത്തൺ ടാസ്കിൽ അനുമോൾ വിജയിക്കുമെന്ന ഘട്ടത്തിൽ നെവിൻ തൻ്റെ കയ്യിലുള്ള എല്ലാ കോയിനുകളും ആര്യന് നൽകിയിരുന്നു. അങ്ങനെ ആര്യൻ ടാസ്കിൽ വിജയിക്കുകയും ചെയ്തു. ഡാൻസ് മാരത്തൺ ടാസ്കിലെ മികച്ച പ്രകടനങ്ങൾ പരിഗണിച്ചാണ് ഈ മൂന്ന് പേർ ഇപ്പോൾ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നത്.
പ്രൊമോ വിഡിയോ കാണാം