Bigg Boss Malayalam Season 8: അടിപൊട്ടി! കൺട്രോൾ വിട്ട താഷി ഗൗതമിന് കൊടുത്തു, ഹൗസിൽ വൻ സംഘർഷം
High Drama in Bigg Boss House as Tashi Loses Control: പെട്ടെന്ന് പ്രകോപിതനായ താഷി എൽദോക്ക് നേരെ പാഞ്ഞടുത്തു. ഇതിനിടയിൽ നിന്ന ഗൗതമിന് താഷിയുടെ കൈകൊണ്ട് പരിക്കേൽക്കുകയായിരുന്നു. വയറിന് ഇടിയേറ്റ ഗൗതം നിലത്തു വീഴുകയും പിന്നീട് മെഡിക്കൽ സഹായം തേടുകയും ചെയ്തു. ഈ വിഷയത്തെ ചുറ്റിപ്പറ്റി എൽദോയും താഷിയും തമ്മിൽ പിന്നീട് രൂക്ഷമായ വാഗ്വാദമാണ് നടന്നത്.

High Drama In Bb House As Tashi Loses Control
അങ്ങനെ ഇത്തവണത്തെ ബിഗ് ബോസ് സീസണിലും ഫിസിക്കൽ അസോൾട്ട് ആരോപണം ഉയർന്നിരിക്കുകയാണ്. താഷി ഗൗതമിനെ ഫിസിക്കലായി അറ്റാക്ക് ചെയ്തു എന്നുള്ളതാണ് ഉയർന്നിരിക്കുന്ന വിഷയം. ഹൗസിലെ പതിനേഴാം ദിവസം വന്ന ഒരു ടാസ്കിനെ തുടർന്നാണ് ഈ കയ്യാങ്കളി ഉണ്ടായത്. നിലവിൽ ഹൗസിൽ അധികാര വർഗ്ഗവും പുറത്താക്കപ്പെട്ട വരും എന്നിങ്ങനെ രണ്ട് ടീമുകൾ ആയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇതിൽ അധികാര വർഗ്ഗത്തിന് തങ്ങളുടെ പവർ നിലനിർത്താനും ബെഡ്റൂം തുടർന്നും ഉപയോഗിക്കുവാനുമുള്ള അവസരത്തിനും ഹൗസിനു പുറത്തുള്ള ടീമിന് ബെഡ്റൂം കയ്യടക്കാനും അധികാരം പിടിച്ചെടുക്കാനും അവസരം നൽകുന്നതായിരുന്നു ടാസ്ക്.
വീടിനു പുറത്തു താമസിക്കുന്നതിന്റെയും കിടന്നുറങ്ങുന്നതിന്റെയും ബുദ്ധിമുട്ടുകൾ നിങ്ങളിൽ പലരും ഇതിനകം മനസ്സിലാക്കി, ഇനി അകത്തുള്ള വർക്ക് ബെഡ്റൂമിന്റെ അവകാശം നിലനിർത്താനും പുറത്തുള്ളവർക്ക് ബെഡ്റൂമിന് അകത്തേക്കുള്ള പ്രവേശനം തിരികെ ലഭിക്കാനും വേണ്ടിയുള്ള ടാസ്ക് ആണ് ഇതെന്ന അറിയിപ്പ് മുൻകൂട്ടി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകി. പുറത്താക്കപ്പെട്ടവരാണ് ടാസ്കിൽ ജയിക്കുന്നത് എങ്കിൽ നിലവിൽ അകത്തുള്ള ലീഡർ ഉൾപ്പെടെയുള്ളവർ പുറത്ത് കിടന്നുറങ്ങേണ്ടി വരുമെന്നും ബിഗ് ബോസ് അറിയിച്ചു. അതിനുപുറമേ പുറത്തുള്ളവരാണ് വിജയിക്കുന്നതെങ്കിൽ ഹൗസിന്റെ പൂർണ്ണ ഭരണവും ഏറ്റെടുക്കാനുള്ള അവസരവും അവർക്ക് ലഭിക്കുമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.
Also Read: ശ്രീലക്ഷ്മി മുട്ട കട്ടോണ്ട് പോയി! ആരോപണവുമായി ജസീല
ഇരു ടീമിൽ നിന്നും രണ്ടുപേർ വീതമാണ് ടാസ്കിൽ പങ്കെടുത്തത്. പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിൽ നിന്ന് എൽദോയും ലോലിറ്റയും അധികാരികളുടെ ടീമിൽ നിന്നാകട്ടെ താഷിയും ആസിഫും ആണ് മത്സരിച്ചത്. ഹൗസിന്റെ അധികാരം ആർക്കെന്ന് നിശ്ചയിക്കുന്ന ടാസ്ക് ആയതിനാൽ വളരെ ആവേശത്തോടെയാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത്. ടാസ്ക് ഏരിയയിൽ പ്രത്യേകം ക്രമീകരിച്ച ത്രാസിൽ ഭാരം നിറയ്ക്കുക എന്നതായിരുന്നു ടാസ്ക്.
എന്നാൽ ടാസ്ക് മര്യാദയ്ക്ക് പൂർത്തിയാക്കുന്നതിന് പകരം അങ്ങോട്ടുമിങ്ങോട്ടും ബലപ്രയോഗം നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി. അവസാനം സമയം തീർന്ന് മത്സരിച്ചവർ പുറത്തെത്തി. തുടർന്ന് എൽദോയും താഷിയും തമ്മിൽ ത്രാസ് നശിപ്പിച്ചത് സംബന്ധിച്ച് തർക്കം തുടങ്ങി. ഇതിനിടയിൽ പെട്ടെന്ന് പ്രകോപിതനായ താഷി എൽദോക്ക് നേരെ പാഞ്ഞടുത്തു. ഇതിനിടയിൽ നിന്ന ഗൗതമിന് താഷിയുടെ കൈകൊണ്ട് പരിക്കേൽക്കുകയായിരുന്നു. വയറിന് ഇടിയേറ്റ ഗൗതം നിലത്തു വീഴുകയും പിന്നീട് മെഡിക്കൽ സഹായം തേടുകയും ചെയ്തു. ഈ വിഷയത്തെ ചുറ്റിപ്പറ്റി എൽദോയും താഷിയും തമ്മിൽ പിന്നീട് രൂക്ഷമായ വാഗ്വാദമാണ് നടന്നത്. മോശമായ രീതിയിൽ താഷി സംസാരിച്ചു എന്നുപറഞ്ഞ് കടൽ കൊമ്പനും വിഷയത്തിൽ വൈകാരികമായി പ്രതികരിച്ചതോടെ ഹൗസ് ആകെ സംഘർഷഭരിതമാവുകയായിരുന്നു. ഇനി വീക്കെൻഡ് എപിസോഡിൽ മോഹൻലാൽ വരുമ്പോൾ ആണ് ഫിസിക്കൽ ഗെയിമിന് താഷിക്ക് പണി കിട്ടുമോ എന്ന് അറിയുക.
English Summary
And so, allegations of physical assault have surfaced in this season of Bigg Boss as well. The issue at hand is that Tashi physically attacked Gautam. This physical altercation occurred following a task held on the seventeenth day inside the house.