Bigg Boss season 8: ടോപ് 5-ൽ നിന്ന് താഴേക്കോ, കടൽ കൊമ്പന് സംഭവിക്കുന്നതെന്ത്?
Bigg Boss Malayalam 8 Updates: സീസൺ ആരംഭിച്ച് ആദ്യം ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ മത്സരാർത്ഥിയാണ് കടൽ കൊമ്പൻ എന്ന ശ്രീരാജ്. എന്നാൽ, ടോപ് 5ൽ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രേക്ഷകർ വിലയിരുത്തിയ കൊമ്പന്റെ നിലവിലെ ഗെയിം ശരിയായ ട്രാക്കിലാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

കടൽ കൊമ്പൻ
പ്രേക്ഷകരുടെ മനംകവർന്ന് ബിഗ് ബോസ് മലയാളം സീസൺ 8 മുന്നേറുകയാണ്. ഷോ 70 ദിവസങ്ങൾ പിന്നിടുമ്പോൾ, നാടകീയമായ നിരവധി സംഭവവികാസങ്ങൾക്കാണ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. സീസൺ ആരംഭിച്ച് ആദ്യം ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ മത്സരാർത്ഥിയാണ് കടൽ കൊമ്പൻ എന്ന ശ്രീരാജ്. എന്നാൽ, ടോപ് 5ൽ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രേക്ഷകർ വിലയിരുത്തിയ കൊമ്പന്റെ നിലവിലെ ഗെയിം ശരിയായ ട്രാക്കിലാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
കൊമ്പന് തിരിച്ചടിയായത് എന്ത്?
ആദ്യ ദിവസങ്ങളിൽ ഐശ്വര്യയുമായി ഉണ്ടായിരുന്ന ബന്ധം കൊമ്പന്റെ ഗെയിമിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. കൊമ്പനും ഐശ്വര്യയും തമ്മിലുള്ള അടുപ്പം പുതിയൊരു ലവ് ട്രാക്കിന് തുടക്കമാകുമോ എന്ന ചർച്ച സജീവമായി സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഹൗസിനുള്ളിലും ഇത് സംസാര വിഷയമായി.
എന്നാൽ, പിന്നീടുള്ള എപ്പിസോഡിലെ വൻ ട്വിസ്റ്റായിരുന്നു കൊമ്പന് മറ്റൊരു റിലേഷൻഷിപ്പ് ഉണ്ടെന്ന വെളിപ്പെടുത്തൽ. തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണെന്നും കൊമ്പനും ഐശ്വര്യയും വ്യക്തമാക്കി. വഴക്കും സൗഹൃദവും ഇടകലർന്ന ടോം ആന്റ് ജെറി കോമ്പോ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. എന്നാൽ, സീസണിന്റെ അവസാന ആഴ്ചകളിൽ എത്തിയിട്ടും ആദ്യ ദിവസങ്ങളിലെ കാര്യത്തെ കുറിച്ചുള്ള തർക്കങ്ങൾ പതിവാകുന്നത് കൊമ്പന് തിരിച്ചടിയാകുന്നുണ്ട്.
ALSO READ: കട്ടക്കലിപ്പിൽ മോഹൻലാൽ! വിക്കി മുതൽ നേഹ വരെ വാങ്ങിക്കൂട്ടി
ഷിജിൻ – കൊമ്പൻ കൂട്ടുകെട്ട്
ഷിജിൻ – കൊമ്പനും തമ്മിലുള്ള ചേട്ടൻ – അനിയൻ കോമ്പോയ്ക്ക് ആരാധകർ ഏറെയാണ്. ഷിജിൻ ചേട്ടന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അനിയൻ കൊമ്പൻ ഏറ്റവും മുന്നിൽ തന്നെയുണ്ടാകും. തിരിച്ചും കൊമ്പനോടൊപ്പം ഷിജിൻ നിൽക്കാറുണ്ട്. ഹൗസിനുള്ളിൽ മറ്റ് മത്സരാർത്ഥികളുടെ ഭാഗത്ത് നിന്ന് തനിക്ക് അവഗണന ഉണ്ടാകുമ്പോൾ തന്നെ ചേർത്ത് നിർത്തിയത് ഷിജിനാണെന്ന് കൊമ്പനും പറഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഈ കൂട്ടുകെട്ടിനും വിള്ളൽ വന്നിരുന്നു.
ലെജൻഡ്സിന്റെ വരവിന് ശേഷം, പുറത്തുള്ള കാര്യങ്ങളെ കുറിച്ച് മത്സരാർത്ഥികൾക്ക് ഏകദേശധാരണ കിട്ടിയിട്ടുണ്ട്. ഹൗസിലെത്തിയ മുൻ സീസൺ താരങ്ങളുടെ വാക്കുകൾ കേട്ടതോടെ കൊമ്പന്റെ നിലപാടുകൾ മാറി. ഷിജിനുമായുള്ള സഹോദര സ്നേഹം തന്റെ ഗെയിമിനെ ബാധിക്കുമെന്ന സംശയം തനിക്കുണ്ടെന്നും കൊമ്പൻ സൂചിപ്പിച്ചിരുന്നു. ഷിജിനുമായുള്ള സഹോദര സ്നേഹം തനിക്ക് ഇപ്പോഴുമുണ്ടെന്നും, എന്നാൽ താൻ ഇമോഷണലി ഒരാളുമായി വളരെയധികം കണക്ട് ആകുമ്പോൾ സ്വയം ഗെയിമിൽ വീക്കായി പോകുമെന്നുമാണ് കൊമ്പൻ പറയുന്നത്. മത്സരത്തിന് ശേഷവും ഈ സഹോദരബന്ധം തുടരുമെന്നും അദ്ദേഹം പറയുന്നുണ്ട്.
മറ്റുള്ളവരുടെ ഗെയിമിൽ വീഴുന്നുവോ?
മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നതാണ് കൊമ്പന്റെ ഏറ്റവും വലിയ പോരായ്മയായി വിലയിരുത്തപ്പെടുന്നത്. തുടക്കത്തിൽ ഐശ്വര്യയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഇപ്പോൾ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള മറ്റ് മത്സരാർത്ഥികളുടെ തന്ത്രങ്ങളിൽ കൊമ്പൻ വീണുപോകുന്നുണ്ടോ എന്ന സംശയം പ്രേക്ഷകർക്കിടയിലുണ്ട്.
ടോപ് 5-ൽ നിന്ന് താഴേക്കോ?
നിലവിൽ കൊമ്പന്റെ ഗെയിം ഗ്രാഫ് താഴേക്കാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു കൂട്ടരുടെ വിലയിരുത്തൽ. എന്നാൽ, ഇതിനെ എതിർത്തും കമന്റുകളുണ്ട്. ഓരോ ദിവസത്തെ കണ്ടന്റുകളിലും ഗെയിം ടാസ്കുകളിലും കൊമ്പൻ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ബിഗ് ബോസ് സീസൺ 8 ടോപ് 5-ൽ കൊമ്പന് സ്ഥാനം ഉറപ്പാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.
ബിഗ്ബോസ് – പ്രൊമോ
English Summary:
Sreeraj, popularly known as ‘Kadal Komban’, is one of the contestants who managed to win viewers’ attention from the very first day of Bigg Boss Malayalam Season 8. Many viewers initially considered him a strong contender for a place in the Top 5. However, discussions are now gaining momentum on social media over whether Komban’s current gameplay is on the right track and whether he can maintain his position as a strong contestant in the competition.