Bigg Boss Malayalam : ‘ഞാൻ അവരെ എൻ്റെ വീട്ടിൽ കയറ്റും, പറ്റില്ലെങ്കിൽ ഇറങ്ങി പോയ്ക്കോളൂ’; ലാലേട്ടൻ ഓൺ ഫയർ
Bigg Boss Malayalam Season 7 Mohanlal Latest Weekend Episode : നിൻ്റെ ഒക്കെ വീട്ടിൽ പോലും കേറ്റാത്തവളുമാരാണ് ഇവർ, ജോലി ചെയ്ത് തന്നെത്താൻ നിൽക്കുന്നവരെ താൻ ബഹുമാനിക്കൂ എന്നായിരുന്നു ആദിലയ്ക്കും നൂറയ്ക്കുമെതിരെ വേദ് ലക്ഷ്മി ആക്രോഷിച്ചത്.

Mohanlal, Ved Lakshmi Bigg Boss Malayalam
ഇത്തവണ ബിഗ് ബോസ് ആര് കൊണ്ടുപോയി എന്ന പറഞ്ഞാൽ അത് റിയാലിറ്റി ഷോയുടെ മുഖവും അവതാരകനുമായ മോഹൻലാൽ കൊണ്ടുപോയി എന്ന് തന്നെ പറയാം. വാരാന്ത്യ എപ്പിസോഡുകളിൽ മോഹൻലാൽ എടുക്കുന്ന നിലപാടും നൽകുന്ന മറുപടിയും ഷോയുടെ ഗ്രാഫിനെ മുകളിലേക്കെത്തിക്കുകയാണ്. അതുപോലെ ഈ ആഴ്ചത്തെ എപ്പിസോഡ് മോഹൻലാൽ തൂക്കുമെന്നുള്ള സൂചനയാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട പ്രൊമോ വീഡിയോ നൽകുന്നത്. ഈ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും വലിയ വിവാദങ്ങൾ സൃഷ്ടിച്ച വേദ് ലക്ഷ്മിയെയും മസ്താനിയെയും മോഹൻലാൽ നിർത്തിപൊരിക്കുന്ന പ്രൊമോ വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
“ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ… അവർ നിങ്ങളുടെ ചിലവിൽ ജീവിക്കുന്നവരാണോ? ഞാൻ എൻ്റെ വീട്ടിൽ കയറ്റും അവരെ. ഇത്തരം കമൻ്റുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ… മറ്റുള്ള ആർക്കും പ്രശ്നമില്ല, നിങ്ങൾക്ക് രണ്ട് പേർക്ക് മാത്രമാണ് ഇത്രയും പ്രശ്നം… നിൻ്റെ ഒക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്തത് എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്, ഇറങ്ങി പോയ്ക്കോളൂ, ഷോയിൽ നിന്നും ഇറങ്ങി പോയ്ക്കോളൂ” എന്ന് രൂക്ഷമായ ഭാഷയിലാണ് മോഹൻലാൽ വേദ് ലക്ഷ്മിയെയും മസ്താനിയെയും വിമർശിച്ചത്.
വീഡിയോ കാണാം
ആദിലയെയും നൂറയെയും കടന്നാക്രമിച്ച് വേദ് ലക്ഷ്മി
ഷോയിലെ ലെസ്ബിയൻ കപ്പിൾ മത്സരാർഥികളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ അതിരൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം വേദ് ലക്ഷ്മി രംഗത്തെത്തിയത്. ഷോയുടെ പുറത്തുള്ള കാര്യങ്ങൾ മുൻനിർത്തിയായിരുന്നു ലക്ഷ്മി ലെസ്ബിയൻ പങ്കാളികളെ വാക്കുകൾ കൊണ്ട് കടന്നാക്രമിച്ചത്. ആദിലയെയും നൂറയെയും സ്വന്തം വീട്ടിൽ പോലും കയറ്റാൻ കൊള്ളാത്തവരാണെന്നും, ജോലി ചെയ്ത് വരുമാനം ഉണ്ടാക്കണമെന്നാണ് എന്നിട്ട് വേണം ബഹുമാനം നേടിയെടുക്കേണ്ടതെന്നായിരുന്നു ലക്ഷ്മി ആക്രോഷിച്ചുകൊണ്ട് പറഞ്ഞത്. ലക്ഷ്മിയുടെ ഈ വാക്കുകൾക്കെതിരെ ഷോയ്ക്ക് പുറത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും വിമർശനത്തിനും വഴിവെച്ചു.
ഒനീലിനെയും അപമാനിച്ചു
ഷോയിലെ ഒരു ഗെയിമിനിടെ മസ്താനിയെ മോശമായ രീതിയിൽ സ്പർശിച്ചു എന്ന പേരിലാണ് വേദ് ലക്ഷ്മി ഒനീലിനെ അപമാനിച്ചത്. ഈ ഗുരുതരമായ ആരോപണങ്ങൾക്ക് മസ്കതാനിയും കൂട്ടുനിന്നു. ഗെയിമിനിടെ ഇക്കാര്യം സംസാരിക്കാതെ രാത്രിയിൽ പല്ല് തേക്കുന്നതിനിടെയാണ് ലക്ഷ്മി ഈ വിഷയം പുറത്തിടുന്നത്. താൻ ഒരിക്കലും മനപ്പൂർവ്വം അങ്ങനെ ചെയ്യില്ലെന്നും താൻ വീഴാൻ പോയപ്പോൾ അറിയാതെ ഇടിച്ചതാണെന്നും ഒനീൽ വിശദീകരിച്ചപ്പോഴും അത് മസ്താനിയും വേദ് ലക്ഷ്മിയും ചെവി കൊണ്ടില്ല. ഇതിനെല്ലാം മറുപടിയാണ് ഇന്നത്തെ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ മത്സരാർഥികൾക്ക് നൽകാൻ പോകുന്നത്.