Bigg Boss Malayalam season 8: ബിഗ് ബോസില്‍ മത്സരിക്കാം; സാധാരണക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്

Bigg Boss Malayalam Season 8 Commoner Agnipareeksha and Selection Process Details: കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണില്‍ സാധാരണക്കാരെ തിരഞ്ഞെടുക്കാന്‍ പുതിയ പരീക്ഷണങ്ങളാണ് ബിഗ് ബോസ് ടീം നടത്താന്‍ പോകുന്നത്. ബിഗ് ബോസ് അഗ്നിപരീക്ഷ എന്ന മത്സരം വഴിയായിരിക്കും ഈ സീസണിലേക്കുള്ള സാധാരണക്കാരുടെ എന്‍ട്രി.

Bigg Boss Malayalam season 8: ബിഗ് ബോസില്‍ മത്സരിക്കാം; സാധാരണക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ എട്ട്

Updated On: 

23 May 2026 | 06:05 PM

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21നാണ് ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ കാത്തിരിക്കുന്ന സുപ്രധാന വാര്‍ത്തയുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. എട്ടാം സീസണിന്റെ ലോഗോ പുറത്തുവിട്ടതിനോടൊപ്പം ബിഗ് ബോസിലേക്ക് എങ്ങനെയായിരിക്കും സാധാരണക്കാരെ തിരഞ്ഞെടുക്കുക എന്ന് വ്യക്തമാക്കുന്ന വിവരങ്ങളും അന്നേദിവസം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു.

കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണില്‍ സാധാരണക്കാരെ തിരഞ്ഞെടുക്കാന്‍ പുതിയ പരീക്ഷണങ്ങളാണ് ബിഗ് ബോസ് ടീം നടത്താന്‍ പോകുന്നത്. ബിഗ് ബോസ് അഗ്നിപരീക്ഷ എന്ന മത്സരം വഴിയായിരിക്കും ഈ സീസണിലേക്കുള്ള സാധാരണക്കാരുടെ എന്‍ട്രി.

എല്ലാ സീസണുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതലാളുകളെ എട്ടാം സീസണില്‍ ഷോയിലേക്ക് എത്തിക്കാനും ബിഗ് ബോസ് ലക്ഷ്യമിടുന്നു. പ്രീ ലോഞ്ച് റിയാലിറ്റി ഷോ അല്ലെങ്കില്‍ ടാലന്റ് ഹണ്ട് മത്സരത്തിലൂടെയാകും അഗ്നിപരീക്ഷ. ബിഗ് ബോസ് ഷോ ആരംഭിക്കുന്നതിന് മുമ്പ് സാധാരണക്കാര്‍ക്ക് ഏഷ്യാനെറ്റ് ഒരുക്കുന്ന ടാലന്റ് ഷോയില്‍ തങ്ങളുടെ കഴിവ് തെളിയിക്കാവുന്നതാണ്. ഇതില്‍ മുന്നേറുന്നവര്‍ക്ക് ബിഗ് ബോസ് ഷോയിലേക്ക് നേരിട്ട് അവസരം നല്‍കും. മുന്‍ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ എന്തുകൊണ്ട് ബിഗ് ബോസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി സാധാരണക്കാര്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്താണ് സെലക്ഷന്‍ നടപടികള്‍ ഉണ്ടായിരുന്നത്.

ബിഗ് ബോസില്‍ മത്സരിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം?

മത്സരാര്‍ഥികളായി അപേക്ഷിക്കുന്നവര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
മലയാളം നന്നായി സംസാരിക്കാന്‍ അറിയുന്നവരായിരിക്കണം അപേക്ഷകര്‍.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഷോയുടെ ഭാഗമാകാന്‍ സാധിക്കുക.
ആത്മവിശ്വാസം, വിനോദശേഷി, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

എട്ടാം സീസണില്‍ മത്സരിക്കാന്‍ അപേക്ഷിക്കുന്നതിനായുള്ള ഔദ്യോഗിക ലിങ്കുകളും രജിസ്‌ട്രേഷന്‍ തീയതിയും ബിഗ് ബോസ് ടീം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈകാതെ ഷോയ്ക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴിയാകും അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നാണ് വിവരം.

Also Read: Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളത്തില്‍ ജോലിക്ക് ആളെ വേണം; ഒഡീഷന്‍ ഉടന്‍

ബിഗ് ബോസ് തെലുഗിലും അഗ്നിപരീക്ഷ

തെലുഗു ബിഗ് ബോസ് സീസണ്‍ ഒന്‍പതില്‍ സാധാരണക്കാര്‍ക്കായി അഗ്നിപരീക്ഷ എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. മെയിന്‍ ഷോ ആരംഭിക്കുന്നതിന് മുമ്പ് 15 എപ്പിസോഡുകളുള്ള ഒരു ചെറിയ സീസണ്‍ നടത്തിയായിരുന്നു ഇത്. ഇതില്‍ പങ്കെടുത്തതെല്ലാം സാധാരണക്കാരായിരുന്നു. അപേക്ഷകരില്‍ നിന്ന് 45 പേരെയാണ് ഷോട്ട്‌ലിസ്റ്റ് ചെയ്തത്, ഇതില്‍ നിന്ന് 15 പേരെ സെലക്ട് ചെയ്തു. ശേഷം വോട്ടിങ്ങിന്റെയും വിധികര്‍ത്താക്കളുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ ആറുപേര്‍ ഷോയിലേക്ക് കയറി. സാധാരണക്കാരിയായി എത്തിയ കല്യാണിയാണ് ബിഗ് ബോസ് തെലുഗു സീസണ്‍ ഒന്‍പതിന്റെ വിജയകിരീടം ചൂടിയത്.

ബിഗ് ബോസ് സീസണ്‍ എട്ട് എന്ന് തുടങ്ങും?

ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് വിവരം. അതിനായുള്ള നടപടികളെല്ലാം ഏഷ്യാനെറ്റും ബിഗ് ബോസും ആരംഭിച്ചുകഴിഞ്ഞു, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ബോസിലേക്ക് ജോലിക്ക് ആളെ വേണമെന്ന് അറിയിച്ച് ബിഗ് ബോസ് ടീം പരസ്യം പുറത്തുവിട്ടത്. ഇതിന്മേലുള്ള നടപടികളും പുരോഗമിക്കുകയാണ്.

English Summary

Bigg Boss Malayalam Season 8 Agnipareeksha is expected to begin soon as the show prepares to select common contestants. Here are the eligibility criteria, audition process, and important guidelines applicants should know before applying for the reality show.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്