AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramesh Pisharody: ‘അതിനുശേഷം ഞാൻ ആ വസ്ത്രം ധരിച്ചിട്ടില്ല’; അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി

Ramesh Pisharody: ഒരു സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ജീവിതകാലം മൊത്തം താൻ നേരിടുന്ന അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ

Ramesh Pisharody: ‘അതിനുശേഷം ഞാൻ ആ വസ്ത്രം ധരിച്ചിട്ടില്ല’; അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി
Ramesh PisharodyImage Credit source: Social Media
ashli
Ashli C | Published: 29 Oct 2025 10:06 AM

മലയാളികളെ ചിരിപ്പിച്ച് ഒപ്പം കൂടിയ നടനാണ് രമേശ് പിഷാരടി. ചുരുങ്ങികാലം കൊണ്ടാണ് രമേഷ് തന്റെ കഴിവുകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തത്. സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമല്ല വ്യക്തിജീവിതത്തിലും സോഷ്യൽ മീഡിയയിലൂടെ രമേശ് ആളുകളെ ചിരിപ്പിക്കാറുണ്ട്. തന്റെ പോസ്റ്റുകൾക്ക് രമേശ് പങ്കുവെക്കുന്ന ക്യാപ്ഷനുകൾക്ക് തന്നെ ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ ഒരു സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ജീവിതകാലം മൊത്തം താൻ നേരിടുന്ന അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ.

ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിലെ സിനിമയാണ് അമർ അക്ബർ അന്തോണി. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ എഴുതി നാദിർഷ സംവിധാനം ചെയ്ത ചിത്രം 2015ലാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നമിത പ്രമോദ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, കെപിഎസി ലളിത എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന സിനിമ ആ വർഷത്തെ ഹിറ്റ് പടങ്ങളിൽ ഒന്നായി മാറി.

ALSO READ: ശ്ശെടാ… ആ നടിയോ? കിലുക്കത്തിൽ മോഹൻലാലിന്റെ നന്ദിനിക്കുട്ടിയാകേണ്ടിയിരുന്നത് രേവതിയല്ല! മറ്റൊരു നടി

ദൈർഘ്യമുള്ള സ്ക്രീൻ സ്പേസുകൾ ഇല്ലെങ്കിലും ചിത്രത്തിൽ ഉടനീളം കേട്ടുവരുന്ന പേരാണ് രമേശ് പിഷാരിയുടെ ഉണ്ണി എന്ന കഥാപാത്രം. യഥാർത്ഥത്തിൽ ആ ചിത്രത്തിനു ശേഷം നമ്മുടെ സമൂഹത്തിൽ ഒരുപാട് ഉണ്ണിമാർ ഉണ്ട് എന്ന യാഥാർത്ഥ്യം കൂടിയാണ് സിനിമ തുറന്നു കാട്ടിയത്. നാട്ടുകാർക്കും വീട്ടുകാർക്കും പരോപകാരി. ആരോടും മോശമായ പെരുമാറ്റം ഇല്ല. എന്നാൽ ആരും കാണാതെ എല്ലാ വിക്രസുകളും ഒപ്പിക്കുന്ന വ്യക്തിത്വം. അതാണ് നല്ലവനായ ഉണ്ണി.

അതിൽ ആളുകളെ ഏറ്റവും പൊട്ടിച്ചിരിപ്പിച്ച ഒരു ഹോസ്പിറ്റൽ സീൻ ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ തന്റെ അമ്മയെ ആശുപത്രിയിൽ കാണാൻ വരുന്ന ഉണ്ണിയുടേത്. സീരിയസായി അമ്മ കിടക്കുമ്പോൾ ഷർവാണി ധരിച്ചാണ് ഉണ്ണി ആശുപത്രിയിൽ എത്തുന്നത്. ഇന്നും ആളുകൾ ആവർത്തിച്ചു കാണുന്ന സീനുകളിൽ ഒന്നാണിത്. എന്നാൽ ഇപ്പോൾ തനിക്ക് ഷർവാണി ഇടാൻ സാധിക്കുന്നില്ല എന്നാണ് നടൻ പറയുന്നത്. ആ സിനിമയ്ക്ക് ശേഷം കല്യാണത്തിനോ കാതുകുത്തിനോ ഷർവാണിയിട്ടു പോയിട്ടില്ല. ഇട്ടാൽ അപ്പം നല്ലവനായ ഉണ്ണി എന്ന പേര് വരും എന്നാണ് താരം പറയുന്നത്. അമർ അക്ബർ അന്തോണി 50 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയത്.