AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Akhil Marar: ‘ബിഗ്‌ ബോസ് ഗ്രാന്റ് ഫിനാലെയിലേക്ക് എന്നെ വിളിക്കണം; എന്റെ കപ്പ് ശോഭയ്ക്ക് തന്നേക്കാം’; അഖിൽ മാരാർ

Akhil Marar Raises Allegations Against Sobha Viswanath; സീസൺ ഏഴിന്റെ ഫിനാലെയിലേക്ക് ദയവായി തന്നെ ക്ഷണിക്കണമെന്നും താൻ വരുന്നത് തനിക്ക് ലഭിച്ച കപ്പ് കൊണ്ടായിരിക്കുമെന്നുമാണ് താര പറയുന്നത്. ആ കപ്പ് നിങ്ങൾ മുൻ മത്സരാർത്ഥി ശോഭയ്ക്ക് നൽകണമെന്നാണ് അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

Bigg Boss Malayalam Akhil Marar: ‘ബിഗ്‌ ബോസ് ഗ്രാന്റ് ഫിനാലെയിലേക്ക് എന്നെ വിളിക്കണം; എന്റെ കപ്പ് ശോഭയ്ക്ക് തന്നേക്കാം’; അഖിൽ മാരാർ
Akhil Marar Raises Allegations Against Sobha Viswanath
sarika-kp
Sarika KP | Published: 29 Oct 2025 09:17 AM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ബി​ഗ് ബോസ് മുൻ മത്സരാർത്ഥിയും നടനുമായ അഖിൽ മാരാർ. ബി​ഗ് ബോസ് സീസൺ അഞ്ചിലെ വിജയി കൂടിയാണ് താരം. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായ താരം പല കാര്യങ്ങളിലും പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മുൻ മത്സരാർത്ഥി ശോഭയ്ക്കെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് അഖിൽ മാരാർ.

ഇത് പ്രേക്ഷകർക്ക് വേണ്ടി ചെയ്യുന്ന വീഡിയോ അല്ലെന്നും ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ളവർക്ക് വേണ്ടിയാണെന്നും പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ആരംഭിച്ചത്. സീസൺ ഏഴിന്റെ ഫിനാലെയിലേക്ക് ദയവായി തന്നെ ക്ഷണിക്കണമെന്നും താൻ വരുന്നത് തനിക്ക് ലഭിച്ച കപ്പ് കൊണ്ടായിരിക്കുമെന്നുമാണ് താര പറയുന്നത്. ആ കപ്പ് നിങ്ങൾ മുൻ മത്സരാർത്ഥി ശോഭയ്ക്ക് നൽകണമെന്നാണ് അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

ഇത് നൽകാതെ തനിക്കോ, പ്രേക്ഷകർക്കോ ഒരു സമാധാനം ലഭിക്കില്ലെന്നും സീസൺ അഞ്ച് കഴിഞ്ഞെന്ന് മുതൽ താൻ അല്ല വിജയി എന്നും ശോഭയാണെന്നും അവർ പറഞ്ഞു നടക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. മൂന്ന് ശതമാനം വോട്ട് കിട്ടിയ ശോഭ 82 ശതമാനം വോട്ട് കിട്ടിയ തന്നെയും തനിക്ക് വോട്ട് ചെയ്ത് പ്രേക്ഷകരേയും കോമാളിയാക്കുന്ന പരിപാടിയാണ് ചെയ്യുന്നത്.

Also Read:അങ്ങനെ ആ കോമ്പോയും അവസാനിച്ചു; ആദിലയും നൂറയുമായുള്ള സൗഹൃദത്തിന് തിരശീലയിട്ട് അനുമോൾ

രണ്ടര വർഷത്തോളമായി ഇത് സഹിക്കുന്നു. ഇതുപോലെ അസൂയയുള്ള വ്യക്തിയെ വേറെ കണ്ടിട്ടില്ല. ഇപ്പോഴും പിആർ എന്നാണ് പറയുന്നത്. ജനങ്ങൾ ആ വ്യക്തിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വോട്ട് ചെയ്തത് എന്ന് ശോഭ മനസിലാക്കണം. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് ശോഭ ആരെയാണ് പിആർ ഏൽപ്പിച്ചത് എന്ന് താൻ വേണമെങ്കിൽ അവരെ മുന്നിൽ നിർത്തി പറയാമെന്നും താരം പറയുന്നു.

ബി​ഗ് ബോസിലേക്ക് താൻ പോയത് സാമ്പത്തികമായി അത്ര ബുദ്ധിമുട്ട് നേരിട്ട സമയത്താണെന്നും ജീവിക്കാൻ മറ്റൊരു മാർ​ഗമില്ലാത്ത സമയത്താണ് പോയത്. അങ്ങനെയുള്ള താൻ പണം ചിലവഴിച്ച് പിആർ നൽകുമോ എന്നാണ് അഖിൽ ചോദിക്കുന്നത്. ബിഗ് ബോസിൽ പോയി ഒരു 25 ദിവസം പിടിച്ചുനിൽക്കാനാണ് താൻ ശ്രമിച്ചത്. അതുകൊണ്ട് തന്റെ കടങ്ങൾ എല്ലാം ഒരു പരിധി വരെ തീരുമെന്ന് കരുതി.

നൂറ് ദിവസത്തെ സാരിയും കൊണ്ടാണ് ശോഭ ഷോയിൽ എത്തിയത്. തനിക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി ശമ്പളമാണ് അവര്‍ക്ക് ചാനല്‍ നല്‍കിയിരുന്നതെന്നും അഖില്‍ വെളിപ്പെടുത്തി. ഇത് അന്നത്തെ ചാനല്‍ തലപ്പത്ത് ഉണ്ടായിരുന്ന ചിലര്‍ ശോഭയ്ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.ചാനലിനെതിരെയും അഖില്‍ തുറന്നടിച്ചു. തന്റെ വിജയം ചാനല്‍ ഒട്ടും ആസ്വദിച്ചിരുന്നില്ലെന്നും അതിന്റെ തെളിവാണ് ഫിനാലെ സെലിബ്രേഷനില്‍ അന്നത്തെ ചാനല്‍ തലപ്പത്തുള്ള ഒരാള്‍ പോലും പങ്കെടുക്കാത്തതെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി.